ഒരു ദിവസം ഒരു മാന്യൻ എന്റെ വീട്ടിലേക്ക് വന്നു, കുടുംബത്തിന്റെ കടങ്ങളൊക്കെ ഏറ്റെടുക്കാം, കല്യാണം കഴിക്കണം എന്നായിരുന്നു ആവശ്യം; ബീന ആന്റണിയുടെ വെളിപ്പെടുത്തൽ

2453

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ബീന ആന്റണി. നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം സിനിമയിലും സീരിയലുകളിലും നിറഞ്ഞു നിൽക്കുകയാണ് ബീന ആന്റണി. 1991 മുതൽ അഭിനയ രംഗത്തുള്ള ബീന ആന്റണിക്ക് ആരാധകരും ഏറെയാണ്.

ഇപ്പോഴിതാ താൻ അഭിനയരംഗത്ത് എത്തിയതിനെ കുറിച്ചും സീരിയലുകളുടെ നിലവാരത്തെക്കുറിച്ച് നടന്ന ചർച്ചകളിൽ തന്റെ നിലപാട് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബീനാ ആന്റണി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബീനാ ആന്റണി മനസ് തുറന്നത്.

Advertisements

അഭിനേത്രിയാവുക തന്നെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ലെന്ന് ബീന പറയുന്നു. അഭിനയത്രി എന്ന പരമ്പരയിൽ ഞാൻ രാജലക്ഷ്മി എന്ന നടിയെയാണ് അവതരിപ്പിച്ചത്. അന്നത്തെ മിക്ക നടിമാരുടേയും കഥ തന്നെയായിരുന്നു അതിൽ പറഞ്ഞത്. നമ്മുടെ കുടുംബം എത്രമാത്രം പുരോഗമന ചിന്തയുള്ളവരാണെങ്കിലും സമൂഹം ഓ നിന്റെ മകൾ നടിയാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു.

Also Read
കാലം എത്ര കഴിഞ്ഞാലും സ്‌നേഹം സത്യമാണ്, 16ാം വയസ്സിൽ കല്യാണം കഴിച്ചയാളെ വീണ്ടും കെട്ടുകയാണെന്ന് ദയാ അശ്വതി

പക്ഷെ എനിക്കൊപ്പം നിന്നൊരു കുടുംബം ഉണ്ടായിരുന്നതിൽ ഞാൻ ഭാഗ്യവതിയാണ്. പക്ഷെ എന്റെ അച്ഛൻ ചില പ്പോഴൊക്കെ പരമ്പരാഗത ചിന്താഗതിക്കാരൻ ആയിരുന്നു. എന്റെ ഒരു വർക്കിന് ഒരു നാഷണൽ അവാർഡ്് നോമിനേഷൻ കിട്ടിയിരുന്നു. ഡൽഹിയിലേക്ക് പോകണമായിരുന്നു. പക്ഷെ അച്ഛൻ പോകാൻ അനുവദിച്ചില്ല. അതിനാൽ ഞങ്ങൾക്ക് അവാർഡും ലഭിച്ചില്ല.

പക്ഷെ മൂന്ന് തവണ അടുപ്പിച്ച് സംസ്ഥാന സർക്കാർ പുരസ്‌കാരം കിട്ടിയെന്നാണ് ബീന പറയുന്നത്. പിന്നാലെ തനിക്ക് വിവാഹ ആലോചനയുമായി ഒരാൾ വന്ന അനുഭവവും ബീന പങ്കുവച്ചു. എന്റെ കരിയറിലെ ഏറ്റവും രസകരമായ സംഭവങ്ങളിലൊന്നായിരുന്നു അത്. ഞാൻ തപസ്യ എന്ന പരമ്പരയിൽ അഭിനയിക്കുകയായിരുന്നു. അനിത എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്.

ദരിദ്ര കുടുംബത്തിൽ നിന്നും സമ്പന്നനായ ഒരാളെ വിവാഹം കഴിക്കുകയാണ് അനിത. ഒരുദിവസം നല്ല തിളങ്ങുന്ന കുർത്തയൊക്കെ ഇട്ട് ഒരു മാന്യൻ എന്റെ വീട്ടിലേക്ക് വന്നു. വിവാഹാലോചനയുമായാണ് വരവ്. എന്റെ കുടുംബത്തെ കണ്ടു. ഞങ്ങളുടെ സകല സാമ്പത്തിക ബാധ്യതയും ഏറ്റെടക്കാം എന്ന് പറഞ്ഞു. എന്റെ അച്ഛന് ദേഷ്യം വന്നു. അയാളുടെ മു ഖ ത്ത ടി ക്കാൻ ഓങ്ങി.

എന്നാൽ പിന്നീട് അതൊരു സീരിയൽ ആണെന്നും ഞാൻ അനിത അല്ലെന്നും അയാളെ പറഞ്ഞ് മനസിലാക്കിക്കുക ആയായിരുന്നു എന്നായിരുന്നു ബീന പറഞ്ഞത്. സീരിയലുകളിൽ സെൻസർ ചെയ്യാൻ എന്താണുള്ളത്? സീരിയലിൽ ഞങ്ങൾ പ ട്ടി, തെ ണ്ടി പോലുള്ള വാക്കുകൾ പറയാറില്ല. ഒരു കഥാപാത്രം പോലും എക്സ്പോസ് ചെയ്യുന്നത് കാണാനാകില്ല. ഇന്റിമേറ്റ് രംഗം ഒന്നു പോലുമില്ല. കുടുംബ പ്രേക്ഷകർക്ക് പറ്റാത്തതായി ഒന്നും തന്നെ ചിത്രീകരിക്കാറില്ല. ഒരു പരമ്പരയെ സെൻസർ ചെയ്യുക എന്നത് പ്രാക്ടിക്കലി അസാധ്യമാണെന്നാണ് തോന്നുന്നത്.

Also Read
വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ഒരുക്കിയതിന് നന്ദി സാർ, ഇനി അടുത്തത് സർ സിനിമയിലേക്കും വിളിക്കുമാരിക്കും ല്ലേ! വർഷങ്ങൾക്കു ശേഷം ക്യാമറക്കു മുന്നിൽ വന്ന സന്തോഷം പങ്കു വച്ച് ആശ്വതി

നമ്മുടെ ജനങ്ങൾക്ക് വിദ്യാഭ്യാസമുണ്ട്, അവർ സീരിയലുകൾ കണ്ട് സ്വധീനിക്കപ്പെടുമെന്ന് തോന്നുന്നില്ലെന്നും ബീന ആന്റണി പറയുന്നു. താരത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം. സീരിയലുകൾക്ക് നിലവാരം ഇല്ലെന്ന പ്രസ്താവനയെ കുറിച്ചും ബീന പ്രതികരിക്കുകയുണ്ടായി. അത്തരമൊരു പ്രസ്താവന കേൾക്കുമ്പോൾ സങ്കടമുണ്ടാകും. നല്ല സീരിയലുകൾ ജൂറിയുടെ അടുത്ത് എത്താത്തതാണ്. മിക്ക ചാനലുകളും സീരിയലുകൾ അയക്കാറില്ല.

ഇന്ന് റിയലിസ്റ്റിക് ആയ അവതരണമോ മറ്റോ ഇല്ലെന്ന് ഞാൻ സമ്മതിച്ച് തരാം. പക്ഷെ അതിന് അർത്ഥം ഒന്നിനും കൊള്ളില്ലെന്നല്ല. ടിആർപി റേറ്റിംഗ് മത്സരത്തിൽ ചാനലുകൾ പോലും നല്ല കഥകളെ പിന്തുണയ്ക്കില്ല. ആത്മാവുള്ള കഥകളുമായി വന്നാൽ പോലും അത് സ്വീകരിക്കപ്പെടണമെന്നില്ല.

എനിക്ക് നിർദ്ദേശിക്കാനുള്ളത്, ഓരോ ചാനലും അത്തരം റിയലിസ്റ്റിക് പരമ്പരകൾക്കായി ഒരു സമയം മാറ്റി വെക്കണം എന്നാണ്. സീരിയലുകളെ വെർത്ത് ലെസ് എന്ന് കരുതുന്നവർക്ക് കാണാനായി എന്നായിരുന്നു ബീന പറഞ്ഞത്.

Advertisement