‘ബിഗ് ബോസിൽ നഷ്ടപ്പെട്ടതിനെ ഗോവയിൽ വെച്ച് കണ്ടുകിട്ടി’; തന്റെ ബിഗ്‌ബോസ് കൂട്ടുകാരൻ സുജോയ്‌ക്കൊപ്പം ആഘോഷിച്ച് അമൃത സുരേഷ്

93

ബിഗ് ബോസ് മലയാളത്തിന് ഇപ്പോൾ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികൾക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോൾ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്.

ഈയടുത്ത് അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ ലഭിച്ചത്. ഇരുപത് മത്സരാർഥികളുമായി നടന്ന നാലാം സീസണിൽ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസൺ കഴിഞ്ഞതോടെ അഞ്ചാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നാലാം സീസൺ പോലെ തന്നെ പ്രശസ്തി നേടിയ ഒരു സീസണായിരുന്നു രണ്ടാം സീസൺ. പക്ഷെ ഫിനാലെ കാണും മുമ്പ് രണ്ടാം സീസൺ കോവിഡ് കാരണം പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. മോഡലിങിലും സോഷ്യൽ മീഡിയയിലുമൊക്കെ സജീവമായവരായിരുന്നു ബിഗ് ബോസ് രണ്ടാം സീസണിൽ പങ്കെടുത്തത്. രജിത് കുമാർ, സുജോ മാത്യു, ആർജെ രഘു, ദയ അശ്വതി, ജസ്ല മാടശ്ശേരി, ആർജെ സൂരജ്, പവൻ ജിനോ തോമസ് ഇവരെല്ലാം താരങ്ങളായി മാറിയത് ബിഗ് ബോസിൽ പങ്കെടുത്തതോടെയായിരുന്നു.

ALSO READ- ‘ചതിച്ചത് മാനേജർമാർ, പിന്നിൽ നിന്നും കുത്താൻ ആളുണ്ടെന്നത് അറിഞ്ഞില്ല’; കോടീശ്വരനായി ജീവിച്ച് ജയിലിലെ വെറും തറയിലേക്ക് എറിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം ഇന്നിങ്ങനെ

ഏറെ വിവാദ പരമായ നിരവധി സംഭവങ്ങളും രണ്ടാം സീസണിലുണ്ടായിരുന്നു. രണ്ടാം സീസണിൽ മത്സരാർഥികളായി പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളാണ് മോഡൽ സുജോ മാത്യുവും ഗായിക അമൃത സുരേഷും. ഷോയിൽ എത്തി കഴിഞ്ഞ് ഇരുവരും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഹൗസിനുള്ളിൽ വെച്ച് തന്നെ വലിയ സൗഹൃദത്തിലായിരുന്നു.

അമൃത വൈൽഡ് കാർഡായിട്ടാണ് സീസൺ 2വിൽ സഹോദരി അഭിരാമിക്കൊപ്പം പങ്കെടുത്തത്. അമൃതയും അഭിരാമിയും ഒറ്റ മത്സരാർഥിയായിട്ടായിരുന്നു ബിഗ് ബോസ് സീസൺ 2വിൽ പങ്കെടുത്തത്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് സുഹൃത്തിനെ നാളുകൾക്ക് ശേഷം വീണ്ടും കണ്ട സന്തോഷത്തിലാണ് അമൃത സുരേഷ്. അമൃത ഗോവയിൽ അവധിക്കാലം ചെലവഴിക്കാൻ പോയപ്പോൾ അപ്രതീക്ഷിതമായി സുജോയെയും കാണാൻ സാധിച്ച സന്തോഷത്തിലാണ് അമൃത സുരേഷ്.

ALSO READ- ഭാനുമതിയുടെ അനിയത്തിയായി തിളങ്ങിയ താരം; വിവാഹത്തോടെ മതം മാറിയ മലയാളികളുടെ പ്രിയതാരം സീതയുടെ ഇപ്പോഴത്തെ ജീവിതം അറിയാം

‘ബിഗ് ബോസിൽ നഷ്ടപ്പെട്ടതിനെ ഗോവയിൽ വെച്ച് കണ്ടുകിട്ടി’ എന്ന കുറിപ്പോടെയാണ് അമൃത സുജോയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ബിഗ് ബോസിന് ശേഷം മോഡലിങും മറ്റുമായി ലൈം ലൈറ്റിൽ തന്നെ നിറഞ്ഞ് നിൽക്കുകയാണ് സുജോ.

അമൃത സുരേഷ് ആകട്ടെ സംഗീതജ്ഞനായ ഗോപിസുന്ദരുമായി പുതിയൊരു ജീവിതം ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെയാണ് അമൃത ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃത മകൾക്കൊപ്പമുള്ള ജീവിതം മതിയെന്ന തീരുമാനത്തിലായിരുന്നു.

എന്നാൽ, പിന്നീട് ഗോപി സുന്ദർ ജീവിതത്തിലേക്ക് കടന്നെത്തുകയായിരുന്നു. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത ഗോപി സുന്ദറിനോടുള്ള പ്രണയം വെളിപ്പെടുത്തി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ചേർന്നൊരുക്കിയ തൊന്തരവ എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.

Advertisement