അഭിനയം വിട്ടെങ്കിലും അഭിനയ ജീവിതം മിസ് ചെയ്യുന്നില്ല; കാരണമിതാണ്; തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി

76

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താര സുന്ദരിയാണ് നടി ദിവ്യ ഉണ്ണി. ഒരുപിടി നല്ല വേഷങ്ങള്‍ മലയാളത്തില്‍ സമ്മാനിച്ച നടി കൂടിയാണ് ദിവ്യ ഉണ്ണി. ജനപ്രിയ നായകന്‍ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ നായികയായി എത്തിയതായിരുന്നു താരം .

പിന്നീട് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി തിളങ്ങിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി വേഷമിട്ടിട്ടുള്ള ദിവ്യ ഉണ്ണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതില്‍ എറെ സിനിമ കളില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisements

വിവാഹത്തിന് ശേഷം സിനിമ വിട്ട താരം ഇപ്പോള്‍ അമേരിക്കയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്. അതേസമയം, താന്‍ അഭിനയ ലോകം വിട്ടെങ്കിലും തനിക്ക് അഭിനയജീവിതം മിസ് ചെയ്യുന്നില്ലെന്നാണ് താരം പറയുന്നത്. താന്‍ ഇറങ്ങുന്ന എല്ലാ സിനിമകളും കാണാറുണ്ടെന്നും അതുകൊണ്ടാണ് സിനിമാലോകം മിസ് ചെയ്യുന്നതായി തോന്നാത്തതെന്നും താരം പറയുകയാണ്.

ALSO READ- സാന്ത്വനത്തില്‍ നിന്നും പിന്‍മാറിയിട്ടില്ല; വിവാഹം കഴിഞ്ഞെങ്കിലും ‘സാന്ത്വന’ത്തില്‍ എത്തും; അമ്മുവിനെ സ്‌ക്രീനില്‍ കാണിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ വരുമെന്ന് കല്യാണി സുനില്‍

തന്റെ അഭിപ്രായത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ആക്ടിങ് യൂണിവേഴ്സിറ്റികളാണെന്നും ജീവിതത്തിലെ തന്നെ പലകാര്യങ്ങളും പഠിച്ചതും അവരില്‍ നിന്നുമാണെന്നും ദിവ്യ ഉണ്ണി പറയുന്നുണ്ട്.

ഈ താരങ്ങളെല്ലാം ഓരോ കഥാപാത്രങ്ങളും വളരെ അനായാസമായിട്ടാണ് ചെയ്യുന്നത്. കരച്ചിലും ചിരിയുമൊക്കെ വളരെ ഈസിയായിട്ടാണ് ചെയ്യുന്നതെന്നും ദിവ്യ ഉണ്ണി പറയുന്നു. ജമേഷ് ഷോയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

ALSO READ- ‘സൂര്യ കേരളത്തില്‍ എത്തുന്നതിന് മുമ്പ് ഞാനറിയും; പക്ഷെ, ഫാന്‍ ആണെങ്കിലും ഞാന്‍ കാണാന്‍ പോകില്ല’; കാരണം പറഞ്ഞ് അനുശ്രീ

‘ഇറങ്ങുന്ന സിനിമകളെല്ലാം കാണാറുണ്ട്. അതുകൊണ്ട് ആക്ടിങ് മിസ്സ് ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും സ്‌ക്രിപ്റ്റൊക്കെ വായിക്കാറുണ്ട്. ഡാന്‍സ് സ്‌കൂളിന്റെ കാര്യങ്ങളിലൊക്കെയായി നല്ല തിരക്കിലാണ്.’- എന്നും ദിവ്യ ഉണ്ണി വിശദീകരിച്ചു.

Advertisement