തെറ്റുകൾ മറ്റൊരാൾ ചൂണ്ടിക്കാണിച്ചാലും അത് തിരിച്ചറിഞ്ഞ് തിരുത്താൻ സമയമെടുക്കും, ജനിതകപരമായ കുഴപ്പമാണ്: രമേഷ് പിഷാരടി

71

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി നടൻ, സംവിധായകനുമായി മാറിയ താരമാണ് രമേഷ് പിഷാരടി.
മികച്ച ഒരു അവതാരകൻ കൂടിയായ പിഷാരടി ചെറുപ്പം മുതൽ മിമിക്രിയെ സ്‌നേഹിച്ചിരുന്ന വ്യക്തി കൂടിയാണ്. സ്‌കൂൾ, കോളജ് തലങ്ങളിൽ മിമിക്രി അവതരിപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് പിഷാരടി.

കോളജ് കാലം മുതലാണ് സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനും മിമിക്രിയും സ്‌കിറ്റുകളും അവതരിപ്പിക്കാനും പിഷാരടി തുടങ്ങിയത്. ശേഷം സലീം കുമാറിന്റെ മിമിക്രി ട്രൂപ്പിലും രമേഷ് അംഗമായി പരിപാടികൾ അവതരിപ്പിച്ച് തുടങ്ങി. ശേഷം ഏഷ്യാനെറ്റിൽ കോമഡി സ്‌കിറ്റുകളും അവതരിപ്പിക്കാൻ രമേഷിന് അവസരം ലഭിച്ചു. നടനും രാഷ്ട്രീയ പ്രവർത്തകനുമായ ധർമ്മജനൊപ്പം ചേർന്ന് ബ്ലഫ് മാസ്റ്റേഴ്‌സ് അടക്കമുള്ള പരിപാടികളും രമേഷ് അവതരിപ്പിച്ചിരുന്നു.

Advertisements

ഇന്ന് മലയാളം സിനിമയിൽ ഏറ്റവും മനോഹരമായി കൗണ്ടറുകൾ അവതരിപ്പിക്കുന്ന വ്യക്തി കൂടിയാണ് രമേഷ് പിഷാരടി. ഏഷ്യാനെറ്റിലെ സിനിമാല പരിപാടിക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയവരിൽ രമേഷ് പിഷാരടി യുമുണ്ടായിരുന്നു. പിന്നീട് പതിയെ സിനിമകളിൽ ചെറിയ വേഷങ്ങളും രമേഷ് പിഷാരടി ചെയ്യാൻ തുടങ്ങി. 2007ൽ പുറത്തിറങ്ങിയ മമ്മൂട്ടി സിനിമ നസ്രാണിയിലാണ് രമേഷ് പിഷാരടി ആദ്യമായി അഭിനയിച്ചത്.

Also Read
എന്റെ തീരുമാനമാണ്, മലയാളത്തിൽ സിനിമകൾ ചെയ്യാത്തത് ബോധപൂർവ്വമാണ്, കാരണം വെളിപ്പെടുത്തി നടി ഭാവന

പിന്നീട് പോസറ്റീവ് എന്ന സിനിമ ചെയ്തു. 2009ൽ റിലീസ് ചെയ്ത കപ്പൽ മുതലാളിയിലാണ് ആദ്യമായി നായകനായത്. പിന്നീട് മഹാരാജാസ് ടാക്കീസ്, സെല്ലുലോയിഡ്, സലാല മൊബൈൽസ്, അമർ അക്ബർ അന്തോണി, ചാർളി, ആടുപുലിയാട്ടം, കുട്ടനാടൻ മാർപ്പാപ്പ, ചാണക്യതന്ത്രം, മധുരരാജ, പട്ടാഭിരാമൻ, കുമ്പാരീസ്, ഉൾട്ട, ദി പ്രീസ്റ്റ്, മോഹൻ കുമാർ ഫാൻസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

രണ്ട് സിനിമകൾ മലയാളത്തിലെ സൂപ്പർ താരങ്ങളെ വെച്ച് സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യത്തേത് ജയാറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തിയ പഞ്ചവർണ്ണ തത്തയും രണ്ടാമത്തേത് മമ്മൂട്ടി നായകനായ ഗാനഗന്ധർവനും ആയിരുന്നു.

ഇപ്പോഴിതാ കോമഡികളിൽ കടന്നുവരുന്ന വംശീയ പരാമർശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തയിരിക്കുകയാണ് രമേഷ് പിഷാരടി. യഥാർഥ നർമ്മത്തെക്കാൾ അധികം പ്രചരിക്കപ്പെടുന്നത് ബോഡി ഷെ യ് മി ങും വംശീയ പരാമർശങ്ങളും അടങ്ങിയ കോമഡികളാണ് എന്നതാണ് സത്യം. സിനിമകളിൽ മാത്രമല്ല ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലും സ്‌കിറ്റുകളിലുമെല്ലാം ഇതിന്റെ അതിപ്രസരമുണ്ട്.

നമ്മൾ ചെയ്യുന്ന തെറ്റുകൾ മറ്റൊരാൾ ചൂണ്ടിക്കാണിച്ചാലും അത് തിരിച്ചറിഞ്ഞ് തിരുത്താൻ സമയമെടുക്കും എന്നാണ് ഈ വിഷയത്തിൽ പിഷാരടി പ്രതികരിച്ചത്. ചില കാര്യങ്ങൾ തിരിച്ചറിഞ്ഞ് എല്ലാവരിലേക്കും എത്തി ഫലത്തിൽ വരുമ്പോഴുള്ള കാലതാമസമാണ് ഉള്ളതെന്നും പിഷാരടി പറഞ്ഞു.

നമ്മൾ ചെയ്യുന്ന തെറ്റുകൾ മറ്റൊരാൾ ചൂണ്ടിക്കാണിച്ചാലും അത് തിരിച്ചറിഞ്ഞ് തിരുത്താൻ സമയമെടുക്കും. തിരിച്ചറിവ് വൈകിയെന്ന് തന്നെയാണ് തോന്നുന്നത്. കാരണം നമ്മൾ പെട്ടെന്ന് ചില കാര്യങ്ങൾ മാറ്റി എന്ന് കരുതി നമുക്കത് ഉൾക്കൊള്ളാനാവില്ല. ഇതിന് ഒരു സമയം വേണം. അതാണ് ഈ വൈകലിനുള്ള കാരണം.

Also Read
മോഹൻലാലും സുരേഷ് ഗോപിയും വരെ എന്റെ ഈ മണത്തെ കുറിച്ച് ചോദിച്ചു, തന്റെ വശ്യ ഗന്ധിയെ കുറിച്ച് ഊർമ്മിളാ ഉണ്ണി

നമ്മളോടൊരാൾ നമ്മൾ ചെയ്യുന്നത് തെറ്റാണെന്നും മറ്റൊന്നാണ് ശരിയെന്നും പറഞ്ഞാലും അത് അംഗീകരിക്കാൻ ജനിതകപരമായി നമുക്ക് പറ്റില്ല. നമ്മൾ മറ്റൊരു ശരി വിശ്വസിച്ച് വെച്ചിരിക്കുകയാണല്ലൊ. അതിന്റേതായ സമയമെടുത്ത് അത് മനസിലാക്കി കഴിഞ്ഞാൽ പിന്നീട് അത് ആവർത്തിക്കില്ല. പിന്നെ പണ്ട് ചെയ്ത പല കോമഡികളുടേയും വീഡിയോകളും മറ്റും പൊന്തി വരുന്നതിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു.

മുമ്പ് കോമഡി പരിപാടികൾ ചെയ്തപ്പോൾ ആളുകളുടെ നിറത്തിനെ കുറിച്ചൊക്കെയുള്ള വംശീയപരമായ തമാശകൾ കടന്നുവന്നിട്ടുണ്ടല്ലോയെന്നും അതിന്റെ തിരിച്ചറിവ് വൈകി എന്ന് തോന്നുന്നുണ്ടോ എന്നുമുള്ള ചോദ്യത്തിനായിരുന്നു രമേഷ് പിഷാരടി ഇങ്ങനെ മറുപടി നൽകിയത്.

അതേ സമയം നോ വേ ഔട്ടാണ് രമേഷ് പിഷാരടിയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഏറ്റവും പുതിയ സിനിമ. സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. നവാഗതനായ നിധിൻ ദേവീദാസാണ് സംവിധായകൻ. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്.

Advertisement