‘ചതിച്ചത് മാനേജർമാർ, പിന്നിൽ നിന്നും കുത്താൻ ആളുണ്ടെന്നത് അറിഞ്ഞില്ല’; കോടീശ്വരനായി ജീവിച്ച് ജയിലിലെ വെറും തറയിലേക്ക് എറിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം ഇന്നിങ്ങനെ

6751

പ്രവാസ ലോകത്തും സ്വർണ്ണ വ്യാപാര രംഗത്തും ഏറെ അറിയപ്പെട്ടിരുന്ന ജ്വല്ലറി ആയിരുന്നു അറ്റ്‌ലസ് എന്ന ജ്വല്ലറി. ഈ പേര് ഏറ്റവും പ്രശസ്തമാക്കിയതും അറ്റ്‌ലസ് രാമചന്ദ്രൻ എന്ന ബിസിനസുകാരൻ ആയിരുന്നു. രാമചന്ദ്രൻ എന്ന പേര് അറിയാതെ തന്നെ അറ്റ്‌ലസ് എന്നുകേൾക്കുമ്പോൾ ആർക്കും ഓർമ്മ വരും. ഒരുകാലത്ത് പ്രശസ്തിയുടേയും പണത്തിന്റേയും കൊടുമുടിയിൽ നിന്നിരുന്ന ഈ ബിസിനസുകാരന് പന്നിീട് എല്ലാം പിഴച്ചു.

ജയിൽവാസവും ആശുപത്രിവാസവും എല്ലാം ജീവിതത്തിൽ അതിജീവിച്ച അറ്റ്‌ലസ് രാമചന്ദ്രൻ ഇന്നും മലയാളികളുടെ ഉള്ളിലുണ്ട്. സ്വന്തമായി ഉണ്ടായിരുന്നതൊക്കെ അദ്ദേഹത്തിന് നഷ്ടമായെങ്കിലും മലയാളികൾ അദ്ദേഹത്തോട് സ്‌നേഹം കാണിച്ചിരുന്നു. നിലവിൽ തനിക്കൊരു ജ്വല്ലറിയും സ്വന്തമായി ഇല്ലെന്നാണ് അറ്റ്‌ലസ് രാമചന്ദ്രൻ പറയുന്നത്. എങ്കിലും പുതിയൊരു ജ്വല്ലറി തുടങ്ങാൻ തനിക്ക് പ്ലാൻ ഉണ്ടെന്നും അദ്ദേഹം പറയുന്നു. തിരിച്ചുവരുമെന്ന് ആത്മവിശ്വാസം ഇപ്പോഴുമുണ്ടെന്നാണ് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

Advertisements

തിരുച്ചുവരവിൽ ദുബായിൽ ഒരു ഷോറൂം തുറന്നിരിക്കും. മുമ്പും ഇത്തരത്തിൽ ധീരമായി തീരുമാനം എടുത്തയാളാണ് അറ്റ്‌ലസ് രാമചന്ദ്രൻ. കുവൈറ്റ് യുദ്ധ കാലമായിരുന്നു അത്. സദ്ദാം ഹുസൈൻ സൈന്യം അവിടെ എത്തുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. മൂന്നു ദിവസം മുൻപ് തന്നെ അറ്റ്‌ലസ് രാമചന്ദ്രൻ മടങ്ങിയിരുന്നു. അതുകൊണ്ട് അഭയാർത്ഥി ക്യാമ്പിൽ ഒന്നും പോകേണ്ടി വന്നില്ല. അന്ന് അവിടെ വെച്ച് എല്ലാ സമ്പാദ്.യവും നഷ്ടപ്പെട്ടു.

ALSO READ- ഭാനുമതിയുടെ അനിയത്തിയായി തിളങ്ങിയ താരം; വിവാഹത്തോടെ മതം മാറിയ മലയാളികളുടെ പ്രിയതാരം സീതയുടെ ഇപ്പോഴത്തെ ജീവിതം അറിയാം

ഭാഗ്യത്തിന് ഒരു ഷോറൂം മാത്രം ദുബായിൽ ഉണ്ടായിരുന്നു. അവിടെ വലിയ ബിസിനസ് ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് തന്റെ സ്വന്തം റിസ്‌കിൽ ആണ് തിരിച്ചു വന്നതെന്ന് അറ്റ്‌ലസ് രാമചന്ദ്രൻ പറയുന്നു. പക്ഷേ ഇന്നത്തെയും അന്നത്തെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഇന്നെനിക്കൊരു ഷോറൂം പോലും ഇല്ല. ഇനി എല്ലാം ഒന്നിൽ നിന്നു തുടങ്ങണം.അറ്റ്‌ലസിന്റെ സ്വർണത്തിന് വലിയ റീസെയിൽ വാല്യൂ ഉണ്ടായിരുന്നു 22 ആഭരണങ്ങളായിരുന്നു ഇന്ത്യയിൽ വിറ്റതെന്നും അദ്ദേഹം പ്രതികരിച്ചു.

916 പോർഷൻ ആണ് തനി തങ്കം ആയി മാറിയിരുന്നത് ഞങ്ങള് 920 വരെയായിരുന്നു വച്ചത്. അതായിരുന്നു റീസെയിൽ വാല്യൂ വർദ്ധനയ്ക്ക് ഉള്ള കാരണം. ആ പാഠം പഠിച്ചത് കുവൈറ്റിൽ നിന്നായിരുന്നു. കുവൈറ്റിൽ ഓരോ ആഭരണവും ടെസ്റ്റ് ചെയ്ത് സ്റ്റാമ്പ് ചെയ്യണം.

ALSO READ- അത് എത്ര ചെയ്തിട്ടും ശരിയായില്ല; മുഖത്ത് വികാരങ്ങൾ വരുന്നുണ്ടായിരുന്നില്ല; ദിൽവാലെ സംവിധായകന് വെറുപ്പ് തോന്നി; ആ രംഗത്തെ കുറിച്ച് നടി കാജോൾ

അവിടെ അതൊക്കെ വിൽക്കാനായി ഷോറൂമിൽ വരുന്നതിനു മുൻപ് ചെയ്യേണ്ട കാര്യമാണ്. അവരുടെ ടെസ്റ്റിൽ നയൻ വൺ സിക്‌സ് ഇല്ലങ്കിൽ അത് കട്ട് ചെയ്തു ഒഴിവാക്കും. ബാക്കിയുള്ളത് മാത്രമേ നമുക്ക് കിട്ടു. അവിടെ അത്രയും കടുത്ത ശിക്ഷയാണ് നൽകിയിരുന്നത്. അത് മനസ്സിലാക്കിയിട്ടാണ് ഇവിടെയും അതേ രീതി തുടർന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അവിടെ തൊട്ട് 916 പിന്തുടരാൻ തീരുമാനിച്ചു. അറ്റ്‌ലസ് സ്വർണ്ണം ആണെങ്കിൽ ഉരച്ചു നോക്കുക പോലും ഇല്ലായിരുന്നു ആരും. അത് അത്രയേറെ വിറ്റുപോയിരുന്നു. അന്നത്തെ വില എത്രയാണ് അത്രയ്ക്ക് തന്നെ ലഭിച്ചിരുന്നുവെന്നും അറ്റ്‌ലസ് രാമചന്ദ്രൻ പറയുന്നു.

ALSO READ- നിക്കിന് പ്രിയങ്കയെ മടുത്തു, ഉടനെ ഇരുവരും വേർപിരിയും; താരദമ്പതികളുടെ ആരാധകരെ നിരാശരാക്കി പ്രവചനവുമായി ജോത്സ്യൻ

മുൻപ് അദ്ദേഹം ജീവിതത്തിലെ തകർച്ചയെക്കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞു. തന്റെ കഷ്ടകാലത്ത് തനിക്കൊപ്പം ആരുമുണ്ടായിരുന്നില്ല. ഏറ്റവും അടുത്തു നിൽക്കുന്ന മൂന്നോ നാലോ ജനറൽ മാനേജർമാർ ഉണ്ടായിരുന്നു. അവരും പിന്നെ പിന്തുണച്ചില്ല. പിന്നിൽ ആരോ ഉണ്ടെന്ന് താൻ അറിഞ്ഞില്ലെന്നും അറ്റ്‌ലസ് രാമചന്ദ്രൻ വെളിപ്പെടുത്തി.

Advertisement