‘സുഹൃത്തുക്കളിൽ സ്‌പെഷ്യലാണ് ജിപി; ഏത് ആവശ്യത്തിനും ആദ്യം വിളിക്കുന്നതും അവനെ’; ഗോവിന്ദ് പദ്മസൂര്യയുമായുള്ള സ്‌പെഷ്യൽ ബന്ധത്തെ കുറിച്ച് ദിവ്യ പിള്ള

86

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദിവ്യ പിള്ള. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദിവ്യ പിള്ള. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയുണ്ട്.

മലയാളത്തിന്റെ യുവ നായകൻ ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിളള മലയാളത്തിൽ തുടക്കം കുറിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടി, പൃഥ്വിരാജ് ജയറാം ഉൾപ്പെടെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം ദിവ്യ പിള്ള തിളങ്ങിയിരുന്നു.

Advertisements

പൃഥ്വിരാജിന്റെയും ടോവിനോയുെടയും നായികയായി പ്രശംസാർഹമായ പ്രകടനമാണ് കാഴ്ചവച്ചത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു. മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങൾ. ടൊവീനോ നായകനായ കളയിലും ദിവ്യയായിരുന്നു നായിക.

ALSO READ- ‘ബിഗ് ബോസിൽ നഷ്ടപ്പെട്ടതിനെ ഗോവയിൽ വെച്ച് കണ്ടുകിട്ടി’; തന്റെ ബിഗ്‌ബോസ് കൂട്ടുകാരൻ സുജോയ്‌ക്കൊപ്പം ആഘോഷിച്ച് അമൃത സുരേഷ്

അതേസമയം, സിനിമ താരം ആണെങ്കിലും ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതയും പ്രിയങ്കരിയുമാണ് ദിവ്യ പിള്ള. ദിവ്യയുടെ അടുത്ത കൂട്ടുകാരെല്ലാം തന്നെ മിനിസ്‌ക്രീനിലൂടെ ആരാധകരുടെ ഹൃദയം കവർന്നവരാണ്. ഗോവിന്ദ് പദ്മസൂര്യയും ജീവയും അപർണയുമൊക്കെയാണ് ദിവ്യയുടെ സുഹൃത്തുക്കൾ. എന്നാൽ ഇവരിൽ നിന്നെല്ലാം ജിപിയാണ് തനിയ്ക്ക് കുറച്ചുകൂടെ സ്‌പെഷ്യൽ എന്ന് പറയുകയാണ് ദിവ്യ. എന്റെ സുഹൃത്തുക്കൾ എല്ലാവരും ഏകദേശം ഇങ്ങനെയൊക്കെയാണ്. ജീവ, അപർണ ഇവരുടെ എല്ലാം സൗഹൃദം കിട്ടിയത് അനുഗ്രഹമായി കാണുന്നു എന്നും എല്ലാവരും ഒത്തു കൂടുമ്പോൾ വല്ലാത്തൊരു രസം തന്നെയാണ് എന്നും ദിവ്യ പിള്ള പറഞ്ഞു.

തനിക്ക് എന്തും തുറന്ന് പറയാൻ കഴിയുന്ന സൗഹൃദമാണ് ജിപിയോട്. എനിക്ക് ഏറ്റവും നല്ല ഒരു സുഹൃത്താണ് ജിപി എന്നും ദിവ്യ പറയുന്നു. എപ്പോൾ വേണമെങ്കിലും വിളിച്ചാൽ ഒരു വിളിപ്പാട് അകലെ അവനുണ്ടാവും എന്ന് പറയുന്ന പോലെയാണെന്നും ദിവ്യ പറയുന്നു.

ALSO READ- ‘ചതിച്ചത് മാനേജർമാർ, പിന്നിൽ നിന്നും കുത്താൻ ആളുണ്ടെന്നത് അറിഞ്ഞില്ല’; കോടീശ്വരനായി ജീവിച്ച് ജയിലിലെ വെറും തറയിലേക്ക് എറിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം ഇന്നിങ്ങനെ

പുതുതായി ഒരു സിനിമ ഇറങ്ങിയാൽ അപ്പോൾ തന്നെ ഞാൻ വിളിച്ച് കാര്യങ്ങൾ പറയുന്ന അഞ്ച് അടുത്ത സുഹൃത്തുക്കളുണ്ട്. അതിലൊരാളാണ് തനിക്ക് ജിപി. മാത്രമല്ല, ജിപിയ്ക്ക് മറ്റാരേക്കാളും ഒരു സ്‌പെഷ്യാലിറ്റിയുണ്ട്. അടുത്ത സുഹൃത്തുക്കളെ ജിപി നന്നായി മനസ്സിലാക്കും. ഒരു ചെറിയ നോട്ടത്തിൽ പോലും അവർ പറയുന്ന കാര്യങ്ങൾ എന്താണെന്ന് തിരിച്ചറിയുവാനുള്ള കഴിവ് ജിപിയ്ക്കുണ്ട്.

എനിക്ക് എന്തെങ്കിലും ഒരു പ്രശ്‌നം വന്നാൽ ഞാൻ ഉടനെ ജിപിയെ വിളിക്കും. എല്ലാത്തിനും വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് ജിപി. നമ്മുടെ ഏത് പ്രശ്‌നത്തിനും അവന്റെ പക്കൽ പരിഹാരം ഉണ്ടാവും. എത്ര ദൂരെയാണെങ്കിലും എന്തൊക്കെ തിരക്ക് ആണെങ്കിലും ഞങ്ങൾ തമ്മിൽ കോണ്ടാക്ട് ഉണ്ടാവാറുണ്ട്. അതാണ് ജിപിയുമായുള്ള തന്റെ സൗഹൃദം.

മുൻപ് ഒരു ടെലിവിഷൻ ഷോയ്ക്ക് വേണ്ടി കഴുത്തിൽ മാലയിട്ട് നിൽക്കുന്ന ഗോവിന്ദ് പദ്മസൂര്യയുടെയും ദിവ്യ പിള്ളയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരങ്ങൾ വിവാഹിതരായി എന്ന തരത്തിലാണ് വാർത്തകളും ഫോട്ടോയും പ്രചരിപ്പിച്ചത്. എന്നാൽ ഗോസിപ്പുകളെ തള്ളി രംഗത്തെത്തുകയാണ് ഇരുവരും ചെയ്യുന്നത്.

Advertisement