നമുക്ക് ചെയ്യാന്‍ പറ്റുന്നത് അവരവിടുന്ന് പറയട്ടെ, നമ്മള്‍ക്ക് ഇവിടെ നിന്ന് ഡാന്‍സ് കളിക്കാം ; ദില്‍ഷ

96

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ടവരെല്ലാം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ തന്നെയായി പിന്നീട് മാറിയിട്ടുണ്ട്. അതിൽ ഒരാളാണ് ദിലു എന്ന ആരാധകരുടെ ദിൽഷ. മലയാളം ബിഗ്ബോസ് സീസൺ ഫോറിന്റെ വിന്നർ സ്ഥാനത്ത് എത്തിയത് ദിൽഷ ആയിരുന്നു. എന്നാൽ ഇതിന് പിന്നിലെ ചില വിമർശനങ്ങളും ഈ താരം നേരിടേണ്ടി വന്നു.

Advertisements

ഒന്നിൽ നിന്നും മാറി നിൽക്കാതെ വിമർശകർക്കുള്ള മറുപടി പറഞ്ഞു കൊണ്ട് പിന്നീട് ദിൽഷ എത്തിയിട്ടുണ്ട്. ഷോയിൽ വെച്ചുള്ള ദിൽഷയുടെ ഡോക്ടർ റോബിന്റെയും സൗഹൃദമെല്ലാം വലിയ ചർച്ചയായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ ദിൽഷ ധാരാളം വിമർശനം നേരിട്ടു.

അതേസമയം ദിൽഷയും റംസാനും തമ്മിലുള്ള ഡാൻസ് വീഡിയോ വൈറൽ ആയതോടെയും വിമർശം കൂടി. ഇവർ തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിലുള്ള വാർത്തയും പുറത്തുവന്നിരുന്നു. പല അഭിമുഖത്തിലും ദിൽഷ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ പുതിയ അഭിമുഖത്തിൽ അങ്ങനെ ഒരു ചോദ്യം വന്നപ്പോൾ ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദിലു.

also read
ഈ സമയത്തെല്ലാം പാര്‍ട്ടിയില്‍ നിന്നും ഒരു പിന്തുണയും ലഭിച്ചില്ല, രാജിക്കത്ത് എഴുതുന്നത് വളരെ വേദനയോടെ; ബിജെപിയില്‍ നിന്നും രാജിവച്ചു നടി ഗൗതമി
ഞങ്ങളുടെ ഒരു ഡാൻസ് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ കാണുന്നത് വേറെ പാട്ടുകളിൽ ആ ഡാൻസ് എഡിറ്റ് ചെയ്യുന്നതാണ്. യൂട്യൂബിൽ നോക്കിയാൽ കാണും റംസാന്റേയും ദിൽഷയുടേയും കല്യാണമെന്നൊക്കെ, ഞാനത് കാണുമ്പോൾ അവന് അയച്ചു കൊടുക്കും. അവന് കാണുന്നത് അവൻ എനിക്കും അയച്ചു തരും.

ഞങ്ങൾ ഇത് കാണുമ്പോൾ ചിരിക്കാണ് ചെയ്യാർ. അല്ലാതെ എത്ര പേരെയാണ് നമുക്ക് ഇത് പറഞ്ഞ് മനസിലാക്കിക്കാൻ പറ്റുക. നമ്മളെക്കൊണ്ട് പറ്റുന്ന കാര്യമല്ല അത് . നമുക്ക് ചെയ്യാൻ പറ്റുന്നത് അവരവിടുന്ന് പറയട്ടെ, നമ്മൾക്ക് ഇവിടെ നിന്ന് ഡാൻസ് കളിക്കാം എന്നത് മാത്രം ദിൽഷ പറഞ്ഞു.

 

 

 

 

Advertisement