ഇത് വെറും ട്രെയിലർ ആണ് സർ! സസ്‌പെൻസുകൾ ഒളിപ്പിച്ച് ഭ്രമം ട്രെയിലർ ; ഇത് രാജുവേട്ടൻ പൊളിക്കുമെന്ന് ആരാധകർ

80

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഭ്രമത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്. പൃഥ്വിയെ കൂടാതെ മംമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരുന്നത്. ബോളിവുഡ് ത്രില്ലർ അന്ധാദുൻ മലയാളം റീമേക്ക് ചിത്രമാണ് ഭ്രമം.

ALSO READ

Advertisements

സിനിമയിലേയ്ക്ക് വരാൻ വലിയ താത്പര്യമായിരുന്നു പക്ഷേ, തന്റെ ആ പേടി കാരണമാണ് സിനിമാഭിനയം തനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നിയത് : തുറന്ന് പറഞ്ഞ് മമ്മൂട്ടിയുടെ മകൾ സുറുമി

ബോളിവുഡിൽ മുൻനിര സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നതും അദ്ദേഹം തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലറും പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മികച്ച മേക്കിങ്ങാണെന്ന് ട്രെയിലറും ടീസറും വ്യക്തമാക്കുകയാണ്. ഇത് രാജുവേട്ടൻ പൊളിക്കുമെന്നാണ് ആരാധകർ പറയുന്നത്.

ഭ്രമം ഒക്ടോബർ ഏഴിന് ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു കൊലപാതക രഹസ്യത്തിൽ കുടുങ്ങുന്ന അദ്ദേഹത്തിന്റെ സംഗീത യാത്ര സസ്‌പെൻസ്, പ്രചോദനം, ആശയക്കുഴപ്പം, നാടകം എന്നിവയുമായി ഇടകലർന്നിരിക്കുന്നു. ശങ്കർ, ജഗദീഷ്, സുധീർ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത് ശരത് ബാലനും ബാദുഷ എൻ എം ലൈൻ പ്രൊഡ്യൂസറുമാണ്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.

ഭ്രമം നിർമ്മിച്ചിരിക്കുന്നത് എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായാണ്. സസ്പെൻസും ഡാർക്ക് ഹ്യൂമറും ഉൾക്കൊള്ളുന്ന ചിത്രം പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിക്കാനൊരുങ്ങുകയാണെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ജേക്ക്സ് ബെജോയിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. രവി.കെ ചന്ദ്രൻ മുൻപ് മലയാളത്തിൽ പ്രവർത്തിച്ചത് തലസ്ഥാനം, ഏകലവ്യൻ, മാഫിയ, ദ കിംഗ് എന്നീ മലയാളം സിനിമകളിലാണ്. ഈ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചത് രവിയായിരുന്നു. ബോളിവുഡിൽ പിന്നീട് സജീവമായ രവി ഇപ്പോഴാണ് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.

ALSO READ

ജയസൂര്യയുടെ സണ്ണി എന്ന കഥാപാത്രം ഉണ്ടായതിന് പിന്നിലെ കാണാക്കാഴ്ചകൾ ; മേക്കിംഗ് വീഡിയോ

രവി കെ ചന്ദ്രൻ ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ച വിരാസത്, ദിൽ ചാഹ്താ ഹെ, കന്നത്തിൽ മുത്തമിട്ടാൽ, ബോയ്‌സ്, ഫന, ഗജിനി, മൈ നയിം ഇസ് ഖാൻ, ഏഴാം അറിവ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചു. ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കടുവയുടെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നതും രവി.കെ ചന്ദ്രനാണ്. തമിഴിൽ ജീവയെ നായകനാക്കി യാൻ എന്ന പേരിൽ ഒരു ചിത്രവും രവി കെ ചന്ദ്രൻ സംവിധാനം ചെയ്തിട്ടുണ്ട്.

Advertisement