എന്റെ വീട്ടിൽ കാശിയിലെ വെള്ളം ഉണ്ട്, അതുപോലെ തന്നെ മക്കയിലേയും വെള്ളം സൂക്ഷിച്ചിട്ടുണ്ട്, മറ്റ് മതങ്ങളേയും ദൈവങ്ങളേയും ഞാൻ ബഹുമാനിക്കുന്നു: ലേഖാ ശ്രീകുമാർ

67

ഭക്തി ഗാനങ്ങളായും സിനിമാ ഗാനങ്ങളായും ലളിതാ ഗാനങ്ങളായും നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളി കളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ കലാകാരനാണ് എംജി ശ്രീകുമാർ. അടുത്തിടെ താരത്തിനും ഭാര്യ ലേഖയ്ക്കും എതിരെ വലിയ വ്യാജ പ്രചരണങ്ങളാണ് ഉണ്ടായത്. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി എംജി ശ്രീകുമറിനും കുടുബത്തിനും അടുത്ത ബന്ധമുണ്ടെന്നായിരുന്നു വാർത്ത.

എന്നാൽ ഇതെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. ഇപ്പോൾ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ എംജി ശ്രീകുമാറും ഭാര്യ ലേഖാ ശ്രീകുമാറും നടത്തിയ വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. തങ്ങളുടെ 14 വർഷത്തെ ലിവിംഗ് ടുഗദർ ജീവിതത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ ലേഖാ ശ്രീകുമാർ ഈ അഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്യുന്നു.

Advertisements

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പലപ്പോഴും വകവെയ്ക്കാറില്ലെന്നാണ് എംജി പറയുന്നത്. തന്റെ പേരിൽ പല ട്രോളുകളും വന്നിട്ടുണ്ട്, പക്ഷേ അതൊന്നും കാര്യമാക്കിയിട്ടേ ഇല്ല. രമേഷ് പിഷാരടിയുമായി ഫ്ലവേഴ് ചാനലിൽ രണ്ട് വർഷം മുൻപ് നടന്ന പരിപാടിയാണ് തനിക്കെതിരെ ഇപ്പോൾ മോൺസൺ വിഷയത്തിൽ പ്രചരണത്തിന് ഉപയോഗിച്ചത്.

Also Read
ഒരു ദിവസം ഒരു മാന്യൻ എന്റെ വീട്ടിലേക്ക് വന്നു, കുടുംബത്തിന്റെ കടങ്ങളൊക്കെ ഏറ്റെടുക്കാം, കല്യാണം കഴിക്കണം എന്നായിരുന്നു ആവശ്യം; ബീന ആന്റണിയുടെ വെളിപ്പെടുത്തൽ

മോൺസൺ എന്ന വ്യക്തി ഫ്ളവേഴ്സിലെ കുട്ടികളുടെ പാട്ട് കണ്ട് ഇഷ്ടപ്പെട്ട് അവർക്ക് പാട്ട് പഠിക്കാൻ ഒരു മൈക്ക് അയച്ച് തന്നിരുന്നു. പിറ്റേന്നാണ് അയാൾ പറയുന്നത് സാറിന്റെ ഡ്രസിന് ചേർന്നൊരു മോതിരം തന്റെ കൈയ്യിൽ ഉണ്ടെന്ന്. അത് കൊടുത്തയക്കാം അത് ഇട്ടാൽ ഇടത് കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോൾ നല്ല ഭംഗിയുണ്ടാകുമെന്നും പറഞ്ഞു.

പക്ഷേ ഇട്ട ശേഷം തിരികെ നൽകണമെന്നും പറഞ്ഞു. ഇത് പരിപാടിക്കിടെ ഞാന് പിഷാരടിയോട് പറഞ്ഞു. മോൻസൺ എന്നയാൾ തന്നതാണെന്നും ഇതിന് വലിയ വിലയാണെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും ഞാൻ പറഞ്ഞു. ഇത് പിഷാരടി ഷോയ്ക്കിടയിൽ പറഞ്ഞു. മറ്റ് ജഡ്ജുമാരായ അനുരാധയും സ്റ്റീഫൻ ദേവസ്യയുമെല്ലാം ഏറ്റുപിടിച്ചു.

അങ്ങനെയാണേൽ ഞങ്ങൾ പരിപാടിയിൽ പങ്കെടുക്കുമ്പോൾ എല്ലാ വിരലിലും ധരിക്കാമെന്ന് പറഞ്ഞു. വെറുമൊരു തമാശയ്ക്ക് വേണ്ടിയാണ് അന്ന് ഇതൊക്കെ പരിപാടിയിൽ ചെയ്തത്. എന്നാൽ അതൊക്കെ എടുത്താണ് ഇപ്പോൾ രണ്ട് വർഷത്തിന് ശേഷം തനിക്കെതിരെ ഉപയോഗിക്കുന്നത്. മോൺസണുമായി തനിക്ക് യാതൊരു തരത്തിലുള്ള സൗഹൃദവും ഇല്ല.

അയാളുടെ വീട് ഒരു മ്യൂസിയം പോലെയാണ്. കൊച്ചിയിൽ നിരവധി പുരാവസ്തുക്കൾ സൂക്ഷിക്കുന്ന അത്തരത്തിലൊരു വീടുണ്ടെന്ന് കേൾക്കുമ്പോൾ അത് കാണാൻ ആർക്കായാലും കൗതുകം കാണും. അവിടെ ഡി ജി പി ഉൾപ്പെടെയുള്ളവർ പോയിട്ടുണ്ടെന്നാണ് കേട്ടത്. ആരൊക്കെയോ പറഞ്ഞാണ് ഞാനും ലേഖയും ആ വീട് കാണാൻ പോയത്. അത് കണ്ട് തിരികെ പോരുകയും ചെയ്തു. അല്ലാതെ മറ്റൊരു ബന്ധവും തനിക്ക് അയാളുമായി ഇല്ലെന്ന് എംജി ശ്രീകുമാർ പറഞ്ഞു.

Also Read
വീണ്ടും പ്രണയത്തിൽ ആയതായി വെളിവാക്കുന്ന സ്‌റ്റോറിയുമായി അർച്ചന സുശീലൻ, ഭർത്താവുമായി ഡൈവോഴ്‌സ് ആയത് അറിഞ്ഞില്ലെന്ന് ആരാധകർ

അതേ സമയം ചെറുപ്പം മുതലേ തന്നെ ഇന്ന മതത്തിൽ മാത്രമേ വിശ്വസിക്കാവൂ എന്നും മറ്റ് മതക്കാരെ കണ്ടാൽ മിണ്ടരുതെന്നൊന്നും എന്റെ വീട്ടുകാർ എന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ലേഖാ ശ്രീകുമാർ പറയുന്നത്. ഹിന്ദു വിശ്വാസമാണ് പിന്തുടരുന്നതെങ്കിലും മറ്റ് മതങ്ങളേയും ദൈവങ്ങളേയും ഞാൻ ബഹുമാനിക്കുന്നുണ്ട്. എന്റെ വീട്ടിൽ കാശിയിലെ വെള്ളം ഉണ്ട്. അതുപോലെ തന്നെ മക്കയിലേയും വെള്ളം സൂക്ഷിച്ചിട്ടുണ്ടെന്നും ലേഖ പറഞ്ഞു.

14 വർഷത്തോളം ലിവിംഗ് ടുഗേദറായി കഴിഞ്ഞതിന് ശേഷമാണ് വിവാഹം കഴിച്ചതെന്ന് എംജി പറയുന്നു. കേരളത്തിൽ ലിംവിംഗ് ടുഗേദർ കഴിയാൻ നിൽക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു സുപ്രഭാതത്തിൽ മുകാംബിക ക്ഷേത്തിലേക്ക് പോയി വിവാഹം കഴിക്കാൻ തിരുമാനിച്ചത്. രാവിലെ ഏഴ് മണിക്കാണ് ഞാൻ അമ്മയെ വിളിക്കുന്നത്. അമ്മേ ഇന്ന് എന്റെ വിവാഹമാണെന്ന് പറഞ്ഞു.

അത് കേട്ട് അമ്മ ഞെട്ടി. ആരാണ് പെണ്ണെന്ന് ചോദിച്ചു. ലേഖയെ വീട്ടുകാർക്ക് അറിയാമായിരുന്നു.ലേഖ നേരത്തേ തന്നെ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. ലേഖയുടെ പേര് പറഞ്ഞു. അമ്മ നന്നായി വാടാ മക്കളേ എന്നായിരുന്നു മറുപടി നൽകിയത്, എം ജി പറഞ്ഞു. തനിക്ക് ജീവിതത്തിൽ കൂടുതൽ സ്നേഹം ലഭിച്ച നിമിഷമായിരുന്നു അതെന്നാണ് ലേഖ പറയുന്നത്.

പാട്ടുകളോടുള്ള എടുത്ത് ചാട്ടമായിരുന്നില്ല എം ജിയോട് തനിക്ക് തോന്നിയ ഇഷ്ടം. അങ്ങനെയെങ്കിൽ 14 വർഷം കാത്തിരിക്കില്ലല്ലോ. എം ജിയെ താൻ പൂർണമായും മനസിലാക്കിയതിന് ശേഷമാണ് വിവാഹത്തിന് തയ്യാറെടുത്തത്. ജീവിത്തതിൽ മുൻപ് തനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നതിനാൽ തെറ്റ് ആവർത്തിക്കരുതെന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നു. മാനസികമായി ഏറെ അടുത്ത ശേഷമാണ് ഞങ്ങൾ തിരുമാനം എടുത്തത്.

ആ തിരുമാനം എടുക്കാൻ തനിക്കായിരുന്നു ഏറെ ബുദ്ധിമുട്ട്. കാരണം തനിക്ക് ഒരുപാട് ഉത്തരവാദിത്തം ഉണ്ടായിരുന്നു. അതെല്ലാം പൂർത്തിയാക്കിയ ശേഷമായിരുന്നു വിവാഹം. എന്നെ പറഞ്ഞിട്ട് ഒന്നും കിട്ടില്ല. എനിക്ക് മറച്ചുപിടിക്കാൻ യാതൊന്നും ഇല്ല. എനിക്ക് ഒരു മകൾ ഉണ്ട്. അവൾ കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ് . ഞങ്ങൾ വളരെ ഹാപ്പിയാണ്. അവരും അവിടെ ഹാപ്പിയാണെന്ന് ലേഖ വ്യക്തമാക്കുന്നു.

Advertisement