മോഹൻലാലും സുരേഷ് ഗോപിയും വരെ എന്റെ ഈ മണത്തെ കുറിച്ച് ചോദിച്ചു, തന്റെ വശ്യ ഗന്ധിയെ കുറിച്ച് ഊർമ്മിളാ ഉണ്ണി

9716

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ഊർമ്മിള ഉണ്ണി. സഹതാരമായും അമ്മ വേഷത്തിലും ഒക്കെ ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. ഉർമിള ഉണ്ണിയെ പോലെ തന്നെ മകൾ ഉത്തര ഉണ്ണിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്.

മികച്ച ഒരു നർത്തകികൂടിയായ ഉത്തരയുടെ വിവാഹം മാസങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു. ദിവസങ്ങളോളം നീണ്ട ആചാരങ്ങൾക്കും ചടങ്ങുകൾക്കും ഒടുവിൽ ആയിരുന്നു താരവിവാഹം. പാരമ്പര്യമായി കിട്ടിയ ആഭരണങ്ങളും കല്യാണ സാരിയിലെ പ്രത്യേകത കൊണ്ടും അമ്മയും മകളും ശ്രദ്ധേയരായിരുന്നു.

Advertisements

എന്നാലിപ്പോൾ പുതിയൊരു ബിസിനസ് തുടങ്ങുന്ന സന്തോഷവും ആയിട്ടാണ് ഊർമിള ഉണ്ണി എത്തിയിരിക്കുന്നത്. മലയാളത്തിലെ മറ്റ് താരങ്ങളൊന്നും ഇതുവരെ നേടാത്തത് പോലെ തന്റെ പേരിലൊരു പെർഫ്യൂം ബ്രാൻഡ് തന്നെ ഊർമിള സ്വന്തമാക്കിയിരിക്കുകയാണ്.

പാരമ്പര്യമായി കൈമാറി വന്ന തന്റെ മണം പുറംലോകത്തിന് പരിചയപ്പെടുത്തുന്ന സന്തോഷത്തിലാണ് നടിയിപ്പോൾ. സോഷ്യൽ മീഡിയ പേജിലൂടെ നടി തന്നെ ഈ വാർത്ത പങ്കുവെച്ചതോടെ നിരവധി അഭിനന്ദനങ്ങളാണ് തേടി എത്തുന്നത്. എന്റെ മോഹങ്ങൾ പൂവണിഞ്ഞു. ജീവിതാഭിലാഷമായിരുന്നു എന്റെ പേരിൽ ഒരു ‘പെർഫ്യൂം’ ഇറക്കുക എന്നത്.

ഊർമ്മിളാ ഉണ്ണീസ് ‘വശ്യ ഗന്ധി’ ഉടനെ പ്രതീക്ഷിക്കാം’. എന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. തന്റെ പേരിൽ ഒരു പെർഫ്യൂം പുറംലോകത്തിന് സമർപ്പിക്കാൻ ഒരുങ്ങുന്ന സന്തോഷമാണ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം ഊർമിള കുറിച്ചിരിക്കുന്നത്.

Also Read
തങ്കച്ചൻ വിതുര വിവാഹിതൻ ആവുന്നു; പെൺകുട്ടി തനിക്ക് അറിയാവുന്ന ആളാണെന്ന് ലക്ഷ്മി നക്ഷ്ത്ര, സന്തോഷത്തിൽ ആരാധകർ

അതേ സമയം ഇത്തരമൊരു ചുവടുവെപ്പിന് പിന്നിലെ കാരണങ്ങളെന്താണെന്നും ഊർമിള ഉണ്ണി വ്യക്തം ആക്കുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. വലിയൊരു കച്ചവട സാധ്യത മുൻനിർത്തിയല്ല പെർഫ്യൂമിന്റെ ബ്രാൻഡ് പുറത്തിറക്കുന്നതെന്നാണ് ഊർമിള ഉണ്ണി പറയുന്നത്.

ആവശ്യമുള്ളവർ സമീപിച്ച് വന്നാൽ അവർക്ക് മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും പെർഫ്യൂം നിർമ്മിച്ച് നൽകുക. കുറേയധികം ഓർഡർ ഇതുവരെ വന്ന് കഴിഞ്ഞു. ഒരു കമ്പനിയുമായി സഹകരിച്ച് നടത്തുന്ന പെർഫ്യൂം നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു.

അടുത്ത ആഴ്ച മുതൽ വിതരണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഊർമിള. അമ്മ പകർന്ന് തന്നൊരു സുഗന്ധക്കൂട്ടാണ് ഇതിന് പിന്നിലെ രഹസ്യം. എന്റെ മണമാണ് അത്. സിനിമയുടെയും സീരിയലിന്റെയും ലൊക്കേഷനുകളിലൊക്കെ ‘ഊർമിളച്ചേച്ചിയുടെ മണം’ എന്ന് പറയുന്നവരുണ്ട്.

നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും വരെയുള്ളവർ ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. ഇതുവരെ എന്റെ മാത്രമൊരു പ്രത്യേകതയായി കൊണ്ട് നടന്നതാണ്. ഇതുവരെ ആർക്കും അതിന്റെ രഹസ്യക്കൂട്ട് എന്താണെന്ന് പറഞ്ഞ് കൊടുത്തിട്ടില്ലെന്നാണ് ഊർമിള പറയുന്നത്. അതേ സമയം തന്റെ അമ്മ മനോരമ തമ്പുരാട്ടിയിലൂടെ കൈമാറി വന്നൊരു കൂട്ടാണിതെന്ന കാര്യവും നടി സൂചിപ്പിച്ചു. തനിക്ക് ഈ കൂട്ട് ഉണ്ടാക്കി തന്നത് അമ്മയാണ്.

Also Read
കാലം എത്ര കഴിഞ്ഞാലും സ്‌നേഹം സത്യമാണ്, 16ാം വയസ്സിൽ കല്യാണം കഴിച്ചയാളെ വീണ്ടും കെട്ടുകയാണെന്ന് ദയാ അശ്വതി

ചന്ദനതൈലം ഉൾപ്പടെ ചെറിയ ഒന്നു രണ്ടു വസ്തുക്കൾ ചേർത്ത് ഒരു ഓയിൽ പോലെയാണ് അത് തയ്യാറാക്കുന്നത്. ഇതിന് പിന്നിലെ രഹസ്യം ആർക്കും ഇതുവരെയും പറഞ്ഞു കൊടുത്തിട്ടില്ല. ലൊക്കേഷനിലേക്ക് ഒരു കുഞ്ഞു കുപ്പിയിൽ പകർത്തി കൊണ്ട് പോയിട്ടാണ് ഉപയോഗിച്ചിരുന്നത്. പുതിയ സംരംഭത്തിന് ഊർമ്മിളാ ഉണ്ണീസ് വശ്യ ഗന്ധി എന്ന പേരാണ് നൽകിയിരിക്കുന്നത്.

മലയാള സിനിമയിലെ താരങ്ങളിൽ ആദ്യമായിട്ടാണ് ഒരാളുടെ പേരിൽ ഒരു പെർഫ്യൂം ബ്രാൻഡ് ഇറങ്ങുന്നത്. ആ ക്രെഡിറ്റ് തനിക്കാണ്. ബോളിവുഡിൽ നടൻ അമിതാഭ് ബച്ചന്റെ പേരിലൊക്കെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആണ് അതിനോട് തനിക്കൊരു ക്രേസ് തോന്നിയത്.

അങ്ങനെയത് സഫലമാവുന്നതിന്റെ സന്തോഷത്തിലാണ് . മുൻപ് കേരളത്തിൽ സാരിയിൽ മ്യൂറൽ പെയിന്റിങ് ഉൾപ്പടെയുള്ള പല ട്രെൻഡുകൾക്കും സ്വീകാര്യത ഉണ്ടാക്കി കൊടുത്തത് താനാണെന്ന് കൂടി ഊർമ്മിള ഉണ്ണി വ്യക്തമാക്കുന്നു.

Advertisement