വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ഒരുക്കിയതിന് നന്ദി സാർ, ഇനി അടുത്തത് സർ സിനിമയിലേക്കും വിളിക്കുമാരിക്കും ല്ലേ! വർഷങ്ങൾക്കു ശേഷം ക്യാമറക്കു മുന്നിൽ വന്ന സന്തോഷം പങ്കു വച്ച് ആശ്വതി

98

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അശ്വതി. അൽഫോൺസാമ്മയിലേയും കുങ്കുമപ്പൂവിലേയും കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും പങ്കു വച്ച് അശ്വതി എത്താറുണ്ട്.

വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് അശ്വതി. മിഥുൻ രമേഷിനും ബോബൻ സാമുവലിനുമൊപ്പമായാണ് അശ്വതി എത്തിയത്.

Advertisements

ALSO READ

സംസ്ഥാനത്ത് തിയ്യേറ്ററുകൾ വീണ്ടും സജീവമാകുന്നു ; ആദ്യം എത്തുന്നത് ജോജു ജോർജ്ജ് ‘സ്റ്റാർ’ ഒപ്പം പൃഥ്വിയും ഷീലു എബ്രഹാമും

അങ്ങനെ വർഷങ്ങൾക്കു ശേഷം ഒരു ബോധവൽക്കരണ പരസ്യത്തിന് വേണ്ടി ക്യാമറക്കു മുന്നിൽ വന്നു. യു എ ഇ യുടെ സ്വന്തം മുത്ത് എന്നൊക്കേ വിശേഷിപ്പിക്കാവുന്ന മിഥുൻ ചേട്ടന്റെ ഒപ്പം. ഒരു തുടക്കക്കാരിയുടെ പേടി പോലെ ഉള്ളിൽ ഉണ്ടായിരുന്നു ലൊക്കേഷൻ എത്തുന്നത് വരെ. പിന്നെ അതങ്ങു പോയി കാരണം, ക്യാമെറയ്ക്കു പിന്നിൽ നിന്ന് ‘ആക്ഷൻ’ പറഞ്ഞത് നമ്മടെ ഗുരു ആരുന്നേ, സാക്ഷാൽ ശ്രീ ബോബൻ സാമുവൽ.

അതുകൊണ്ടു തുടങ്ങി കഴിഞ്ഞപ്പോൾ ആ പേടിയൊക്കെ എങ്ങോട്ട് പോയെന്ന് അറിഞ്ഞില്ല. മനസ്സ് ഒരു പതിമൂന്ന് വർഷം പിന്നിലേക്ക്, അൽഫോൻസാമ്മയുടെ ലൊക്കേഷനിലേക്ക് എന്നെ കൊണ്ടുപോയി. വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ഒരുക്കിയതിന് നന്ദി സാർ, ഇനി അടുത്തത് സർ സിനിമയിലേക്കും വിളിക്കുമാരിക്കും ല്ലേയെന്നുമായിരുന്നു അശ്വതി കുറിച്ചത്. എത്രയും പെട്ടെന്ന് സിനിമയിൽ കാണാൻ സാധിക്കട്ടെയെന്നായിരുന്നു ആരാധകർ പറഞ്ഞത്.

തന്റെ മേക്കോവറിനെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം അശ്വതി എത്തിയത്. പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മടെ മനസ്സിൽ ഉറച്ച തീരുമാനവും, പല ഇഷ്ട്ടങ്ങൾ ത്യജിക്കാനുള്ള മനസ്സും ഉണ്ടോ?? ആരുടേം പിന്നാലെ ഡയറ്റ് ചാർട്ടിനു നടക്കേണ്ട ആവശ്യമില്ല. പലരും എന്നോട് മെലിഞ്ഞത് എങ്ങനെ ആണ്, പറഞ്ഞു തരുമോ എന്നൊക്ക ചോദിച്ചു മെസ്സേജ് അയക്കാറുണ്ട്.

ഞാൻ ചെയ്ത ഡയറ്റ് ഏതാണെന്നു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. പക്ഷെ ആ ഡയറ്റ് ചിലപ്പോൾ നിങ്ങൾക്ക് പറ്റി എന്ന് വരില്ല അഥവാ പറ്റിയാലും ഇന്ന ഡയറ്റ് ആണ് ചെയ്യുന്നതെന്ന് ആരോടെങ്കിലും പറഞ്ഞാലോ അറിഞ്ഞാലോ അത് അപകടം ആണെന്ന് പറഞ്ഞു തരാനെ ആൾക്കാർ ഉണ്ടാകൂ.

ALSO READ

ആ അഞ്ച് വയസുകാരി വേദിയിൽ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ് ; ആരാധികയുടെ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച് മുക്ത

ഞാനായിട്ട് ഒരാൾക്ക് ഒരു ദോഷം ഉണ്ടാകാൻ പാടില്ല എന്നത് കൊണ്ട് എനിക്ക് മെസ്സേജ് അയക്കുന്നവരോട് ഒന്നേ പറയാനുള്ളു അതാണ് ഏറ്റവും മുകളിൽ പറഞ്ഞ കാര്യം നമ്മുടെ മനസ്സ് . മെലിയണം എന്ന ഉത്തമ ബോധത്തോടെ നിങ്ങള്ക്ക് യോജിക്കുന്ന രീതിയിൽ ഭക്ഷണം ക്രമീകരിച്ചു വ്യായാമം ചെയ്തും ശരീര ഭാരം നില നിർത്താൻ ശ്രമിക്കുണം എന്നും അശ്വതി പറയുന്നുണ്ട്.

Advertisement