ജേർണലിസ്റ്റുകൾ കാരണം പ്രണയിച്ചു; അമ്മ കാരണം സിനിമകൾ നഷ്ടമായി, ജയറാമിന് പഴയ ബഹുമാനമൊന്നും ഇപ്പോഴില്ല: വെളിപ്പെടുത്തലുമായി പാർവതി

1741

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ മറുവാക്കായിരുന്നു ഒരു കാലത്ത് അശ്വതി പി കുറുപ്പ് എന്ന പാർവതി. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് പാർവതി നടൻ ജയറാമിനെ വിവാഹം ചെയ്ത് സിനിമയിൽ നിന്നും വിടവാങ്ങിയത്. വിവാഹശേഷം അഭിനയിക്കില്ലെന്ന് മുമ്പ് തന്നെ തീരുമാനിച്ചുറപ്പിച്ചാണ് പാർവതി ജയറാമിന്റെ ഭാര്യയായരും പിന്നീട് ചെന്നൈയിൽ സ്ഥിരതാമസമാക്കിയതും. മക്കളായ കാളിദാസും മാളവികയും വളർന്ന് അവരുടെ കരിയറിൽ എത്തിനിൽക്കുന്നുണ്ടെങ്കിലും സിനിമയിലേക്ക് ഇതുവരെ തിരിച്ചു വരാൻ പാർവതി തയ്യാറായിട്ടില്ല.

പ്രിയപ്പെട്ട താരജോഡികളായി പതിറ്റാണ്ടുകളായി ജയറാമും പാർവതിയും നിലനിൽക്കുമ്പോഴും മലയാളി പ്രേക്ഷകർക്ക് പാർവതിയെ വെള്ളിത്തിരയിൽ കാണാൻ ഇനിയും മോഹമുണ്ട്. 1992ലാണ് ജയറാും പാർവതിയും പ്രണയിച്ച് വിവാഹം ചെയ്തത്. അഹങ്കാരിയായ തന്നെ ജയറാം എങ്ങനെയാണോ ഇഷ്ടപ്പെട്ടതെന്ന് പാർവതി തമാശ രൂപത്തിൽ പല അഭിമുഖങ്ങളിലും പറയാറുണ്ട്.

Advertisements

ഇപ്പോൾ ഞാൻ വീട്ടിലിരുന്ന് വിശ്രമിച്ച് ആസ്വദിക്കുകയാണ്. അത്രത്തോളം ഡെപ്ത്തുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ ചിലപ്പോൾ ഇനിയും അഭിനയിച്ചേക്കുമെന്നാണ് ആരാധകരോടായി താരത്തിന്റെ പ്രതീക്ഷ നൽകുന്ന വാക്കുകൾ.

ജയറാം സിനിമയിലേക്ക് വരുന്ന കാലത്ത് പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ച് സീനിയർ താരപരിവേഷമുണ്ടായിരുന്നു പാർവതിക്ക്. അതുകൊണ്ടുതന്നെ ആദ്യകാലത്ത് ഒരുമിച്ച് അഭിനയിച്ച് ചിത്രങ്ങളിലെല്ലാം ജയറാമിനെ അഭിനയിക്കുമ്പോൾ കളിയാക്കുമായിരുന്നെന്നാണ് പാർവതി തുറന്നുപറഞ്ഞിരിക്കുന്നത്.

Also Read
എനിക്ക് ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ്, ബേസിക്കലി അവർ ഒരു ഡോക്ടറാണ് ഞാനൊരു എൻജിനീയറും, എനിക്ക് അവരോട് ക്രഷ് തോന്നുന്നു എന്ന് സന്തോഷ് വർക്കി, തലയിൽ കൈവെച്ച് മലയാളികൾ

ജയറാമിന്റെ ആദ്യസിനിമയായ അപരനിൽ സഹോദരിയായി എത്തിയ പാർവതി പിന്നീട് ജയറാമിന്റെ സിനിമാകരിയർ ഗ്രാഫ് ഉയരുമ്പോഴെല്ലാം നായികയായി കൂടെയുണ്ടായിരുന്നു. ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, അധിപൻ, സ്വാഗതം, തലയണമന്ത്രം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചുള്ള സീനുകൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

ഇരുവരേയും പ്രണയജോഡികളായി തന്നെയാണ് തുടക്കം മുതൽ ആരാധകരും സ്‌നേഹിച്ചുപോന്നത്. ഇതിന് കാരണം അന്നത്തെ മാസികകളിലും മറ്രും വന്നിരുന്ന പ്രണയ ഗോസിപ്പ് വാർത്തകൾ കൂടിയായിരുന്നു.

തങ്ങൾ ഇരുവരേയും പ്രണയിപ്പിച്ചതും വിവാഹത്തിലെത്തിച്ചതും ജേർണലിസ്റ്റുകളാണെന്നാണ് പാർവതി ജയറാം പറയുന്നത്. തങ്ങൾ പ്രണയിക്കാത്ത കാലത്തും ജേർണലിസ്റ്റുകൾ ഗോസിപ്പുകൾ ഇറക്കിയിരുന്നെന്നും അക്കാര്യം ചർച്ചയായതോടെയാണ് പ്രേമിച്ചാൽ എന്താണ് കുഴപ്പമെന്ന ചിന്തയുണ്ടായതെന്നും പാർവതി പറയുന്നു.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് പാർവ്വതിയുടെ വെളിപ്പെടുത്തൽ. അനേകം വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് പാർവതി മനസ് തുറന്ന് സംസാരിച്ചിരിക്കുന്നത്. ജയറാം പുതുമുഖമായിരുന്ന കാലത്ത് താൻ സെറ്റിലേക്ക് വരുന്നത് കാണുമ്പോൾ സീനിയർ നടി എന്നുള്ള തരത്തിലും ബഹുമാനത്തിലുമായിരുന്നു ജയറാം സംസാരിച്ചിരുന്നതെന്ന് പാർവതി പറയുന്നു.

‘ഇപ്പോൾ പിന്നെ ആ ബഹുമാനമൊന്നും ഇല്ല. ഞാൻ ആ സമയങ്ങളിൽ ജയറാം അഭിനയിക്കുന്നത് കാണുമ്പോൾ കളിയാക്കുമായിരുന്നു. അതിനാൽ തന്നെ ഞാൻ മുന്നിൽ നിന്നാൽ ജയറാമിന് അഭിനയിക്കുമ്പോൾ തെറ്റുകൾ വരും’- ചിരിയോടെ താരം അക്കാലം ഓർത്തെടുത്തതിങ്ങനെ.

‘അന്ന് ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ജേർണലിസ്റ്റുകൾ ഞങ്ങൾ പ്രണയത്തിലാണെന്ന് എഴുതി പിടിപ്പിച്ചു. അത് ചർച്ചയായി. അപ്പോഴാണ് ഞങ്ങൾ രണ്ടുപേരും എന്നാൽ പിന്നെ യഥാർഥത്തിൽ പ്രണയിക്കാമെന്ന് തീരുമാനിച്ചത്. എന്റെ അമ്മയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു ജയറാമിനെ. പക്ഷെ ഞാൻ വാശി പിടിച്ചു പാർവതി പറയുന്നു.

Also Read
ഞാനും ഫഹദും അന്ന് അങ്ങനെ ആയിരുന്നെന്ന് പറഞ്ഞാൽ തള്ളാണെന്ന് പലരും കരുതും; ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന

അതേസമയം, ഇരുവരും പ്രണയത്തിലായശേഷം ജയറാമിനൊപ്പം സിനിമകൾ ചെയ്യുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് പാർവതി പറയുന്നു. എന്നാൽ അമ്മ ജയറാമുള്ള എല്ലാ സിനിമകളും വേണ്ടെന്ന് പറഞ്ഞ് അവസരം നഷ്ടപ്പെടുത്തി കളഞ്ഞു. അത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടപ്പെട്ട് പോയെന്നും താരം വെളിപ്പെടുത്തുന്നു.

കൂടാതെ, തന്റെ പഴയകാലത്തെ സിനിമകൾ കാണുമ്പോൾ കുറച്ച് കൂടി നന്നായി അഭിനയിക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സിനിമാലോകം തനിക്ക് മിസ് ചെയ്യുന്നില്ലെന്നും ആ കാലഘട്ടത്തിൽ വിശ്രമമില്ലാതെ ഒരുപാട് സിനിമകൾ ചെയ്‌തെന്നുമാണ് പാർവതിയുടെ അഭിപ്രായം.

Advertisement