Home Entertainment Celebrities

ആ ചെറിയ ഹോട്ടലില്‍ നിന്ന് മതി ഭക്ഷണമെന്ന് പറഞ്ഞ് വാശിപിടിച്ചു, അന്ന് മമ്മൂട്ടി ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ട് എല്ലാവരും നോക്കി നിന്നു, രസകരമായ അനുഭവം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

292

മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നിരവധി സൂപ്പര്‍ഹിറ്റ് ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിമകളൊരുക്കിയാണ് സത്യന്‍ അന്തിക്കാട് മലയാളത്തിന്റെ സൂപ്പര്‍ സംവിധായകനായി മാറിയത്.

Advertisements

ഏറ്റവുമൊടുവില്‍ ജയറാമും മീരാ ജാസ്മിനും പ്രധാനവേഷത്തില്‍ എത്തിയ മകള്‍ എന്ന സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെ തിയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് നാല്‍പത് വര്‍ഷം തികഞ്ഞിരിക്കുകയാണ്.

Also Read: മാഗിയും പുരുഷനും ഒരു പോലെയാണ്, രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും, ദ്വയാർത്ഥ പ്രയോഗവുമായി നടി റെജീന, വിമർശനവുമായി ആരാധകർ

കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെ തുടങ്ങിയ സംവിധാന ജീവിതം നാല്‍പത് വര്‍ഷം പൂര്‍ത്തിയായി. ഈ കാലയളവിലെ സിനിമകളെ പറ്റിയും നടന്മാരെ പറ്റിയും ഒരു അഭിമുഖത്തിലൂടെ സംവിധായകന്‍ സംസാരിച്ചിരുന്നു. അക്കൂട്ടത്തില്‍ സത്യന്‍ അന്തിക്കാട് നടന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

കടല്‍ക്കാറ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു രസകരമായ അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. സാധാരണയായി സിനിമ ഷൂട്ടിങ്ങിനിടെ എല്ലാവര്‍ക്കും ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നത് പ്രോഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റാണ്. ഒരു ദിവസം ഒരു ചെറിയ ഹോട്ടല്‍ കണ്ടിട്ട് മമ്മൂട്ടി പറഞ്ഞു തനിക്ക് ആ ഹോട്ടിലില്‍ നിന്നും മതി ഭക്ഷണമെന്ന്.

Also Read: അമ്മ സീരിയലിലെ ചിന്നുവിനെ ഓർമയില്ലേ, താരമിപ്പോൾ കോളേജ് ലക്ച്ചറർ ആണ്, മലയാളികളുടെ പ്രിയനടി ഗൗരി കൃഷ്ണയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഇത് കേട്ടപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടി. അവിടെ ഒട്ടും വൃത്തി കാണില്ലെന്ന് പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ല, തനിക്ക് ആ ഹോട്ടലില്‍ നിന്ന് മതി ഫുഡ് എന്ന് പറഞ്ഞ് അദ്ദേഹം വാശി പിടിക്കുകയായിരുന്നു, അങ്ങനെ ആ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്നും മമ്മൂട്ടി ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചുവെന്നും അത് കണ്ട് ഹോട്ടല്‍ ഉടമയ്ക്കും സന്തോഷമായെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

Advertisement