അങ്ങനെ ചെയ്താല്‍ ഗുണം എനിക്ക് കൂടിയല്ലേ ലഭിക്കുന്നത്, 26 കൊല്ലമായിട്ടും അക്കാര്യം എനിക്ക് മനസ്സിലായില്ലെന്ന് വിചാരിക്കുന്നവരാണ് മണ്ടന്മാര്‍, തുറന്നടിച്ച് കുഞ്ചാക്കോ ബോബന്‍

331

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോയായി മലയാള സിനിമയിലേക്ക് എത്തിയ ചാക്കോച്ചന് ഇന്നും ആരാധികമാര്‍ ഏറെയാണ്. അടുത്തിടെ പദ്മിനി എന്ന സിനിമയുടെ പ്രോമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് താരം വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

Advertisements

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ മനഃപ്പൂര്‍വ്വം സിനിമയുടെ പ്രൊമോഷനില്‍ നിന്നും മാറി നിന്നതല്ലെന്നും തനിക്ക് അതിന്റെ ആവശ്യമില്ലെന്നും സിനിമ മാര്‍ക്കറ്റ് ചെയ്ത് വിജയിക്കുമ്പോള്‍ അതിന്റെ ഗുണം തനിക്കും ലഭിക്കുമല്ലോ എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Also Read: അഭിനയിക്കാന്‍ അവസരം വേണമെങ്കില്‍ ആ മൂന്നുപേര്‍ക്കൊപ്പം കിടക്കണമെന്ന് പറഞ്ഞു, എന്റെ മകന്റെ പ്രായമുള്ളവരായിരുന്നു അവര്‍, നടുക്കുന്ന അനുഭവം പങ്കുവെച്ച് ചാര്‍മിള

ആ ഗുണം വേണ്ടെന്ന് വെക്കാന്‍ മാത്രം കോമണ്‍സെന്‍സ് ഇല്ലാത്ത ആളല്ല താന്‍. ആ ചിത്രത്തിന്റെ റിലീസ് സമയത്ത് നേരത്തെ കമ്മിറ്റ് ചെയ്ത ഒരു പരിപാടിയുമായി ബന്ധപ്പെട്ട് താന്‍ പുറത്തായിരുന്നുവെന്നും കൂടാതെ എച്ച് വണ്‍ എന്‍ വണ്‍ പിടിച്ച് കിടപ്പിലായിരുന്നുവെന്നും താരം പറയുന്നു.

ആ സിനിമയിലെ ഒരു അഭിനേത്രിയും തങ്ങള്‍ക്കൊപ്പം ലണ്ടനിലുണ്ടായിരുന്നു. ഒരു പടം വിജയിക്കുക എന്നതും വിജയിപ്പിക്കുക എന്നതും എല്ലാവരുടെയും ഭാഗത്ത് നിന്നും വരേണ്ട കാര്യമാണെന്നും പടം വിജയിച്ചാല്‍ അതിലെ ലീഡ് ആക്ടറിനാണ് കൂടുതല്‍ ഗുണം ലഭിക്കുന്നതെന്നും ചാക്കോച്ചന്‍ പറയുന്നു.

Also Read:16 വർഷത്തിന് ശേഷം ശ്രീജു കേരളത്തിലേക്ക് വന്നത് എൻഗേജ്‌മെന്റിന്; ഭയങ്കര ഈസി ഗോയിംഗ് ഗൈയാണ്; പ്രതിശ്രുത വരനെ കുറിച്ച് വെളിപ്പെടുത്തി മീര നന്ദൻ

താന്‍ ഒരു സിനിമയില്‍ ചെറിയ വേഷമാണ് ചെയ്തതെങ്കില്‍ പോലും ആ സിനിമ വിജയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ആ സിനിമ വിജയിക്കുമെങ്കില്‍ അതിന്റെ ഗുണം തനിക്കുമുണ്ടാവുമെന്നും പദ്മിനി സിനിമയുടെ മാര്‍ക്കറ്റിങ്ങിന് വേണ്ടി അതില്‍ താന്‍ പാട്ടുപാടിയിട്ടുണ്ടെന്നും അത് തന്റെ ആദ്യ അനുഭവമാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Advertisement