വല്ലപ്പോഴും സംഭവിക്കുന്ന കാര്യമായതുകൊണ്ട് നന്നായി ആഘോഷിച്ചു, പുതിയ സന്തോഷം പങ്കുവെച്ച് ഡിവൈന്‍, ആശംസകളുമായി ആരാധകരും

81

യൂട്യൂബ് ചാനല്‍ വഴി തങ്ങളുടെ വിശേഷം പങ്കുവെച്ച് എത്താറുണ്ട് ഡിവൈന്‍ ക്ലാര ഡോണ്‍. നടി ഡിംപല്‍ റോസിന്റെ നാത്തൂന്‍ കൂടിയാണ് ഡിവൈന്‍. പലപ്പോഴും നാത്തൂന്‍ ഒപ്പം വീഡിയോകളില്‍ എത്തിയാണ് ഡിവൈന്‍ ശ്രദ്ധനേടിയത്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് ഡിവൈന്‍.

Advertisements

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ ഡിവൈന്‍ ഇപ്പോള്‍ പങ്കുവെച്ച ഒകരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ബേബി ഷവര്‍ വീഡിയോയാണ് ഡിവൈന്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ബേബി ഷവര്‍ വേണ്ടെന്ന് വെച്ചതായിരുന്നുവെന്നും എന്നാല്‍ വല്ലപ്പോഴും സംഭവിക്കുന്ന കാര്യമായതിനാല്‍ ആഘോഷിക്കുകയായിരുന്നുവെന്നും ഡിവൈന്‍ പറയുന്നു.

Also Read: അന്നൊക്കെ 2 ലക്ഷം രൂപയായിരുന്നു വിജയിയുടെ പ്രതിഫലം, എനിക്ക് നാല് ലക്ഷം രൂപയും, വെളിപ്പെടുത്തലുമായി മന്‍സൂര്‍ അലിഖാന്‍

ഡിവൈനിന്റെ ബേബി ഷവര്‍ ആഘോഷത്തില്‍ ഡിംപിള്‍ റോസും മകന്‍ പാച്ചുവും പങ്കെടുത്തിരുന്നു. പാച്ചുവിനെയും തോമുവിനെയും മാനേജ് ചെയ്യുന്ന കാര്യം കുറച്ച് ബുദ്ധിമുട്ടാണെന്നും അവരാണ് കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കുന്നതെന്നും ഡിവൈന്‍ പറയുന്നു.

തോമവിന് ഇപ്പോള്‍ എല്ലാറ്റിനും അപ്പ തന്നെ വേണം. കേക്ക് മുറിക്കുന്ന പരിപാടിയൊക്കെ പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു. ഇനി ഒത്തിരി നാളുകള്‍ക്ക് ശേഷമേ എല്ലാവരും ഒന്നിച്ചുള്ള ഒരു പരിപാടി ഉണ്ടാവുയുള്ളൂവെന്നും ഡിവൈന്‍ വീഡിയോയില്‍ പറയുന്നു.

Also Read: ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങി നടി കാവ്യ മാധവന്‍ , താരം പങ്കുവെച്ച ഫോട്ടോ കണ്ടോ !

അതിനിടെ രസകരമായ കമന്റുമായി ഡെന്‍സി ടോണിയും എത്തി. ഇവര്‍ രണ്ടാളും പോയിട്ട് വേണം തനിക്ക് സുഖമായി ഒന്നുറങ്ങാന്‍ എന്നായിരുന്നു ഡെന്‍സിയുടെ കമന്റ്. കുട്ടികളെ നോക്കുന്നതൊക്കെ സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ അവരുടെ പുറകെ ഓടി വയ്യാതാവുമെന്നും ഡെന്‍സി പറയുന്നു.

Advertisement