ഈ സമയത്തെല്ലാം പാര്‍ട്ടിയില്‍ നിന്നും ഒരു പിന്തുണയും ലഭിച്ചില്ല, രാജിക്കത്ത് എഴുതുന്നത് വളരെ വേദനയോടെ; ബിജെപിയില്‍ നിന്നും രാജിവച്ചു നടി ഗൗതമി

287

നടി ഗൗതമി ബിജെപിയിൽ നിന്നും രാജിവച്ചു. ജീവിതത്തിലെ ഒരു സുപ്രധാന പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും പറഞ്ഞാണ് ഗൗതമി രാജിവെച്ചത്.

Advertisements

‘ഞാനും മകളും വളരെ സുരക്ഷിതമാണ് എന്ന് കരുതിയ സമയത്താണ് സി അളഗപ്പൻ എൻറെ പണവും, സ്വത്തുക്കളും എല്ലാം കൈവശപ്പെടുത്തി എന്ന കാര്യം ഞാൻ മനസിലാക്കിയത്. 20 കൊല്ലം മുൻപ് ഞാൻ ഏകന്തതയും, സുരക്ഷയില്ലായ്മയും അനുഭവിക്കുന്ന കാലത്താണ് അയാൾ എന്നെ സമീപിച്ചത്.

അന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു അനാധ മാത്രമായിരുന്നില്ല ഞാൻ, ഒരു കൈകുഞ്ഞിൻറെ സിംഗിൾ മദർ കൂടിയായിരുന്നു. എന്നെ കരുതലോടെ നോക്കുന്ന എൻറെ രക്ഷിതാവ് എന്ന നിലയിൽ അയാൾ എൻറെ ജീവിതത്തിലും കുടുംബത്തിൽ കയറിക്കൂി. ഏകദേശം 20 വർഷം മുമ്പ് ഈ സാഹചര്യത്തിലാണ് എൻറെ സ്വത്തുക്കളും സ്ഥാപനങ്ങളും അദ്ദേഹത്തെ ഞാൻ ഏൽപ്പിച്ചത്. ഈയിടെയാണ് അയാൾ എന്നെയും മകളെയും കുടുംബം പോലെ കണ്ട് വഞ്ചിച്ചതായി ഞാൻ മനസിലാക്കിയത്’ – ഗൗതമി കത്തിൽ പറയുന്നു.

also read
എന്നും വീട്ടില്‍ അടി ആയിരുന്നു, അമ്മയാണ് എല്ലാം നോക്കിയത്; തന്റെ കുട്ടിക്കാലത്തെ കുറിച്ച് നടി ശ്രീവിദ്യ പറഞ്ഞത്‌
അതേ സമയം ഇതിനെതിരെ താൻ നടത്തുന്ന നിയമ നടപടികൾ അതിൻറെ നൂലാമാലകളിൽപ്പെട്ട് ഇഴയുകയാണെന്നും. ഈ സമയത്തെല്ലാം തനിക്ക് പാർട്ടിയിൽ നിന്നും ഒരു പിന്തുണയും ലഭിച്ചില്ലെന്നും ഗൗതമി പറയുന്നു. തൻറെ പരാതിയിൽ എഫ്‌ഐആർ ഇട്ടിട്ട് 40 ദിവസമായി ഇത്രയും ദിവസം അളഗപ്പന് ഒളിയിടം ഒരുക്കുന്നതും, അയാളെ സഹായിക്കുന്നതും പാർട്ടി നേതാക്കളാണെന്ന് ഗൗതമി ആരോപിക്കുന്നു.

എന്നാൽ മുഖ്യമന്ത്രിയിലും പോലീസ് വകുപ്പിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും താൻ വിജയിക്കുമെന്നും നീതി കിട്ടുമെന്നും പ്രതീക്ഷിക്കുന്നതായി പറയുന്നു. ബിജെപിയിൽ നിന്നും രാജിക്കത്ത് എഴുതുന്നത് വളരെ വേദനയോടും സങ്കടത്തോടും കൂടിയാണ്, എന്നാൽ വളരെ ഉറച്ച തീരുമാനത്തോടെ എൻറെയും മകളുടെയും ഭാവിക്കായി പോരാടുകയാണ് ഗൗതമി പറയുന്നു.

Advertisement