ഭാനുമതിയുടെ അനിയത്തിയായി തിളങ്ങിയ താരം; വിവാഹത്തോടെ മതം മാറിയ മലയാളികളുടെ പ്രിയതാരം സീതയുടെ ഇപ്പോഴത്തെ ജീവിതം അറിയാം

4648

രഞ്ജിത്തിന്റ രചനയിൽ ഐവി ശശി സംവിധാനം ചെയ്ത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലും രേവതിയും തകർത്തഭനയിച്ച ഹിറ്റ ചിത്രമാണ് ദേവാസുരം. ഇന്നും ലാലേട്ടന്റെയും രേവതിയുടെയും ഹിറ്റ് ചിത്രങ്ങളിൽ മുൻനിരയിൽ ദേവാസുരമുണ്ട്.

ചിത്രത്തിൽ അഭിനയിച്ച താരങ്ങൾക്കെല്ലാം അതൊരു കരിയർ ബ്രേക്കായി മാറുകയായിരുന്നു ഇന്നസെന്റ്, നെപ്പോളിയൻ, നെടുമുടി വേണു, മണിയൻപിള്ള രാജു, കൊച്ചിൻ ഹനീഫ, ചിത്ര, സീത, ശങ്കരാടി തുടങ്ങി വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

Advertisements

ചിത്രത്തിൽ ഭാനുമതിയുടെ അനിയത്തിയായെത്തിയത് സീതയായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സീത എന്ന താരം ദേവാസുരത്തിലേയ്ക്ക് എത്തിയത്. എന്നാൽ ദേവാസുരത്തിന് ശേഷം പിന്നീട് സീതയെ കണ്ടില്ല. എവിടെയും താരത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ALSO READ- അത് എത്ര ചെയ്തിട്ടും ശരിയായില്ല; മുഖത്ത് വികാരങ്ങൾ വരുന്നുണ്ടായിരുന്നില്ല; ദിൽവാലെ സംവിധായകന് വെറുപ്പ് തോന്നി; ആ രംഗത്തെ കുറിച്ച് നടി കാജോൾ

കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിനിടയിൽ മുൻപ് താരം പങ്കുവെച്ച വിശേഷങ്ങളാണ് ചർച്ചയാവുന്നത്. രേവതിയുടെ സഹോദരി ദേവാസുരത്തിൽ രേവതിയുടെ സഹോദരിയെ അവതരിപ്പിച്ചത് സീതയായിരുന്നു. അബ്ദുൾ ഖാദറിനെ വിവാഹം ചെയ്ത് ചെന്നൈയിൽ കഴിയുകയാണ് താരമിപ്പോൾ. വിവാഹ ശേഷം മതം മാറുകയായിരുന്നു താരം. യാസ്മിനെന്നാണ് ഇപ്പോളത്തെ പേര്. വിജയ് ടിവിയിലെ സുന്ദരി ഞാനും സുന്ദരി നീയും സീരിയലിൽ അഭിനയിക്കുന്നുണ്ട്. സത്യ എന്ന തമിഴ് സീരിയലിലാണ് ഒടുവിൽ അഭിനയിച്ചത്.

മതവും പേരും മാറിയെങ്കിലും അഭിനയ രംഗത്ത് സീതയെന്ന് തന്നെ അറിയപ്പെടാനാണ് ആഗ്രഹമെന്ന് താരം പറയുന്നു. ചെന്നൈ തായ് സത്യ മെട്രിക്കുലേഷൻ സ്‌കൂളിൽ ഒരേ സ്‌കൂളിൽ ഒരേ വർഷം പഠിച്ചവരാണ് ഞങ്ങൾ. എന്നാൽ പഠനശേഷം പരസ്പരം കണ്ടില്ല. വിവാഹത്തിന് നാലുവർഷം മുൻപാണ് പിന്നീട് കാണുന്നത്.

ALSO READ- നിക്കിന് പ്രിയങ്കയെ മടുത്തു, ഉടനെ ഇരുവരും വേർപിരിയും; താരദമ്പതികളുടെ ആരാധകരെ നിരാശരാക്കി പ്രവചനവുമായി ജോത്സ്യൻ

ഇഷ്ടം ഞങ്ങൾ രണ്ടുപേരുടെയും ഉള്ളിലുണ്ട്. എന്നാൽ പ്രണയമല്ല. എന്റെ വീട്ടുകാരുടെ എതിർപ്പ് മാറിയതോടെ മൂന്നുവർഷം കഴിഞ്ഞ് വിവാഹം ചെയ്തു. ഭർത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹം വിവാഹത്തിന് മുൻപേ തോന്നി. അങ്ങനെയാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്ന് താരം പറയുന്നു.

വിജയ് ടിവിയിലെ സുന്ദരി ഞാനും സുന്ദരി നീയും സീരിയലിന്റെ ഭാാഗമായിരുന്നു സീത. സത്യ എന്ന തമിഴ് സീരിയലിലാണ് ഒടുവിൽ അഭിനയിച്ചത്.സിനിമകളിൽ നിന്നും അപ്രത്യക്ഷയായ സീത പിന്നീട് തമിഴ് സീരിയലുകളിൽ സജീവമായതോടെ വീണ്ടും ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ തിരക്കേറിയതിനാൽ ഒമ്പതാം ക്ലാസിൽ താരം പഠനം നിർത്തിയിരുന്നു.

Advertisement