ജയസൂര്യയുടെ സണ്ണി എന്ന കഥാപാത്രം ഉണ്ടായതിന് പിന്നിലെ കാണാക്കാഴ്ചകൾ ; മേക്കിംഗ് വീഡിയോ

43

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘സണ്ണി’യുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോൺ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം പുറത്തെത്തിയത്. 2:22 മിനിറ്റ് നീണ്ട് നിൽക്കുന്നതാണ് ആമസോൺ പ്രൈം വീഡിയോ പുറത്തുവിട്ട മേക്കിംഗ് വീഡിയോ.

ALSO READ

Advertisements

അയൽവാസിയായതിനാൽ മോൻസണുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ; അല്ലാതെ ഒരു പൈസ കൈമാറിയെന്ന് തെളിഞ്ഞാൽ തുണിയില്ലാതെ നടക്കും: വിവാദങ്ങളോട് പ്രതികരിച്ച് ബാല

ജയസൂര്യയുടെ നൂറാമത്തെ സിനിമ, ഒരൊറ്റ കഥാപാത്രം മാത്രം പ്രത്യക്ഷപ്പെടുന്ന സിനിമ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ സണ്ണിക്ക് ഉണ്ട്. കോവിഡ് കാലത്ത് ദുബായിൽ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രം. മറ്റു മനുഷ്യരിൽ നിന്ന് അകന്ന്, ഒരു ഹോട്ടൽ മുറിയിൽ ക്വാറന്റൈനിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

ALSO READ

അന്ന് ഞങ്ങളുടെ നാടകം കണ്ട ആ സ്ത്രീ ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു: തുറന്നു പറഞ്ഞ് മാലാ പാർവതി

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം മധു നീലകണ്ഠൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ-ഫൈനൽ മിക്‌സ് സിനോയ് ജോസഫ്. ഇന്ത്യയുൾപ്പെടെ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം ലഭിയ്ക്കും.

 

Advertisement