ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു, നുണ പറയേണ്ടി വന്നില്ല: പേരന്‍പിനെക്കുറിച്ച്‌ ലാല്‍ പറയുന്നു

8

എങ്ങുനിന്നും മികച്ച പ്രതികരണങ്ങളാണ് മമ്മൂട്ടിയുടെ പേരന്‍പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കണ്ടവര്‍ ആരുംതന്നെ മനസ്സില്‍ തട്ടാതെ ചിത്രത്തേക്കുറിച്ച്‌ പുകഴ്‌ത്തിപറഞ്ഞിട്ടില്ല. ഇവിടെയാണ് ചിത്രത്തിന്റെ സംവിധായകനായ റാമിന്റെ വിജയം. മമ്മൂട്ടി, സാധന എന്നിവരുടെ അഭിനയത്തെക്കുറിച്ചാണ് എല്ലാവരും ഒരുപോലെ ചര്‍ച്ച ചെയ്‌തിരുന്നത്.

Advertisements

ഇപ്പോള്‍ സംവിധായകനും നടനുമായ ലാലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പേരന്‍പിന്റെ പ്രീമിയര്‍ ഷോ കാണാന്‍ പോകുന്നതിന് മുമ്ബ് തനിക്ക് ഉണ്ടായ അനുഭവമാണ് ലാല്‍ കുറിച്ചിരിക്കുന്നത്. ‘ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. നുണ പറയേണ്ടി വന്നില്ല. പേരന്‍പ് മികച്ച സിനിമ,’ ലാല്‍ കുറിച്ചു.

‘പേരന്‍പ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ കാണാന്‍ ഈയടുത്ത് എന്നെയും ക്ഷണിച്ചിരുന്നു. ആ ഫോണ്‍വിളിക്കു ശേഷം ഞാന്‍ അസ്വസ്ഥനായിരുന്നു. എന്റെ മനഃസമാധാനം നഷ്ടപ്പെട്ടു. കാരണം, ഒരു സിനിമയുടെ പ്രീമിയറിനു പോകുമ്ബോള്‍ ആ ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അവിടെയുണ്ടാകും.

എനിക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ പോലും, സിനിമ മികച്ചതാണെന്നു നുണ പറയേണ്ടി വരും. ‘എന്റെ ദൈവമേ, ഇതൊരു നല്ല ചിത്രമാകണേ’ എന്നായിരുന്നു പ്രീമിയറിനു കേറുന്ന സമയത്ത് എന്റെ പ്രാര്‍ത്ഥന. ദൈവം എന്റെ പ്രാര്‍ഥന കേട്ടു. എനിക്ക് നുണ പറയേണ്ടി വന്നില്ലെന്നു മാത്രമല്ല മഹാനായ ആ നടനും ചിത്രത്തിലെ മറ്റു അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമൊപ്പം സിനിമ കാണാനുള്ള ഭാഗ്യവും ലഭിച്ചു.

അഭിനയം പഠിക്കാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കള്‍ക്കുള്ള പാഠപുസ്തകത്തിനു തുല്യമാണ് ചിത്രത്തിലെ ഓരോ അഭിനയമുഹൂര്‍ത്തവും… പ്രത്യേകിച്ച്‌ മമ്മൂക്കയുടെ! അതിഗംഭീര പ്രകടനങ്ങളുള്ള മികച്ച സിനിമ… കാണണം.’- ലാല്‍ കുറിച്ചു.

Advertisement