Home Entertainment

പ്രണവിന് പിന്നാലെ ദുല്‍ഖറിന്റെയും നായികയായി കല്യാണി പ്രിയദര്‍ശന്‍, ഒരുങ്ങുന്നത് സ്റ്റൈലന്‍ പ്രണയകഥ

62

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായതിന് പിന്നാലെ കല്യാണി പ്രിയദര്‍ശന്‍ മറ്റൊരു തചാരപുത്രന്റെ കൂടി നായികയാകുന്നു.

Advertisements

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്റെ നാലാമത് തമിഴ് ചിത്രം വാനിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിലൊരു നായിക കല്യാണി പ്രിയദര്‍ശനാണ്. കൃതി സനോണാണ് മറ്റൊരു നായിക. കൂടാതെ തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് ചിത്രം ഹലോ,മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് കല്യാണി ദുല്‍ഖറിനൊപ്പം എത്തുന്നത്.

കണ്ണും കണ്ണും കൊളളയടിത്താലിനു ശേഷമുളള ദുല്‍ഖറിന്റെ തമിഴ് ചിത്രമാണ് വാന്‍. റോഡ് മൂവി വിഭാഗത്തില്‍ പെട്ടതാണ് ഈ ചിത്രം.

വാന്‍ എന്നാല്‍ വാനം , ആകാശം എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. പറഞ്ഞു പഴകിയ ഒരു പ്രണയ കഥയല്ല ഇതെന്നും ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരിക്കും ഇതെന്നും സംവിധായകന്‍ കാര്‍ത്തിക് പറയുന്നു.

ദുല്‍ഖറിന്റെ ഡേറ്റ് പ്രശ്നം കാരണം സിനിമയുടെ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. ചെന്നൈ , കോയമ്പത്തൂര്‍, ചണ്ഡീഗഢ്, നൈനിത്താള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

തെറി, സഖാവ്, രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജോര്‍ജ്ജ് സി വില്യംസണാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എആര്‍ റഹ്മാനൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ദീന ദയാലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Advertisement