Home Entertainment Celebrities

വരാന്‍ പോവുന്നത് പെണ്‍കുട്ടിയാണെന്ന് ഞങ്ങള്‍ക്കറിയാം; ഡിവൈന്‍ പറയുന്നു, കമന്റുമായി ആരാധകരും

206

യൂട്യൂബ് ചാനല്‍ വഴി തങ്ങളുടെ വിശേഷം പങ്കുവെച്ച് എത്താറുണ്ട് ഡിവൈന്‍ ക്ലാര ഡോണ്‍. നടി ഡിംപല്‍ റോസിന്റെ നാത്തൂന്‍ കൂടിയാണ് ഡിവൈന്‍. പലപ്പോഴും നാത്തൂന്‍ ഒപ്പം വീഡിയോകളില്‍ എത്തിയാണ് ഡിവൈന്‍ ശ്രദ്ധനേടിയത്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് ഡിവൈന്‍.

Advertisements

ഇപ്പോള്‍ രണ്ടാമതും ഗര്‍ഭിണിയാണ് ഡിവൈന്‍. തന്റെ കോട്ടയത്തെ വീട്ടിലെത്തിയ വിശേഷമാണ് താരം ഇപ്പോള്‍ പങ്കുവെച്ചത്. ജോണ്‍ ചേട്ടനെ പിരിഞ്ഞു വരുന്നതില്‍ തോമുവിന് നല്ല ബുദ്ധിമുട്ടായിരുന്നു എന്ന് പുതിയ വീഡിയോയില്‍ ഡിവൈ പറയുന്നു.

Also readഎല്ലാവരും കൂടി ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതം നശിപ്പിച്ചു, വിവാഹവാര്‍ത്തകളില്‍ ക്ഷുഭിതനായി വിശാല്‍, കട്ടക്കലിപ്പില്‍ മറുപടി

തോമു ഒരു അപ്പ കുട്ടിയാണ്. ഇവിടെ വന്നശേഷം ഇടയ്ക്ക് അപ്പയെ ചോദിച്ച് കരഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവന്‍ ഇവിടുത്ത വീടുമായി സെറ്റ് ആയെന്നും താരം പറഞ്ഞു. താന്‍ വീടിനടുത്തുള്ള ആശുപത്രിയില്‍ തന്നെയാണ് കാണിക്കുന്നത്. ഇപ്പോള്‍ എട്ടു മാസമായി. നല്ല ക്ഷീണമുണ്ട്. കുഞ്ഞിനെ നോക്കുന്നത് കൊണ്ട് ആണെന്നു തോന്നുന്നു ഡിവൈന്‍ പറയുന്നു.


ബേബി ഷവര്‍ വീഡിയോ ഇടാനായി കുറേപേര്‍ പറഞ്ഞിരുന്നു. കുറച്ചൂകൂടി കഴിഞ്ഞിട്ട് ഇടാമെന്ന് കരുതി മാറ്റിവെച്ചിരിക്കുകയാണ് അത്. അവിടെ നിന്നും പോരുന്നതിന് മുന്‍പെ ബേബി ഷവര്‍ നടത്തിയതാണ് ഡിവൈന്‍ പറഞ്ഞു.

 

Advertisement