പാച്ചുവിന്റെ ഒന്നാം പിറന്നാൾ കണ്ണീരടക്കി ആഘോഷിച്ച് ഡിംപിൾ; കെസ്റ്ററും ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ച് ആരാധകരും

359

ടെലിവിഷൻ സീരിയലുകളുടെ ആരാധകർക്ക് ഏറെ സുപരിചിതയാണ് നടി ഡിംപിൾ റോസ്. ബാലാമണി എന്ന സീരിയൽ പരമ്പരയിലെ വേഷത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം പിന്നീട് നിലവിളക്ക്, സ്ത്രീ, എന്നീ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സീരിയലുകളിലൂടെ മനസ്സിലിടം പിടിച്ചു.

പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. കൂടാതെ, മലയാള സിനിമയിലും ഡിംപിൾ ഭാഗ്യം പരീക്ഷിച്ചു. 2012 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം കാസനോവ സിനിമയിലൂടെ ആണ് താരം ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം, തെങ്കാശി പട്ടണം, പുലിവാൽ കല്യാണം, സദാനന്ദന്റെ സമയം, കൺമഷി എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിരുന്നു.

Advertisements

അതേസമയം, മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടി ഡിംപിൾ റോസിന് അമ്മയായിട്ട് ഒരു വർഷം തികഞ്ഞിരിക്കുകയാണ്. മകൻ പാച്ചുവിന്റെ പിറന്നാൾ ഡിംപിളും ഭർത്താവ് അൻസ ഫ്രാൻസിസും മനോഹരമായി തന്നെ ആഘോഷിച്ചു. എങ്കിലും ഡിംപിളിന്റെ ഉള്ളുപിടയുകയായിരുന്നുവെന്ന് ആരാധകർക്കും വ്യക്തമാണ്. മുമ്പ് ഡിംപിൾ തന്നെ മക്കളിലൊരാളെ നഷ്ടമായതിനെക്കുറിച്ചു തുറന്നു പറഞ്ഞിരുന്നു.

ALSO READ- ഇവിടെ നിന്ന് ഇറങ്ങിയാൽ റിയാസിന്റെ ഉമ്മയെ കാണും; മാപ്പ് പറയണമെങ്കിൽ ആദ്യം റിയാസ് വന്ന് കാല് പിടിക്കട്ടെ; വാശിയിൽ ഉറച്ച് ലക്ഷ്മിപ്രിയ

ആറാം മാസത്തിലെ പ്രസവത്തെക്കുറിച്ചും അന്ന് അനുഭവിച്ച വേദനയും പിടച്ചിലും ഒടുവിൽ ഒരു കുഞ്ഞിനെ ദൈവം തിരികെ വിളിച്ചതിനെ കുറിച്ചുമെല്ലാംഡിംപിൾ സോഷ്യൽമീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. പ്രീമെച്വേർ ബേബിയെ പരിപാലിക്കുന്നതിനെക്കുറിച്ചും അവർക്ക് നൽകുന്ന കെയറിംഗിനെക്കുറിച്ചുമെല്ലാം അന്ന് ഡിംപിൾ റോസ് സംസാരിച്ചിരുന്നു. ക്യു ആൻഡ് എ വീഡിയോയിലൂടെയായാണ് ഡിംപിൾ റോസ് തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

എപ്പോഴും അവനോട് കളിക്കുന്നതാണ് അവനിഷ്ടം. അവനെ എടുത്ത് നമ്മൾ ഫോണിൽ നോക്കുന്നതൊന്നും ഇഷ്ടമില്ല. മധുരം അവന് കുറച്ചുകൂടി ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ട്. പൊതുവെ അമ്മയുടെ വീട്ടിലാണ് ബാപ്റ്റിസം ചടങ്ങ് നടത്താറുള്ളതെങ്കിലും എല്ലാവർക്കും വരാൻ എളുപ്പം കൊച്ചിയിലായതിനാൽ ഇവിടെ നടത്തുകയായിരുന്നു. മകന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ഭക്ഷണകാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും ഡിംപിൾ മറുപടിയേകിയിരുന്നു. ആരെങ്കിലും അവനെ കാണാതെ പോയാൽ അവൻ ശബ്ദമുണ്ടാക്കി വിളിക്കും. അവനെ എടുക്കാതിരുന്നാൽ കരയുമെന്നെല്ലാം ഡിംപിൾ പറഞ്ഞിരുന്നു.

ALSO READ- ഞാൻ നിന്റെ ഹണിയല്ല മേലാൽ എന്നെ ഹണീ എന്ന് വിളിക്കരുത്, നാവുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുത്, റിയാസിനോട് പൊട്ടിത്തെറിച്ച് ധന്യ മേരി വർഗീസ്

ഇരട്ടക്കുട്ടികളെയാണ് ഡിംപിൾ പ്രസവിച്ചത്. കെസ്റ്ററും പാച്ചുവെന്ന് വിളിക്കുന്ന കെൻഡ്രിക്കും. എന്നാൽ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കെസ്റ്റർ മരിച്ചു. പിന്നീട് പ്രാർഥനയുടേയും സങ്കടങ്ങളുടേയും കാലമായിരുന്നു. അതെല്ലാം പിന്നിട്ട് ഇപ്പോൾ പാച്ചു ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. സന്തോഷ ദിനത്തിൽ പാച്ചുവിനൊപ്പം കെസ്റ്ററിന്റെ കല്ലറയിലെത്തി ഡിംപിൾ പൂക്കൾ അർപ്പിച്ചാണ് പിറന്നാൾ ദിനം ആരംഭിച്ചത്. . ഇതിന്റെ വീഡിയോ യുട്യൂബിൽ പങ്കുവെയ്ക്കുകയും ചെയ്തു.

ആൻസ ഫ്രാൻസിസ് ആണ് ഡിംപിളിന്റെ ഭർത്താവ്. ഇദ്ദേഹം ഒരു ബിസിനസ് കാരനാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുങ്കെിലും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് ഡിംപിൾ. താരം ‘ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ’ എന്ന പേരിൽ അപ്പ്ലോഡ് ചെയ്തിരുന്ന വീഡിയോ വൈറലായിരുന്നു. അതിനു ശേഷം ഇപ്പോഴിതാ പാച്ചുവിന്റെ പിറന്നാൾ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നിരവധി സങ്കടങ്ങൾക്കും പ്രാർത്ഥനകൾക്കും ശേഷമാണ് പാച്ചുവിനെ ദൈവം തന്നതെന്ന് ഡിംപിൾ പറയുന്നു. പിറന്നാൾ ആഘോഷപരിപാടിയുടെ വീഡിയോ ഡിംപിൾ പങ്കു വച്ചിരിക്കുകയാണ്.

സ്റ്റേജ് നിറയെ വലിയ കേക്കുകളും ചോക്ലേറ്റുകളും മധുര പലഹാരങ്ങളും നിറച്ച് വച്ച് വളരെ വർണ്ണാഭമായ ആഘോഷപരിപാടികളാണ് പാച്ചുവിന്റെ പിറന്നാളിന് വേണ്ടി ഒരുക്കിയത്. ബലൂണുകൾ കൊണ്ടും മറ്റും ഓഡിറ്റോറിയം നിറഞ്ഞിരുന്നു. അതിഥികളെ കൊണ്ട് നിറഞ്ഞവേദിയിൽ വെച്ച് ഡിംപിളും ഭർത്താവും പാച്ചുവും ചേർന്നാണ് പിറന്നാൾ കേക്ക് മുറിച്ച് ആഘോഷം കൊഴുപ്പിച്ചത്.

ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും സങ്കടത്തിനും ഒടുവിൽ ലഭിച്ച പാച്ചുവിന്റെ പിറന്നാൾ എല്ലാവരും വലിയ രീതിയിൽ ആഘോഷമാക്കുകയായിരുന്നു. പിറന്നാളുകാരനെ എല്ലാവരും പാട്ടു പാടിയാണ് സ്റ്റേജിലേക്ക് വരവേറ്റത്. ആൻസണിന്റെ ഒക്കത്തിരുന്ന പാച്ചു ഒരു രാജകുമാരനെ പോലെ തിളങ്ങിയാണ് സ്റ്റേജിൽ എത്തിയത്. പിന്നീട്, കേക്കു മുറിക്കലും ബഹളവുമായി.

പിറന്നാളിനോട് അനുബന്ധിച്ച് നിരവധി ഗെയിംമുകളും മറ്റും ഉണ്ടായിരുന്നു. പിറന്നാൾ കേക്കും പലഹാരങ്ങളും മറ്റും കഴിച്ചും പാച്ചുവും വളരെ സന്തോഷത്തിലായിരുന്നു. പാച്ചുവിന് പിറന്നാളാശംകൾ നേർന്ന് ആരാധകരും രംഗത്ത് എത്തിയിരുന്നു.

ALSO READ- എന്നെക്കളും എനിക്കിഷ്ടം ശിവേട്ടനെ, ശിവനോടുള്ള ഇഷ്ടത്തെക്കുറിച്ച് വാതോരാതെ അഞ്ജലി, ശിവേട്ടന് നാണം വന്നോ എന്ന് ആരാധകർ

ഡിംപിളിന്റെ ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ എന്ന വീഡിയോ കണ്ട ശേഷം ആരാധകർക്കുണ്ടായ സങ്കടം പാച്ചുവിന്റെ പിറന്നാൾ ആഘോഷത്തോടെ മറഞ്ഞിരിക്കുകയാണ്. പാച്ചുവിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രേക്ഷകരും ആഗ്രഹിക്കുകയാണ് കെസ്റ്ററും ഉണ്ടായിരുന്നെങ്കിൽ ഏറെ സന്തോഷമായേനെ എന്ന്.

Advertisement