വീണ്ടും പ്രണയത്തിൽ ആയതായി വെളിവാക്കുന്ന സ്‌റ്റോറിയുമായി അർച്ചന സുശീലൻ, ഭർത്താവുമായി ഡൈവോഴ്‌സ് ആയത് അറിഞ്ഞില്ലെന്ന് ആരാധകർ

400

മലയാളം മിനിസ്‌ക്രീനിലെ സൂപ്പർഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് അർച്ചന സുശീലൻ. പഴയ കിരൺ ടിവിയിൽ ആങ്കറായി കരിയർ ആരംഭിച്ച അർച്ചന പിന്നീട് സീരിയൽ അഭിനയത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളായിട്ടാണ് അർച്ചന കൂടുതലും തിളങ്ങിയിരുന്നത്.

മിക്ക സീരിയലുകളിലും നെഗറ്റീവ് വേഷങ്ങളാണ് അർച്ചന ചെയ്തത്. എന്റെ മാനസപുത്രി എന്ന പരമ്പരയാണ് അർച്ചനയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഈ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പല സീരിയലുകളിൽ നടി അഭിനയിച്ചെങ്കിലും പലർക്കും അർച്ചന ഇപ്പോൾ ഗ്ലോറി തന്നെയാണ്.

Advertisements

ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു അർച്ചന സുശീലൻ. ഈ ഷോയിൽ എത്തിയതോടെയാണ് അർച്ചനയുടെ സ്വഭാവം പ്രേക്ഷകർ അറിയുന്നത്. അതിനാൽ തന്നെ ഷോയുടെ അവസാനം വരെ പിടിച്ചു നിൽക്കാൻ അർച്ചനയ്ക്ക് സാധിച്ചു. സീരിയലുകളിൽ കണ്ട് ശീലിച്ച അർച്ചന ബിഗ്‌ബോസ് പ്രേക്ഷകർക്ക് പരിചിത മുഖങ്ങളിൽ ഒന്നു കൂടിയായിരുന്നു.

Also Read
വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ഒരുക്കിയതിന് നന്ദി സാർ, ഇനി അടുത്തത് സർ സിനിമയിലേക്കും വിളിക്കുമാരിക്കും ല്ലേ! വർഷങ്ങൾക്കു ശേഷം ക്യാമറക്കു മുന്നിൽ വന്ന സന്തോഷം പങ്കു വച്ച് ആശ്വതി

ഇതോടെ അർച്ചനയ്ക്ക് ആരാധകർ ഏറെയായി. പരമ്പരകളിൽ വില്ലത്തി ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ അർച്ചന പാവമാണെന്ന് ആരാധകർക്ക് വ്യക്തമായി. ഇപ്പോഴിതാ താരം വിവാഹ മോചനം നേടിയോ എന്ന അന്വേഷണത്തിലാണ് ആരാധകർ. ഫാൾ ഇൻ ലൗ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രമാണ് ഈ ചർച്ചകൾക്ക് പിന്നിൽ.

ജീവിതത്തിലെ പ്രണയത്തിനെ ആരാധകർക്ക് പരിചയപ്പെടുത്തി പ്രിയ താരം അർച്ചന സുശീലൻ. പ്രവീൺ എന്ന ആളിന് ഒപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഫാൾ ഇൻ ലൗ എന്നാണ് അർച്ചന കുറിച്ചത്. അതേ സമയം അടുത്തിടെയാണ് സീരിയലിൽ നിന്നും പിന്മാറി അർച്ചന അമേരിക്കയിലേക്ക് പോയത്.

കുറച്ച് നാളുകളായി അർച്ചനയോടൊപ്പം എല്ലായിടത്തും പ്രവീണിനേയും കാണാറുണ്ട്. അർച്ചനയുടെ യാത്രകളിലും പ്രവീൺ പങ്കാളിയാണ്. അതേ സമയം മനോജ് യാദവിനേയാണ് അർച്ച വിവാഹം ചെയ്തത്. 2014ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. അർച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു.

ഇപ്പോഴിതാ ഈ ബന്ധം വേർപിരിഞ്ഞോയെന്നാണ് ആരാധകർ ചോദിക്കുന്നത്. അർച്ചന ജനിച്ചത് മധ്യപ്രദേശിലാണ്.
അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. ആര്യയുടെ ആദ്യ ഭാർത്താവായ രോഹിതാണ് അർച്ചനയുടെ ഒരു സഹോദരൻ. മലയാളത്തിലെ പ്രമുഖ സീരിയലുകളിലൂടെ നമ്മുടെ പ്രേക്ഷകർക്ക് സുപരിചിതയായ നായികമാരിൽ പ്രധാന താരമാണ് അർച്ചന സുശീലൻ.

Also Read
ആ അഞ്ച് വയസുകാരി വേദിയിൽ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ് ; ആരാധികയുടെ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച് മുക്ത

സീരിയൽ സ്‌ക്രീനിലെ വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരത്തിന്റെ പ്രേക്ഷക സ്വീകാര്യത വർധിച്ചത്. ആദ്യ സീരിയൽ കൊണ്ടു തന്നെ അർച്ചന സുശീലൻ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്തു. ലോക് ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ ടിക് ടോക്കുമായി സജീവമാകാറുളള താരമാണ് അർച്ചന.

തന്റെ സംസാര രീതിയും അവതരണ ശൈലിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായതിനാൽ താരം പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. കിരൺ ടി വിയിൽ അവതാരികയായിട്ടാണ് അർച്ചനയുടെ തുടക്കം. പതിവിൽ നിന്നും വ്യത്യസ്തമായുളള കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്ന് അതാണ് തനിക്കു ഇഷ്ട്ടം എന്നും ഒരിക്കൽ താരം തുറന്നു പറഞ്ഞിരുന്നു.

Advertisement