എന്നെ പ്രേമിക്കുമ്പോൾ തന്നെ അയാൾക്ക് മറ്റൊരു ബന്ധമുണ്ട്, കൂടാതെ വേറൊരു കൂട്ടിയുമായി അയാൾ പ്രണയിത്തിലായി, തന്നെ ചതിച്ച കാമുകനെ കുറിച്ച് അന്ന ചാക്കോ

496

മലയാളികൾക്ക് ഇടയിൽ വളരെ പെട്ടെന്ന് ശ്രദ്ധേയ ആയ അവതാരകയും നടിയുമാണ് അന്ന ചാക്കോ. വളർന്ന് കാട് പോലെ നിൽക്കുന്ന ചുരുണ്ട മുടിയിലൂടെയാണ് അന്ന ചാക്കോ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് അന്ന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

അതേ സമയം അവതാരകയായിട്ടും നടിയായിട്ടുമൊക്കെ കരിയർ സജീവമാക്കു അന്ന ചാക്കോ ജീവിതത്തിൽ ശക്തമായ ഒരു പ്രണയവും പ്രണയപരാജയവും ഉണ്ടായതിനെ പറ്റിയാണ് വെളിപ്പെടുത്തുകയാണ് ഇപ്പോൾ. മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

Advertisements

പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന സീരിയസ് റിലേഷൻഷിപ്പിനെ കുറിച്ച് അന്ന വെളിപ്പെടുത്തിയത്. എന്നും സിനിമയോട് താൽപര്യമുള്ള ആളാണ് ഞാൻ. അതുകൊണ്ട് അസോസിയേറ്റായി പാർട്ട് ടൈം ജോലി ചെയ്യുന്ന ആളുമായി ഞാൻ പ്രണയത്തിലായി. എറണാകുളത്ത് വച്ചാണ് അദ്ദേഹത്തെ കണ്ടതും പരിചയ പ്പെട്ടതും എന്നാണ് അന്ന പറയുന്നത്.

Also Read
ആരും ബലമായി പ്രേരിപ്പിക്കില്ലെങ്കിലും അതെല്ലാം ഇവിടെയും ഉണ്ട്, തുടക്കത്തിൽ തന്നെ എന്നോട് രണ്ട് പേർ അതിന് ചോദിച്ചിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗീതി സംഗീത

എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാൻ ഞാൻ താൽപര്യപ്പെടുന്നില്ലെന്നും അന്ന സൂചിപ്പിച്ചു. പുള്ളി ഇപ്പോൾ എവിടെയാണെന്ന് പോലും എനിക്ക് അറിയില്ലെന്നാണ് നടി വെളിപ്പെടുത്തിയത്. എന്ത് ചെയ്താലും ഞാൻ എന്റെ അമ്മയോട് പറയും. ഈ ബന്ധത്തെ കുറിച്ചും അമ്മയോട് പറഞ്ഞിരുന്നു.

പക്ഷെ ബ്രേക്കപ്പ് ആയതിനെ പറ്റിയോ അതിന് ശേഷം ഞാൻ അനുഭവിച്ച പ്രശ്‌നങ്ങളും അമ്മയോട് പറഞ്ഞിരുന്നില്ല. വീട്ടിൽ നിന്ന് എതിർപ്പ് ഉണ്ടെങ്കിലും അയാളോടൊപ്പം ജീവിക്കണം എന്നായിരുന്നു എന്റെ തീരുമാനം. എന്നെ പ്രണയിക്കുമ്പോൾ തന്നെ അയാൾക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു. പക്ഷെ അത് ബ്രേക്കപ്പായി.

എന്ത് കാരണം കൊണ്ടാണെങ്കിലും അയാളെ പിരിയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് നമുക്ക് അതൊക്കെ മറന്ന് വീണ്ടും പാച്ചപ്പ് ആവാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ആ ബന്ധം മുന്നോട്ട് പോയി. അതിനിടയിലും അയാൾ വേറെരൊളെ പ്രണയിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെടുകയും വേർപിരിയാൻ തീരുമാനിക്കുകമായിരുന്നു.

ആ ബ്രേക്കപ്പിൽ നിന്നും കരകയറാൻ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നെന്നാണ് അന്ന പറഞ്ഞത്. അതിന് ശേഷം കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അതോടെ അതൊക്കെ ഓവർകം ചെയ്യാനും ശീലിച്ചു. പക്ഷെ ഇപ്പോഴും ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം, കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ഞാൻ പ്രണയിച്ചേ കെട്ടു എന്നാണ് അന്ന ചാക്കോ പറയുന്നത്.

Also Read
അത്തരം ഇഴുകി ചേർന്നുള്ള സീനുകളെല്ലാം ഞാൻ രണ്ടും കൽപ്പിച്ച് ചെയ്തതാണ്, നാളുകളായി ഇത്തരം ഒരു റോളിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു: സ്വാസിക

Advertisement