തങ്കച്ചൻ വിതുര വിവാഹിതൻ ആവുന്നു; പെൺകുട്ടി തനിക്ക് അറിയാവുന്ന ആളാണെന്ന് ലക്ഷ്മി നക്ഷ്ത്ര, സന്തോഷത്തിൽ ആരാധകർ

1784

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന ഗെയിം ഷോയുലൂടെയാണ് ലക്ഷ്മി നക്ഷത്ര ഏറെ പ്രേക്ഷക പ്രശംസ നേടി എടുത്തത്. ചാനലിലെ പരിപാടികൾക്ക് പിന്നാലെ യൂട്യൂബ് ചാനലിലൂടെയും വീഡിയോകളുമായും ലക്ഷ്മി നക്ഷത്രഎത്താറുണ്ട്.

സഹതാരങ്ങളുടെ വീടുകളിൽ പോയിട്ടും അവർക്കൊപ്പം പാചകം നടത്തിയുമൊക്കെ വേറിട്ട വീഡിയോകൾ ആണ് ലക്ഷ്മി നക്ഷത്ര പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ സ്റ്റാർ മാജിക്ക് താരവും നടനും മിമിക്രി താരവുമായ തങ്കച്ചൻ വിതുരയുടെ നാട്ടിലേക്കാണ് ലക്ഷ്മി നക്ഷത്ര എത്തിയിരിക്കുന്നത്.

Advertisements

പുഴക്കരയിൽ വെച്ച് നടത്തിയ പാചക വീഡിയോയിൽ പ്രേക്ഷകർ കാത്തിരുന്ന ഒരു സന്തോഷ വിവരം കൂടി അവതാരക സൂചിപ്പിച്ചു. തങ്കച്ചൻ ഉടനെ വിവാഹിതനാവാൻ പോവുകയാണെന്ന കാര്യമായിരുന്നു ലക്ഷ്മി പറഞ്ഞത്. പെൺകുട്ടി ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ചിട്ടെങ്കിലും തനിക്ക് അറിയാവുന്ന ആളാണെന്നും തങ്കു തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷ്മി സൂചിപ്പിച്ചു.

Also Read
എന്റെ വീട്ടിൽ കാശിയിലെ വെള്ളം ഉണ്ട്, അതുപോലെ തന്നെ മക്കയിലേയും വെള്ളം സൂക്ഷിച്ചിട്ടുണ്ട്, മറ്റ് മതങ്ങളേയും ദൈവങ്ങളേയും ഞാൻ ബഹുമാനിക്കുന്നു: ലേഖാ ശ്രീകുമാർ

തങ്കുവിന്റെ കല്യാണം ഉടനെ ഉണ്ടെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. എപ്പോഴാണ് കല്യാണെന്ന ചോദ്യത്തിന് അതൊക്കെ ഉണ്ടെന്നാണ് താരം പറഞ്ഞത്. ചില സർപ്രൈസുകളൊക്കെ തങ്കു പ്ലാൻ ചെയ്തിട്ടുണ്ടെന്നും അതൊക്കെ ഞാൻ മണത്ത് അറിഞ്ഞു. ആളാരാണെന്ന് എനിക്ക് അറിയാം.

പക്ഷേ ഞാനത് പറയുന്നില്ല. തങ്കു തന്നെ ആളെ എനിക്ക് കാണിച്ച് തന്നിരുന്നു എന്ന് ലക്ഷ്മി പറയുമ്‌ബോൾ അതാരാണെന്നാണ് തങ്കു തിരിച്ച് ചോദിക്കുന്നത്. വീഡിയോ കോളിലൂടെ എന്നെ കാണിച്ച് തന്ന ആളുടെ പേര് താൻ പറയട്ടേ എന്ന് ചോദിച്ചപ്പോൾ നമ്മൾ സഹോദരങ്ങളെ പോലെയല്ലേ, അതൊന്നും വിളിച്ച് പറയരുതെന്ന് തങ്കച്ചൻ സൂചിപ്പിച്ചു.

ഇപ്പോൾ എനിക്ക് പറയാനുള്ള അനുവാദമില്ലെന്ന് പറഞ്ഞ ലക്ഷ്മി പെട്ടെന്ന് തന്നെ കല്യാണം ഉണ്ടാവുമെന്ന് സൂചിപ്പിച്ചു. അത് തങ്കച്ചൻ സമ്മതിക്കുകയും ചെയ്തു. തങ്കു ഇപ്പോൾ കമ്മിറ്റഡ് ആണ്. പുള്ളി ഇതേ കുറിച്ചൊന്നും പറയില്ല. അതുകൊണ്ട് ഞാൻ തന്നെ എല്ലാം പറയാം. ഒരു ലവ് കം അറേഞ്ച്ഡ് മ്യാരേജ് ആയിരിക്കും തങ്കുവിന്റേത്.

അധികം താമസിക്കാതെ തന്നെ അതുണ്ടാവും. ആ സമയത്ത് ഞങ്ങളത് ലൈവ് ആയി നിങ്ങളിലേക്ക് എത്തിക്കുമെന്നും ലക്ഷ്മി പറഞ്ഞ് നിർത്തുന്നു. തീർച്ചയായും അങ്ങനെയുണ്ടാവുമെന്ന് തങ്കച്ചനും സൂചിപ്പിച്ചു.ഒരു ദിവസം ഞങ്ങൾ ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിൽ വരുന്നതായിരിക്കുമെന്ന് കൂടി നടൻ പങ്കുവെച്ചു.

താരത്തിനൊപ്പമുള്ള വീഡിയോയുടെ മൂന്നാമത്തെ പാർട്ടാണ് ലക്ഷ്മിയിപ്പോൾ പുറത്ത് വിട്ടത്. മൂന്ന് വീഡിയോയിൽ ഏറ്റവും രസകരമായിട്ടുള്ളത് ഈ വീഡിയോ ആയിരുന്നു. ഒപ്പം നിൽക്കുന്ന ആളുടെ വൈബ് അനുസരിച്ച് അവരെയും പ്രേക്ഷകരേയും ഒരുപോലെ കംഫർട്ടബിൾ ആക്കിയും എന്റർടെയിൻ ചെയ്യുകയും ചെയ്തു. വളരെ മനോഹരമായിട്ടുണ്ടെന്നാണ് ഒരു ആരാധിക എഴുതിയത്.

Also Read
കാലം എത്ര കഴിഞ്ഞാലും സ്‌നേഹം സത്യമാണ്, 16ാം വയസ്സിൽ കല്യാണം കഴിച്ചയാളെ വീണ്ടും കെട്ടുകയാണെന്ന് ദയാ അശ്വതി

തങ്കുവിന്റെ ആ സംസാര ശൈലിയാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്നാണ് മറ്റൊരു ആരാധകൻ പറയുന്നത്. തങ്കച്ചൻ ചേട്ടൻ മണി ചേട്ടനെ പോലെ പകരം വെക്കാത്ത ഒരു കലാകാരൻ ആണ്. എത്രയും പെട്ടെന്ന് നല്ലൊരു ജീവിതം ഉണ്ടാകട്ടെ.

അദ്ദേഹത്തിന്റെ അമ്മ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് മകന്റെ വിവാഹമായിരുന്നു. അത് കാണാൻ സാധിക്കാതെ അവർ പോയി. എന്നാൽ നല്ലൊരു പെൺകുട്ടി തന്നെ താരത്തിന്റെ ജീവിതത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും കാത്തിരുന്നത് പോലെ തങ്കുവിനൊരു പെണ്ണ് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള കമന്റുകളുമായി ആരാധകരും എത്തുകയാണ്.

Advertisement