ഇവിടെ നിന്ന് ഇറങ്ങിയാൽ റിയാസിന്റെ ഉമ്മയെ കാണും; മാപ്പ് പറയണമെങ്കിൽ ആദ്യം റിയാസ് വന്ന് കാല് പിടിക്കട്ടെ; വാശിയിൽ ഉറച്ച് ലക്ഷ്മിപ്രിയ

644

ബിഗ് ബോസ് ഷോ അവസാന ലാപ്പിലേക്ക് കടന്നതോടെ ടാസ്‌കുകൾ കടുകട്ടിയായിരിക്കുകയാണ്. ഇതൊടൊപ്പം തന്നെ താരങ്ങളുടെ മാനസികനിലയെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് സംഭവവികാസങ്ങൾ വീട്ടിൽ ഉടലെടുക്കുന്നതും. ബിഗ് ബോസ് സീസൺ 4-ൽ ഇനി എട്ട് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. ധന്യ മേരി വർഗീസ്, റോൺസൻ, വിനയ് മാധവ്, റിയാസ് സലീം, ദിൽഷ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, സൂരജ് എന്നിവരാണ് ഇനി ഹൗസിൽ അവശേഷിക്കുന്നത്. അതിൽ വിനയ് മാധവും റോൺസണും ധന്യയുമാണ് ഈ ആഴ്ച നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്.

ഫൈനലിലെത്തുക എന്ന ഏക ലക്ഷ്യത്തോടെ കളിക്കുന്ന മത്സരാർത്ഥികൾ പലപ്പോഴും പിടിവിട്ട രീതിയിലാണ് പ്രതികരിക്കുന്നതും പെരുമാറുന്നതും. ലക്ഷ്മിപ്രിയയും റിയാസും വിനയും തമ്മിലുണ്ടായ രൂക്ഷമായ വഴക്ക് ഇത്തരത്തിൽ പ്രേക്ഷകരുടെ മാനസിക നിലയെ പോലും വെല്ലുവിളിക്കുന്നതായിരുന്നു.

Advertisements

ലക്ഷ്മിപ്രിയയുടെ പെരുമാറ്റം പല ഘട്ടത്തിലും അതിരുവിടുന്നുവെന്ന് ആരാധകർ പോലും വിധി എഴുതുകയാണ്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വിനയ് മാധവിന് നേരെ കാർക്കിച്ചു തുപ്പുക പോലും ചെയ്തു ലക്ഷ്മിപ്രിയ. ഈ ആഴ്ചയിൽ ഫുൾ ഫയറിൽ നിൽക്കുന്ന ലക്ഷ്മിപ്രിയ കഴിഞ്ഞ ആഴ്ചയിൽ മുഴുവൻ മൗനത്തിലായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 4 നെ ഇപ്പോൾ സജീവമാക്കി നിർത്തുന്നത് റിയാസും ലക്ഷ്മി പ്രിയയുമാണ്. ഇരുവരും തമ്മിൽ നിരന്തമുണ്ടാകുന്ന വഴക്കുകൾ നാടകീയത നിറഞ്ഞതാണെങ്കിലും ശോയെ സജീവമാക്കുന്നത് ഇവരുടെ പ്രവർത്തിയാണ്. എങ്കിലും കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയ റിയാസിനെതിരെ നടത്തിയ അധിക്ഷേപം അതിരുകടന്നെന്നാണ് ആക്ഷേപം ഉയരുന്നത്.

ALSO READ- ഞാൻ നിന്റെ ഹണിയല്ല മേലാൽ എന്നെ ഹണീ എന്ന് വിളിക്കരുത്, നാവുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുത്, റിയാസിനോട് പൊട്ടിത്തെറിച്ച് ധന്യ മേരി വർഗീസ്

റിയാസിന്റെ ശരീരഭാഷ ജന്മനായുള്ള തകരാറാണെന്ന് ലക്ഷ്മിപ്രിയ പരിഹസിച്ചത് ആരാധകർക്ക് അത്ര ദഹിച്ചിട്ടില്ല. ഇതിനെതിരെ ഷോയുടെ അകത്തും പുറത്തും ഉളഅളവർ വിമർശനം ഉയർത്തിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള തർക്കം തീർക്കാൻ വീടിനുള്ളിൽ നിന്നുതന്നെ സമ്മർദ്ദം ഏറിയിരിക്കുകയാണ്.

സൂരജും ധന്യയും ചേർന്നാണ് ലക്ഷ്മിപ്രിയയോടും വിനയ് റിയാസിനോടും സംസാരിക്കാൻ തീരുമാനിക്കുകയും ചെയ്തു. വളരെ നയപരമായി തന്നെ ഇക്കാര്യം രണ്ടുപേരോടും ഇവർ സംസാരിക്കുകയും ചയ്തു. എന്നാൽ, തന്നെ അപമാനിച്ച ലക്ഷ്മി പ്രിയ മാപ്പ് പറയണമെന്നായിരുന്നു റിയാസിന്റെ ആവശ്യം. തന്നെ പ്രകോപിപ്പിക്കാനായി ലക്ഷ്മി പ്രിയ തന്റെ വാപ്പയേയും ഉമ്മയേയും വലിച്ചിട്ടത് സഹിക്കില്ലെന്നും റിയാസ് പറഞ്ഞു.

എന്നാൽ, ധന്യയും സൂരജും സംസാരിക്കാൻ എത്തിയപ്പോൾ റിയാസിന്റെ ഭാഗത്ത് നിന്ന് ഇനി ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല എങ്കിൽ ഞാനും ഇനി ഒന്നിനും പോകില്ലെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ നിലപാട്. അതേസമയം, താൻ റിയാസിനോട് മാപ്പൊന്നും പറയില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു. താൻ പറഞ്ഞത് റിയാസ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ്. ഇതിൽ ക്ഷമ പറയേണ്ട കാര്യമില്ലെന്നാണ് ലക്ഷ്മിപ്രിയയുടെ വാദം.

അവൻ എന്നെ കളിയാക്കാൻ ശ്രമിക്കാതെ ഇരുന്നാൽ ഞാനും അത് ചെയ്യില്ല. അത് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരാം. മാപ്പ് പറയണമെങ്കിൽ ആദ്യം അവൻ വന്ന് എന്റെ കാല് പിടിക്കട്ടെ എന്നിട്ട് ഞാൻ അവനോട് മാപ്പ് പറയാം എന്നും ഇതിനിടെ ലക്ഷ്മി പ്രിയ പറയുന്നുണ്ട്. പക്ഷേ ഇനിയും എന്നെ ശല്യപ്പെടുത്താൻ ശ്രമിച്ചാൽ ഞാൻ ഇത് തുടരുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

ALSO READ- എന്നെക്കളും എനിക്കിഷ്ടം ശിവേട്ടനെ, ശിവനോടുള്ള ഇഷ്ടത്തെക്കുറിച്ച് വാതോരാതെ അഞ്ജലി, ശിവേട്ടന് നാണം വന്നോ എന്ന് ആരാധകർ

താൻ റിയാസിന്റെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും കാരണം മാതാപിതാക്കൾ ഇല്ലാത്തതിന്റെ വേദന തനിക്ക് അറിയാമെന്നുമാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ ആ ഉമ്മയ്ക്കുണ്ടാകുന്ന വിഷമവും എനിക്ക് മനസ്സിലാകുമെന്നും ഇവിടെ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ റിയാസിന്റെ ഉമ്മയെ താൻ ഉറപ്പായും കാണുമെന്നും ലക്ഷ്മി പറയുന്നുണ്ട്.

ഇതിനിടെ, രണ്ടുപേരെയും ഒരുമിച്ചിരുത്തി സംസാരിക്കാൻ വിളിച്ചപ്പോൾ റിയാസ് പ്രകോപിതനായി എഴന്നേറ്റ് പോകുകയായിരുന്നു. പക്ഷേ എല്ലാവരും കൂടി സംസാരിച്ച് ഇനി രണ്ടുപേരുടേയും ഭാഗത്തുനിന്നും യാതൊരു പ്രകോപനവും ഉണ്ടാക്കരുതെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഇപ്പോഴത്തെ സമാധാന കരാർ അധികനാൾ നീണ്ടു പോകില്ലെന്നാണ് ഇരുവരുടേയും വാക്കുകൾ തന്നെ തെളിയിക്കുന്നത്.

ALSO READ- ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപയും കൊണ്ട് താലിവാങ്ങി ഞാൻ ഒരു ഹിന്ദു പെണ്ണിനെ കല്യാണം കഴിച്ചു, ശ്രീനിവാസൻ അന്ന് പറഞ്ഞത് കേട്ടോ

താനും റിയാസും തമ്മിലുണ്ടായ പ്രശ്നങ്ങളുടെ കാരണം ബ്ലെസ്ലിയാണെന്നും ഇതിനിടെ ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. ഇന്നത്തെ മോണിംഗ് ആക്ടിവിറ്റിയിലായിരുന്നു സംഭവം. തന്റേത് സ്നേഹനാടകമാണെന്ന് റിയാസ് പറഞ്ഞതായിരുന്നു റിയാസിനോട് താൻ വഴക്കിടാൻ കാരണമെന്നും എന്നാൽ ആ വാക്ക് ബ്ലെസ്ലിയുടെ സംഭവാനയായിരുന്നുവെന്നും ബ്ലെസ്ലി പറഞ്ഞപ്പോഴാണ് താൻ ഇക്കാര്യം അറിയുന്നതെന്നും ലക്ഷ്മിപ്രിയ പറയുന്നു.

Advertisement