എനിക്കും ദീപികയ്ക്കും രണ്ട് സുന്ദരൻമാരായ ആൺകുഞ്ഞുങ്ങളെ ലഭിച്ചു! സന്തോഷം പങ്കു വച്ച് ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്ക്

26

ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിനും മലയാളി സ്‌ക്വാഷ് താരം കൂടിയായ ഭാര്യ ദീപിക പള്ളിക്കലിനും ഇരട്ടക്കുട്ടികൾ ജനിച്ചു. ദിനേഷ് കാർത്തിക്കും ദീപിക പള്ളിക്കലും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവർക്കും രണ്ട് ആൺകുട്ടികളാണ് പിറന്നത്.

ALSO READ

Advertisement

എനിക്ക് ഇപ്പോഴും ഈ വാർത്ത വിശ്വസിക്കാൻ പ്രയാസമാണ്, എനിക്ക് ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു : പുനീതിന്റെ വിയോഗത്തിൽ മോഹൻലാൽ

‘അങ്ങനെ ഞങ്ങൾ മൂന്നുപേർ അഞ്ചുപേരായി. എനിക്കും ദീപികയ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നിരിക്കുന്നു’ ദീപികയ്ക്കും കുഞ്ഞുങ്ങൾക്കുമൊപ്പമുള്ള ചിത്രം സഹിതം ദിനേഷ് കാർത്തിക് ട്വിറ്ററിൽ കുറിച്ചു.


കബീർ പള്ളിക്കൽ കാർത്തിക്, സിയാൻ പള്ളിക്കൽ കാർത്തിക് എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്കു പേരു നൽകിയിരിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ കാർത്തിക്ക് അത് അറിയിച്ചിട്ടുണ്ട്.

2013ലാണ് തമിഴ്‌നാട്ടുകാരനായ ദിനേഷ് കാർത്തിക്കും മലയാളിയായ ദീപിക പള്ളിക്കലും വിവാഹിതരായത്. അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14ാം സീസണിൽ ദിനേഷ് കാർത്തിക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളത്തിലിറങ്ങിയിരുന്നു.

ALSO READ

രണ്ട് പേരും എന്ത് ലുക്ക് ആണ് ! അന്നും ഇന്നും ഒരുപോലെ ; ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് ജയറാം

അതേസമയം, ഉടൻ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിൽനിന്ന് പരുക്കിനെ തുടർന്ന് താരത്തെ ഒഴിവാക്കിയിരിയ്ക്കുകയാണ്.

Advertisement