രണ്ട് പേരും എന്ത് ലുക്ക് ആണ് ! അന്നും ഇന്നും ഒരുപോലെ ; ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് ജയറാം

84

ജയറാമിനെയും മീരാജാസ്മിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണ്. വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന മീര ജാസ്മിനെ വൻ വരവേൽപ്പ് ആയിരുന്നു സെറ്റിൽ. സെറ്റിൽ ഷൂട്ടിങിന് ഇടയിൽ എടുത്ത ഒരു വീഡിയോ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിയ്ക്കുകയാണ് ജയറാം.

വീഡിയോയിൽ ജയറാം – മീര ജാസ്മിൻ ജോഡി പൊരുത്തം കാണാൻ തന്നെ ഭംഗിയാണെന്നും, മീര ജാസ്മിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല എന്നുമൊക്കെയാണ് പ്രേക്ഷകർ അഭിപ്രായം പറയുന്നത്. വീഡിയോയിൽ ഇരുവർക്കുമൊപ്പം സത്യൻ അന്തിക്കാടിനെയും കാണാം. തീൻ മേശയ്ക്ക് മുന്നിലിരുന്ന ക്യാമറയിൽ എന്തോ നോക്കുന്ന മീര ജാസ്മിനെയും ജയറാമിനെയും ആണ് വീഡിയോയിൽ കാണുന്നത്.

Advertisements

ALSO READ 

വിട വാങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വരെ ട്വിറ്ററിൽ സജീവമായിരുന്ന പുനീത് രാജ്കുമാർ, അവസാനത്തെ പോസ്റ്റ് തന്റെ സഹോദരനും ഭാവനയും ഒന്നിച്ച സിനിമയ്ക്ക് ആശംസകൾ അറിയിച്ച്

ചിത്രത്തിൽ ജയറാമും മീര ജാസ്മിനും ഭാര്യാ ഭർത്താക്കന്മാരായിട്ടാണോ അഭിനയിക്കുന്നത് എന്ന സംശയം വീഡിയോയ്ക്ക് താഴെ, കമന്റ് ബോക്സിൽ ആരാധകർ പങ്കുവച്ചിട്ടുണ്ട്.

ഇഖ്ബാൽ കുറ്റിപ്പുറമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. കെ പി എ സി ലളിത, സിദ്ദിഖ്, അംബിക, ഇന്നസെന്റ്, ശ്രീനിവാസൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ

തെറ്റുകൾ മറ്റൊരാൾ ചൂണ്ടിക്കാണിച്ചാലും അത് തിരിച്ചറിഞ്ഞ് തിരുത്താൻ സമയമെടുക്കും, ജനിതകപരമായ കുഴപ്പമാണ്: രമേഷ് പിഷാരടി

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയാണ് ചിത്രത്തിൽ പ്രേക്ഷകർക്കുള്ള ഏറ്റവും വലിയ പ്രതീക്ഷ. അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദ യാത്ര തുടങ്ങി സത്യൻ അന്തിക്കാട് മീരജാസ്മിനെ നായികയാക്കി ഒരുക്കിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയവയാണ്. വീണ്ടും ഇരുവരുടെയും ഒത്തു ചേരൽ മികച്ച ഒരു സിനിമ മലയാളത്തിന് തരും എന്ന പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്ക്.

ജയറാം സത്യൻ അന്തിക്കാടിനൊപ്പം തുടക്ക കാലം മുതലേ ധാരാളം സിനിമകൾ ചെയ്തിട്ടുണ്ട്. സന്ദേശം, തലയണമന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മൈ ഡിയർ മുത്തച്ഛൻ, മനസ്സിനക്കരെ, കഥ തുടരുന്നു എന്നിങ്ങനെ ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളും മികച്ച വിജയം കൈവരിച്ച സിനിമകളുമാണ്.

Advertisement