ചോദിക്കാതെ എന്റെ പേര് എടുത്തു, എന്റെ ഫോട്ടോ എടുത്തു, ശബ്ദം എടുത്തിട്ടു, ഗസ്റ്റ് അപ്പിയറൻസും എടുത്തു! സണ്ണിയിൽ സംഭവിച്ചതിനെ പറ്റി രഞ്ജിത്ത് ശങ്കറിനോട് ചോദ്യവുമായി വിജയ് ബാബു

173

കഴിഞ്ഞ ദിവസം ഡിജിറ്റൽ റിലീസ് ചെയ്ത ജയസൂര്യ നായകനായ ‘സണ്ണി’ എന്ന ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്ന് മലയാള സിനിമയുടെ ഇഷ്ടതാരങ്ങളിൽ പലരും ശബ്ദ സാന്നിധ്യമായി എത്തി എന്നതാണ്. അതിൽ ഒരാളായിരുന്നു നടനും നിർമ്മാതാവുമായ വിജയ് ബാബു.

സൗഹൃദത്തിന്റെ പേരിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ വിജയ്യുടെ അനുവാദമില്ലാതെയാണ് പേരും, ഫോട്ടോയും, ശബ്ദവും, ഗസ്റ്റ് അപ്പിയറൻസും ഒക്കെ നിശ്ചയിച്ചത്. അതിനെ കുറിച്ചുള്ള രഞ്ജിത്തിന്റെ പോസ്റ്റിൽ ഇപ്പോൾ വിജയ് ബാബു രസകരമായ കമന്റുമായി എത്തയിരിയിയ്ക്കുകയാണ്.

Advertisements

ALSO READ

ഇത് വെറും ട്രെയിലർ ആണ് സർ! സസ്‌പെൻസുകൾ ഒളിപ്പിച്ച് ഭ്രമം ട്രെയിലർ ; ഇത് രാജുവേട്ടൻ പൊളിക്കുമെന്ന് ആരാധകർ

‘വിജയ് ബാബുവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സു സു സുധിയിൽ ആ പേരിൽ ഒരു കഥാപാത്രം തന്നെ ഉണ്ടായത്. അതിനും മുന്നേ dreams n beyond മോളി ആന്റി യുമായി ലോഞ്ച് ചെയ്യാൻ ഞങ്ങളുടെ കൂടെ നിന്നതും വിജയ് തന്നെയാണ്. പിന്നീട് വിജയ് നിർമ്മാതാവായി, നടനായി, എന്നെ പോലും നടനാക്കാൻ ശ്രമിച്ചു…

‘ആട് 2ൽ പക്ഷേ ജയസൂര്യയുടെ ബുദ്ധിപരമായ ഇടപെടൽ കാരണം അത് സംഭവിച്ചില്ല. സണ്ണി ഷൂട്ട് ചെയ്യുമ്പോൾ ചോദിക്കാതെ തന്നെ അഡ്വ പോളിന് വിജയുടെ ഫോട്ടോ ആണ് വെച്ചത്. ആ സ്വാതന്ത്ര്യം ആണ് വിജയുമായുള്ള സൗഹൃദം.’ എന്നായിരുന്നു രഞ്ജിത്തിന്റെ കുറിപ്പിൽ പറഞ്ഞത്. ഇതിനു താഴെയാണ് വിജയ് ബാബു മറുപടിയുമായി വന്നത്.

‘ചോദിക്കാതെ എന്റെ പേര് എടുത്തു… എന്റെ ഫോട്ടോ എടുത്തു…ശബ്ദം എടുത്തിട്ടു… ഗസ്റ്റ് അപ്പിയറൻസ് എടുത്തു. ഇതൊക്കെ എടുത്തത് ഞാൻ ബ്രദർ ആയി കാണുന്ന രഞ്ജിത്ത് ശങ്കർ ആണെന്ന് ഉള്ളതുകൊണ്ട് സന്തോഷം മാത്രം. എന്നെ വച്ച് എപ്പോ പടം എടുക്കും എന്നുകൂടി പറ…’ എന്നായി വിജയ് ബാബു.

ALSO READ

സിനിമയിലേയ്ക്ക് വരാൻ വലിയ താത്പര്യമായിരുന്നു പക്ഷേ, തന്റെ ആ പേടി കാരണമാണ് സിനിമാഭിനയം തനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നിയത് : തുറന്ന് പറഞ്ഞ് മമ്മൂട്ടിയുടെ മകൾ സുറുമി

‘എന്നെ നായകൻ ആക്കിയുള്ള ഫ്രൈഡേ പടം കഴിഞ്ഞ് മുതലാളി ബാക്കി ഉണ്ടെങ്കിൽ’ എന്നാണ് രഞ്ജിത്ത് ശങ്കർ വിജയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. ഇരുവരുടെയും കമന്റുകൾക്ക് പിന്തുണച്ച് ലൈക്കടിച്ചും അഭിപ്രായങ്ങൾ പറഞ്ഞും ആരാധകരും ഒപ്പമുണ്ട്.

Advertisement