എല്ലാവരും കൂടി ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതം നശിപ്പിച്ചു, വിവാഹവാര്‍ത്തകളില്‍ ക്ഷുഭിതനായി വിശാല്‍, കട്ടക്കലിപ്പില്‍ മറുപടി

679

തമിഴകത്തെ യുവ സൂപ്പര്‍താരവും തമിഴ് നടികര്‍ സംഘം തലവനുമായ താരമാണ് നടന്‍ വിശാല്‍. നിരവധി സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകളില്‍ നായകനായിട്ടുള്ള വിശാല്‍ മലയാളത്തിലും സിനിമകള്‍ ചെയ്തിട്ടുണ്ട്.

Advertisements

അതേ സമയം ജീവകാരണ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍ നിരയിലുള്ള സൂപ്പര്‍താരം കൂടിയാണ് വിശാല്‍. ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ഒക്കെ വിശാല്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറെ കൈയ്യടി നേടിയവ ആയിരുന്നു.

Also Read: അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ, ജയിലര്‍ വിശേഷം പറഞ്ഞപ്പോള്‍ ലാലേട്ടന്റെ മറുപടി ഇങ്ങനെ, അഖില്‍ മാരാര്‍ പറയുന്നു

കോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയമാണ് 45 വയസ്സുകാരനായ വിശാലിന്റെ കല്യാണ വാര്‍ത്തകള്‍. നടി ലക്ഷ്മി മേനോനുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍. ലകക്ഷ്മി മേനോനുമായുള്ള വിവാഹവാര്‍ത്തകള്‍ തള്ളിയ വിശാല്‍ ഒരു നടി എന്നതിലുപരി ഒരു പെണ്‍കുട്ടിയുടെ പേര് ഈ പ്രചരണങ്ങളില്‍ ഉള്‍പ്പെട്ടതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചെറുകുറിപ്പിലൂടെ പറഞ്ഞു.

Also Read: എനിക്ക് ക്രൂരമായ വില്ലത്തിയാവണം, അങ്ങനെ ഒരു കഥാപാത്രം കിട്ടിയാല്‍ കൊള്ളാം, ഉര്‍വശി പറയുന്നു

സാധാരണ താന്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിക്കാറില്ല. അതിലൊന്നും ഒരു കാര്യവുമില്ലെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ ലക്ഷ്മി മേനോനുമായി തന്റെ വിവാഹത്തെ കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിക്കുന്നത് കൊണ്ടാണ് താന്‍ പ്രതികരിച്ചതെന്നും അതൊന്നും സത്യമല്ലെന്നും എല്ലാം പൂര്‍ണ്ണമായും നിഷേധിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതം ആക്രമിക്കുകയും നശിപ്പക്കുകയും പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും തന്റെ വിവാഹം താന്‍ സമയമാകുമ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും താരം പറഞ്ഞു.

Advertisement