16 വർഷത്തിന് ശേഷം ശ്രീജു കേരളത്തിലേക്ക് വന്നത് എൻഗേജ്‌മെന്റിന്; ഭയങ്കര ഈസി ഗോയിംഗ് ഗൈയാണ്; പ്രതിശ്രുത വരനെ കുറിച്ച് വെളിപ്പെടുത്തി മീര നന്ദൻ

2868

വളരെ കുറച്ച് സിനിമകളായാലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ അഭിനേത്രിയാണ് മീര നന്ദൻ. അഭിനയത്തിന് പുറമെ പാട്ടും ഡാൻസും അവതരണവുമൊക്കെ തനിക്ക് വഴങ്ങുമെന്നും മീര തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ മീര ഇപ്പോൾ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി നോക്കിവരികയാണ്. ഒരുപാട് കാലത്തെ ചോദ്യങ്ങൾക്ക് ഉത്തരം നൽകികൊണ്ട് മീര നന്ദൻ ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങൾ പങ്കിട്ടാണ് മീര എല്ലാ ആരാധകരുടേയും വിവാഹമെന്നാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നത്.

Advertisements

താനും ശ്രീജുവും വിവാഹിതരാവാൻ പോവുകയാണ്. എൻഗേജ്മെന്റ് കഴിഞ്ഞു, വിവാഹം പെട്ടെന്നില്ല. ഒരു വർഷം കഴിഞ്ഞ് നടത്തുമെന്നാണ് മീര ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

ALSO READ- കണ്ണെടുക്കാനാകില്ല ഈ കുസൃതി ചിരി കണ്ടാൽ! വിന്റേജ് ലാലേട്ടന്റെ പുഞ്ചിരിയിൽ വീണ് പ്രശസ്ത നടി കാതറിൻ ലാങ്‌ഫോർഡ്; വൈറൽ വീഡിയോയ്ക്ക് പിന്നിൽ

കൂടാതെ തന്റെ മീര പ്രതിശ്രുത വരനായ ശ്രീജുവിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പേര് ശ്രീജുവെന്നാണ്. ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിലാണ്. അതുകൊണ്ട് തന്നെ തന്നെക്കുറിച്ച് ആൾക്ക് അറിയില്ലായിരുന്നു. രമ്ടുപേരുടേയും അമ്മമാരാണ് ആദ്യം സംസാരിച്ചത്. പിന്നീട് നമ്പർ തന്നിരുന്നു.

പിന്നെയാണ് തങ്ങൾ സംസാരിച്ച് തുടങ്ങിയത്. വിവാഹം കഴിഞ്ഞാൽ ലണ്ടനിലേക്ക് മാറേണ്ടി വരുമെന്നായിരുന്നു വിചാരിച്ചിരുന്നത്. ലണ്ടനിൽ ജനിച്ച് വളർന്നതിന്റെ വ്യത്യാസങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.

ALSO READ- അവരോട് ഞാൻ അധികം സംസാരിക്കാറില്ല; തൂവാനത്തുമ്ബികളിലെ ജയകൃഷ്ണനെ പോലെയാണ് ഞാൻ; വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

മിക്കപ്പോഴും ദുബായിലൂടെ വണ്ടിയോടിക്കുന്ന സമയത്ത് ലണ്ടനിലേക്ക് പോവുന്നതിനെക്കുറിച്ചായിരുന്നു ചിന്ത. പരസ്പരം കണ്ട സമയത്ത് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നു. ആരാണ് നിന്നോട് അങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്യാൻ പറഞ്ഞത്. താൻ അക്കൗണ്ടന്റാണ്, എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായതെന്നും മീര പറഞ്ഞു.

അതേസമയം, താൻ ശ്രീജുവുമായി സംസാരിക്കുന്നതിന് മുൻപ് നമുക്കൊരു റിലേഷൻഷിപ്പ് മാനേജരുണ്ടായിരുന്നു. പുള്ളിക്കാരി പറഞ്ഞത് ശ്രീജു എങ്ങോട്ടും മൂവ് ചെയ്യില്ലെന്നായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് മാറാൻ തയ്യാറല്ലെന്നും. എന്നാൽ, ശ്രീജുവിനോട് സംസാരിച്ചപ്പോൾ ഷിഫ്റ്റ് ചെയ്യാൻ റെഡിയാണെന്നായിരുന്നു പറഞ്ഞതെന്നും മീര പറയുന്നു.

ഈസി ഗോയിംഗ് ഗൈ ആണ് ശ്രീജു. അതിന്റെ നേരെ ഓപ്പോസിറ്റാണ് ഞാന്‍. ഇതിന് ശേഷമാണ് കൂടുതൽ അടുത്തത്. തന്റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെടുത്തിയിരുന്നു. ദുബായ് ശ്രീജുവിന് ഇഷ്ടമാണെന്നും മീര പറഞ്ഞു. ഒടുവിൽ 16 വർഷത്തിന് ശേഷം ശ്രീജു കേരളത്തിലേക്ക് വന്നിരിക്കുകയാണ്.

അത് എൻഗേജ്മെന്റിനായിട്ടാണ് വന്നത്. തനിക്ക് യുകെയിൽ പോവാൻ പറ്റിയിട്ടില്ല. ലീവൊന്നുമില്ലാത്തതിനാൽ പോയില്ലെന്നും മീര പറയുന്നു.തനിക്ക് ഇതൊരു പ്രൈവറ്റ് ഇവന്റാക്കണമെന്നുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ എനിക്ക് വളരെ വേണ്ടപ്പെട്ട കുറച്ചുപേരെ ഉൾക്കൊള്ളിച്ചുള്ള ചടങ്ങാണ് ആഗ്രഹിച്ചത്. തികച്ചും ലളിതമായാണ് ചടങ്ങ് നടത്തിയതെന്നും മീര നന്ദൻ പറഞ്ഞു.

Advertisement