തോമുവിന് കൂട്ടായി കുഞ്ഞനുജന്‍ എത്തി, കുടുംബത്തില്‍ മൂന്നാമത്തെ കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ഡിവൈനും ഡിംപിളും, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

98

യൂട്യൂബ് ചാനല്‍ വഴി തങ്ങളുടെ വിശേഷം പങ്കുവെച്ച് എത്താറുണ്ട് ഡിവൈന്‍ ക്ലാര ഡോണ്‍. നടി ഡിംപല്‍ റോസിന്റെ നാത്തൂന്‍ കൂടിയാണ് ഡിവൈന്‍. ഡിംപിള്‍ റോസും ഇന്ന് യൂട്യൂബ് ചാനലൊക്കെയായി സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

Advertisements

പലപ്പോഴും നാത്തൂന്‍ ഒപ്പം വീഡിയോകളില്‍ എത്തിയാണ് ഡിവൈന്‍ ശ്രദ്ധനേടിയത്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് ഡിവൈന്‍. ഡോണിന്റെ രണ്ടാം ഭാര്യയാണ് ഡിവൈന്‍.

Also Read: കാവ്യയ്ക്കും ദിലീപിനും ഞെട്ടിക്കുന്ന സര്‍പ്രൈസ് സമ്മാനവുമായി ആരാധിക, വൈറലായി ചിത്രങ്ങള്‍

ഡോണ്‍ ആദ്യം വിവാഹം ചെയ്തത് നടി മേഘ്‌നയെയായിരുന്നു. ആ ബന്ധം വേര്‍പിരിഞ്ഞതോടെയാണ് ഡിവൈനെ വിവാഹം ചെയ്തത്. താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത കുറേക്കാലം മുമ്പ് ഡിവൈന്‍ ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ വീട്ടിലേക്ക് കുഞ്ഞുവാവ എത്തിയെന്ന സന്തോഷം പങ്കിടുകയാണ് ഡിവൈനും ഡിംപിളും. ഡിവൈനും ഡോണിനും രണ്ടാമത് ആണ്‍കുട്ടിയാണ് ജനിച്ചത്. തോമു എന്നാണ് മൂത്തമകന്റെ പേര്. ഇപ്പോള്‍ എത്തിയ കുഞ്ഞതിഥി ഡിംപിളിന്റെ കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയാണ്.

Also Read: കണ്ണെടുക്കാനാകില്ല ഈ കുസൃതി ചിരി കണ്ടാൽ! വിന്റേജ് ലാലേട്ടന്റെ പുഞ്ചിരിയിൽ വീണ് പ്രശസ്ത നടി കാതറിൻ ലാങ്‌ഫോർഡ്; വൈറൽ വീഡിയോയ്ക്ക് പിന്നിൽ

ചേട്ടന്റെ ആദ്യത്തെ കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ കഴിയാത്തതിനാല്‍ രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവസമയത്ത് ആശുപത്രിയില്‍ തന്നെയായിരുന്നു ഡിംപിള്‍. കുഞ്ഞതിഥി എത്തിയ സന്തോഷം അറിയിച്ച ഡിവൈനും ഡോണിനും നിരവധി ആരാധകരാണ് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തത്.

Advertisement