Home Entertainment Celebrities

അയാൾ ബാലയെ സംബന്ധിച്ച് വില്ലനായി മാറിയിട്ടുണ്ട്; മറുപടിയുമായി കലാഭവൻ ഷാജോൺ

115

കഴിഞ്ഞ കുറേ നാളുകളായി വാർത്തകളിലെ സ്ഥിരം സാന്നിധ്യമാണ് ബാല. നടൻ ഉണ്ണിമുകുന്ദനുമായുള്ള പ്രശ്‌നങ്ങളും, വിവാഹവും എല്ലാം ബാലയെ വാർത്തകളിൽ ഒഴിച്ചുകൂടാനാവാത്ത വ്യക്തിയാക്കി മാറ്റി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്യും

ഇപ്പോഴിതാ സീ കേരളത്തിലെ ഞാനും എന്റാളും എന്ന പരിപാടിയിൽ എത്തിയ ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരിപാടിയിൽ നിത്യാദാസിനോട് ചൂടാകുന്ന ബാലയെയാണ് കാണിക്കുന്നത്.

Advertisements

Also Read
അഭിനയം വിട്ടെങ്കിലും അഭിനയ ജീവിതം മിസ് ചെയ്യുന്നില്ല; കാരണമിതാണ്; തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി

വിവാഹത്തെ പറ്റിയുള്ള സങ്കൽപ്പമെന്താണെന്ന് പരിപാടിയിൽ ബാലയോടും, ഭാര്യയോടും ചോദിക്കുന്നുണ്ട്. പെണ്ണിനാണ് ബലം കൂടുതൽ എന്നാണ് മറുപടിയായി ബാല പറയുന്നത്. എന്നാൽ അങ്ങനെ പറയരുതെന്ന് ഉടനടി തന്നെ നിത്യാദാസ് പറയുന്നുണ്ട്. പരസ്പര ധാരണയാണ് ദാമ്പത്യം എന്ന നിത്യപറയുമ്പോൾ ബാലയുടെ മുഖഭാവം മാറുന്നത് കാണാം.

തന്നെ കളിയാക്കാനായി എന്തോ പറയുകയാണ് നിത്യ എന്നാണ് ബാല പറയുന്നത്. വിവിധ ഗെയിമുകളിൽ പങ്കെടുക്കുന്നതിനിടെ ഉണ്ണി മുകുന്ദന്റെ ചിത്രമാണ് എലിസബത്ത് എടുക്കുന്നത്. ഭാര്യയുടെ കയ്യിലുള്ള ചിത്രം ആരുടേതാണെന്ന് പറയാൻ ആംഗ്യ ഭാഷയിലൂടെ ശ്രമിക്കുന്ന ബാല ചിരിപടർത്തുന്നുണ്ട്.

Also Read
സാന്ത്വനത്തില്‍ നിന്നും പിന്‍മാറിയിട്ടില്ല; വിവാഹം കഴിഞ്ഞെങ്കിലും ‘സാന്ത്വന’ത്തില്‍ എത്തും; അമ്മുവിനെ സ്‌ക്രീനില്‍ കാണിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ വരുമെന്ന് കല്യാണി സുനില്‍

ആദ്യം ബെൽറ്റ് കാണിക്കുമ്പോൾ, വില്ലനാണോ എന്ന് ബാല ചോദിക്കുന്നുണ്ട്. ഇത് കണ്ട ഷാജോൺ ഈയടുത്ത് ബാലയെ സംബന്ധിച്ച് വില്ലനായി മാറിയിട്ടുണ്ട് എന്ന മറുപടി നല്കുന്നുണ്ട്.

Advertisement