വിട വാങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വരെ ട്വിറ്ററിൽ സജീവമായിരുന്ന പുനീത് രാജ്കുമാർ, അവസാനത്തെ പോസ്റ്റ് തന്റെ സഹോദരനും ഭാവനയും ഒന്നിച്ച സിനിമയ്ക്ക് ആശംസകൾ അറിയിച്ച്

172

പുനീത് രാജ്കുമാറിന്റെ മരണ വാർത്ത സിനിമാ ലോകത്തെ മൊത്തത്തിൽ തന്നെ സങ്കടപ്പെടുത്തിയിരിയ്ക്കുകയാണ്. വളരെ നേരത്തെയായിപ്പോയി ഈ വേർപാട്. പേരിന് പോലും വിരോധികളില്ലാത്ത കന്നട സൂപ്പർസ്റ്റാർ ആണ് വിടവാങ്ങിയത്. നടൻ എന്നതിനപ്പുറം, തന്റെ സാമൂഹിക കടമകളെ കുറിച്ച് ഉത്തമ ബോധ്യമുള്ള നടനായിരുന്നു പുനീത്.

മരിയ്ക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു പുനീത്. ചേട്ടൻ ശിവരാജ് കുമാറും ഭാവനയും ഒന്നിച്ച് അഭിനയിക്കുന്ന ബാജ്റാഗി 2 എന്ന ചിത്രത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് പുനീത് ട്വിറ്ററിൽ എത്തിയിരുന്നു. സിനിമ പക്ഷെ കാണുന്നതിന് മുൻപേ തന്നെ പുനീത് ലോകത്തോട് വിട പറഞ്ഞു. ശിവരാജ് കുമാറിനെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എ ഹർഷ സംവിധാനം ചെയ്ത ചിത്രമാണ് ബാജ്റാഗി 2.

Advertisements

ALSO READ

വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ഒരുക്കിയതിന് നന്ദി സാർ, ഇനി അടുത്തത് സർ സിനിമയിലേക്കും വിളിക്കുമാരിക്കും ല്ലേ! വർഷങ്ങൾക്കു ശേഷം ക്യാമറക്കു മുന്നിൽ വന്ന സന്തോഷം പങ്കു വച്ച് ആശ്വതി

ഇന്നലെ രാത്രി മുതൽ തന്നെ പുനീതിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അത് അത്ര കാര്യമാക്കിയില്ല. പുലർച്ചെ പന്ത്രണ്ട് മണിയോടെ നെഞ്ച് വേദന വന്നപ്പോൾ അടുത്തുള്ള ക്ലിനിക്കിൽ പോയി. ഇ സി ജി എടുത്തു.

രാവിലെ തനിയ്ക്ക് യാതൊരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞ് ജിമ്മിൽ പോയ ആളാണ്. വർക്കൗട്ടിന് ഇടെ അസ്വസ്ഥത തോന്നിയതോടെ വിക്രം ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എത്തിക്കുമ്പോൾ തന്നെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷെ തിരിച്ചു വരും എന്ന് തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ.

ALSO READ

സംസ്ഥാനത്ത് തിയ്യേറ്ററുകൾ വീണ്ടും സജീവമാകുന്നു ; ആദ്യം എത്തുന്നത് ജോജു ജോർജ്ജ് ‘സ്റ്റാർ’ ഒപ്പം പൃഥ്വിയും ഷീലു എബ്രഹാമും

പൂർണ ആരോഗ്യവാനായിരുന്നു പുനീത്. മറ്റ് യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. സ്ഥിരമായി വർക്കൗട്ടും ചെയ്യും.

വർക്കൗട്ട് ചെയ്യുന്നത് കൊണ്ട് തന്നെ തനിയ്ക്കും ഏട്ടൻ ശിവരാജ് കുമാറിനും പ്രായമാകുകയില്ല എന്ന് മുൻപ് ഒരു അഭിമുഖത്തിൽ പുനീത് പറഞ്ഞിരുന്നു. ഇപ്പോൾ ആരാധകർ അതെല്ലാം സങ്കടത്തോടെ ഓർത്തെടുക്കുകയാണ്.

 

 

Advertisement