മുന്‍നിര നായികയാണെന്ന അഹങ്കാരമായിരുന്നു അവര്‍ക്ക്, കരാറ് അനുസരിച്ചുള്ള പണം തരും പക്ഷേ സിനിമയില്‍ നിങ്ങളുണ്ടാവില്ലെന്ന് അന്ന് ഞാന്‍ തുറന്നടിച്ച് പറഞ്ഞു, ദിനേശ് പണിക്കര്‍ പറയുന്നു

48951

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ സിനിമാ സീരിയല്‍ താരവും നിര്‍മ്മാതാവും ആണ് ദിനേശ് പണിക്കര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുമായെല്ലാം അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആള്‍ കൂടിയാണ്.

അടുത്തിടെ സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാജീവിതത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ദിനേശ് പണിക്കര്‍ അന്ന് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. രജപുത്രന്‍ എന്ന സിനിമയെ കുറിച്ചായിരുന്നു സംസാരിച്ചത്.

Advertisements
Courtesy: Public Domain

ചിത്രത്തില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. വിക്രം മുരളി എന്നിവരും പ്രധാന വേഷം ചെയ്തിരുന്നു. ശോഭനയും വിനിതയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. വിക്രത്തിന്റെ നായികയായിരുന്നു വിനിത എന്ന് ദിനേശ് പണിക്കര്‍ പറയുന്നു.

Also Read: ടൊവി ചിരിക്കുകയാണെന്നാണ് ഞാന്‍ കരുതിയത്, പെട്ടെന്നാണ് പൊട്ടിക്കരഞ്ഞത്, ശരിക്കും ഷോക്കായി, ധന്യ വര്‍മ പറയുന്നു

വിക്രമിന്റെയും വിനിതയുടെയും ഒരു സീന്‍ എടുക്കുമ്പോള്‍ രാത്രി 10 മണിയായിരുന്നു. അതിനിടെ ഒരാള്‍ വന്ന് തന്നോട് പറഞ്ഞു, വിനിത നേരത്തെ പോകണമെന്ന് പറഞ്ഞ് വാശി പിടിച്ച് കാറില്‍ പോയിരിക്കുകയാണെന്നും സുരേഷ് ഗോപിയും ശോഭനയും നേരത്തെ പോയി എന്ന് പറയുന്നുവെന്നും അയാള്‍ പറഞ്ഞുവെന്ന് താരം പറയുന്നു.

Courtesy: Public Domain

വലിയ താരങ്ങളെല്ലാം വീട്ടില്‍ പോയല്ലോ പിന്നെ തങ്ങള്‍ മാത്രമെന്തിനാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നതെന്നും വിനീത തന്നോട് ചോദിച്ചു. അപ്പോള്‍ താന്‍ അവരോട് പറഞ്ഞത് ഓരോരുത്തര്‍ക്കും ഓരോ സമയമാണെന്നും നിങ്ങളുടെ ഷോട്ടില്‍ അവരില്ലെന്നും അതുകൊണ്ടാണ് അവര്‍ നേരത്തെ പോയതെന്നും താന്‍ പറഞ്ഞുവെന്ന് ദിനേശ് പറയുന്നു.

Also Read: കല്യാണം കഴിഞ്ഞ് കുഞ്ഞുള്ളതിനാല്‍ വലിയ നടന്മാരുടെ സിനിമകള്‍ കിട്ടുന്നില്ല, മാറ്റിനിര്‍ത്തപ്പെടുന്നു, തുറന്നുപറഞ്ഞ് ശിവദ

തമിഴില്‍ സ്റ്റാറായിരുന്നു അപ്പോള്‍ വിനീത. അതിന്റെ അഹങ്കാരമായിരുന്നു അവര്‍ക്കെന്നും ശോഭനയുടെയും സുരേഷ് ഗോപിയുടെയും ഡേറ്റ് മിക്‌സ് ചെയ്തല്ല നിങ്ങളെ അഡ്വാന്‍സ് തന്ന് വിളിച്ചതെന്നും തന്ന ഡേറ്റ് അനുസരിച്ച് വര്‍്കക് ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണെന്നും താന്‍ അവരോട് പറഞ്ഞുവെന്നും ദിനേശ് പറഞ്ഞു.

എന്നാല്‍ അവര്‍ റൂമിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ കരാറ് അനുസരിച്ച് നിങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ തരും പക്ഷേ സിനിമയില്‍ നിങ്ങളുണ്ടാവില്ലെന്ന് താന്‍ അവരോട് തുറന്നടിച്ച് പറഞ്ഞുവെന്നും ആ ധൈര്യം തനിക്ക് എവിടുന്ന് വന്നുവെന്ന് അറിയില്ലെന്നും ദിനേശ് പറഞ്ഞു.

Advertisement