അത് എത്ര ചെയ്തിട്ടും ശരിയായില്ല; മുഖത്ത് വികാരങ്ങൾ വരുന്നുണ്ടായിരുന്നില്ല; ദിൽവാലെ സംവിധായകന് വെറുപ്പ് തോന്നി; ആ രംഗത്തെ കുറിച്ച് നടി കാജോൾ

110

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരങ്ങളാണ് കിങ് ഖാൻ ഷാരൂഖ് ഖാനും താര സുന്ദരി കാജോളും. അതേ സമയം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ഇന്നും ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താരജോഡി കൂടിയാണ് ഷാരൂഖ് ഖാനും കജോളും.

സൂപ്പർഹിറ്റായിരുന്ന ബാസീഗർ എന്ന ചിത്രത്തിൽ ഒരുമിച്ച ഷാരൂഖും കാജോളും തൊട്ടടുത്ത സിനിമയായ ദിൽവാലേ ദുൽഹനിയ ലേ ജായേംഗയിലൂടെ ഇന്ത്യൻ സിനിമയിലെ ഐക്കോണിക് ജോഡിയായി മാറുകയായിരുന്നു. ഇന്നും സ്‌ക്രീനിലെ ഏതൊരു ജോഡിയും വിലയിരുത്തപ്പെടുന്നത് ഷാരൂഖിനേയും കജോളിനേയും താരതമ്യം ചെയ്താണ്.

Advertisements

അതേ സമയം സ്‌ക്രീനിലെ ഈ മിന്നും ജോഡി ജീവിതത്തിൽ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമാ മേഖലയിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാരൂഖ് ഖാൻ ആണെന്ന് പലവട്ടം കാജോൾ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ രീതിയിൽ കാജോളുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് ഷാരൂഖും വാചാലനായിട്ടുണ്ട്. ദിൽവാലേ ദുൽഹനിയ ലേ ജായേങ്കെ ആദിത്യ ചോപ്ര തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് 1995 ലാണ് റിലീസ് ചെയ്യുന്നത്. പിന്നീട് ഇതേ പ്രണയകഥ പോലെ നിരവധി ചിത്രങ്ങളിലും കാജോളും ഷാരൂഖും അഭിനയിച്ചു. എങ്കിലും ദിൽവാലേയ്ക്ക് ആണ് കൂടുതൽ ആരാധകരുള്ളത്.

ALSO READ- നിക്കിന് പ്രിയങ്കയെ മടുത്തു, ഉടനെ ഇരുവരും വേർപിരിയും; താരദമ്പതികളുടെ ആരാധകരെ നിരാശരാക്കി പ്രവചനവുമായി ജോത്സ്യൻ

വർഷങ്ങൾക്ക് മുൻപ് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ ഈ സിനിമയുടെ ചിത്രീകരണത്തിനടിയിൽ നടന്ന സംഭവങ്ങളെ കുറിച്ച് കാജോൾ തുറന്ന് സംസാരിച്ചിരുന്നു. ചിത്രത്തിലെ താൻ അഭിനയിക്കേണ്ട ഒരു രംഗം സംവിധായകൻ ആദിത്യ ചോപ്രയെ മടുപ്പിച്ചിരുന്നുവെന്നാണ് കാജോൾ പറഞ്ഞത്. ദിൽവാലേയിൽ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ രംഗം ഏതാണെന്നാണ് അഭിമുഖത്തിനിടെ കാജോളിനോട് ചോദിച്ചത്.

‘ഒരു കവിതയിലൂടെ എന്റെ സ്വപ്നത്തിലെ പയ്യനെ കുറിച്ച് വിവരിക്കുന്ന’ ഷോട്ടാണ് ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതെന്നാണ് കാജോൾ പറഞ്ഞത്. ഞാൻ കൈയ്യിൽ ഒരു ദുപ്പട്ട എടുത്ത് എറിഞ്ഞതിന് ശേഷം വളരെ വികാരഭരിതമായി പറയേണ്ട സീനായിരുന്നു അത്. പക്ഷേ എത്ര എറിഞ്ഞിട്ടും ആ ദുപ്പട്ട ശരിയായ രീതിയിൽ വീഴുന്നില്ല. ഇതോടെ അതെനിക്ക് ശരിയായി ചെയ്യാനും സാധിച്ചില്ല. ഇതോടെ ആദിയ്ക്ക് എന്നോട് വല്ലാത്ത വെറുപ്പ് തോന്നി. ഇപ്പോൾ നോക്കിയാലും ആ ഷോട്ടിന് എന്തോ കുറവുള്ളത് പോലെ തോന്നുമെന്നും’ – എന്നാണ് കാജോൾ പറയുന്നത്.

ALSO READ- ‘സിനിമാനടി വൈകി എത്തിയിട്ടും ആളുകൾ വേർതിരിവ് കാണിച്ചു; ഡ്രെസ്സ് എടുത്തത് കല്ല്യാണത്തിന്’; അമൃത നായർ

സിനിമയിലെ നായിക വേഷം യഥാർഥ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും താരം പറയുന്നു. ‘സിമ്രാനോട് എനിക്കൊരു അടുപ്പവും തോന്നിയിട്ടില്ല. സിമ്രാന്റെ പലതും ഞാനെന്റെ ഭാവനയിൽ നിന്നും എടുത്ത് ചെയ്തതാണ്. കാരണം അതുപോലെ സ്വഭാവമുള്ള കുറച്ച് സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. എന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ദിൽവാലേയിലെ സിമ്രാനെ പോലെ 120 പെൺകുട്ടികളെ എങ്കിലും കണ്ടിട്ടുണ്ട്. പലരും ഇതുപോലെ പ്രണയത്തിലാവും. എന്നാൽ സിനിമയിലെ കഥാപാത്രത്തിന് ലഭിച്ചത് പോലെ സന്തോഷകരമായൊരു അവസാനം അവരുടെ ജീവിതത്തിന് ഉണ്ടായിട്ടില്ല’-എന്നും കാജോൾ പറയുന്നു.

ഷാരുഖ് ഖാൻ അവതരിപ്പിച്ച രാജ് എന്ന കഥാപാത്രവും കജോളിന്റെ സിമ്രാൻ എന്ന കഥാപാത്രവും പ്രണയത്തിലാവുന്നതും ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സുഹൃത്തുക്കളുടെ കൂടെ യൂറോപ്പിൽ അവധി ആഘോഷിക്കാൻ പോയപ്പോഴാണ് സിമ്രാനും രാജും കണ്ടുമുട്ടുന്നത്. അക്കാലത്ത് ബോളിവുഡിൽ സൂപ്പർഹിറ്റായിരുന്നു ഈ സിനിമ. . പത്ത് ഫിലിം ഫെയർ അവാർഡുകളും ഈ സിനിമ സ്വന്തമാക്കി. മികച്ച ജനപ്രിയ സിനിമയായി ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

Advertisement