സിനിമയിലേയ്ക്ക് വരാൻ വലിയ താത്പര്യമായിരുന്നു പക്ഷേ, തന്റെ ആ പേടി കാരണമാണ് സിനിമാഭിനയം തനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നിയത് : തുറന്ന് പറഞ്ഞ് മമ്മൂട്ടിയുടെ മകൾ സുറുമി

61

മലയാളികൾക്ക് ഏറെ സുപരിചിതയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൾ സുറുമി. ഒരു ചിത്രകാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത്. എന്നാൽ ഇപ്പോഴിതാ താൻ എന്തുകൊണ്ട് സിനിമയിലേയ്ക്ക് വന്നില്ല എന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സുറുമി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുറുമി മനസ്സ് തുറന്നത്.

ALSO READ

Advertisements

ജയസൂര്യയുടെ സണ്ണി എന്ന കഥാപാത്രം ഉണ്ടായതിന് പിന്നിലെ കാണാക്കാഴ്ചകൾ ; മേക്കിംഗ് വീഡിയോ

സിനിമയിലേയ്ക്ക് വരാൻ തനിക്ക് വലിയ താത്പര്യമുണ്ടായിരുന്നെന്നും പക്ഷേ തനിക്ക് പേടിയായിരുന്നെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങി ആയിരുന്നെന്നും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നെന്നും സുറുമി പറയുന്നുണ്ട്.

‘ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുൽഖറായായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു. അപ്പോൾ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താൽ എങ്ങനെ ഉണ്ടാവും, ചിലപ്പേൾ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്നും എനിയ്ക്ക് തോന്നാറുണ്ട്.

ALSO READ

അയൽവാസിയായതിനാൽ മോൻസണുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ; അല്ലാതെ ഒരു പൈസ കൈമാറിയെന്ന് തെളിഞ്ഞാൽ തുണിയില്ലാതെ നടക്കും: വിവാദങ്ങളോട് പ്രതികരിച്ച് ബാല

എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നല്ല പ്രോത്സാഹനമാണ് വീട്ടിൽ നിന്ന് കിട്ടിയത് എന്നും സുറുമി പറയുന്നുണ്ട്.

 

Advertisement