‘എനിക്ക് നുണ പറയാന്‍ അറിയില്ല, വിജയ് എന്ന് പറഞ്ഞാല്‍ ഭയങ്കര ഇഷ്ടമാണ്, ക്രഷ് ആണ് എനിക്ക്’; രശ്മിക മന്ദാന

142

ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ താര മൂല്യമുള്ള നടിയാണ് കന്നഡ താര സുന്ദരി രശ്മിക മന്ദാന. അഭിനയ രംഗത്ത് എത്തി ഏതാനം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്നെയാണ് നടി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തന്റെ ഇരുപതാം വയസ്സിലാണ് താരം ആദ്യമായി അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്.

മോഡലിംഗ് രംഗത്താണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതിന് ശേഷമാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിരിക്ക് പാര്‍ട്ടി എന്ന കന്നഡ സിനിമയില്‍ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തില്‍ എത്തുന്നന്നത്.

Advertisements

കന്നട സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ താരം കുടുതലും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്. ആദ്യ സിനിമ തന്നെ തകര്‍പ്പന്‍ വിജയമായി മാറയതോടെ പിന്നീട് കൈ നിറയെ സിനിമകളാണ് താരത്തെ തേടി എത്തിയത്.

ALSO READ- അഭിനയം വിട്ടെങ്കിലും അഭിനയ ജീവിതം മിസ് ചെയ്യുന്നില്ല; കാരണമിതാണ്; തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി

ഗീതാഗോവിന്ദം എന്ന തെലുങ്ക് സിനിമയില്‍ യുവ സൂപ്പര്‍താരം വിജയ് ദേവരെകൊണ്ട യുടെ നായിക ആയി എത്തിയതോട് കൂടി പിന്നീട് തെലുങ്ക് സിനിമയില്‍ മുന്‍ നിര നായികമാരുടെ പട്ടികയില്‍ താരവും സ്ഥാനം പിടിച്ചിരുന്നു. മലയാളികള്‍ക്കും താരം പ്രിയങ്കരിയായി മാറിയത് ഗീതാ ഗോവിന്ദത്തോട് കൂടിയാണ്. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട താരമായ വിജയ്ക്ക് ഒപ്പം നായികയാകാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ് രശ്മികയ്ക്ക്.

താന്‍ ഏറെ ആരാധിക്കുന്ന താരമാണ് വിജയ് എന്ന് രശ്മിക മുന്‍പും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിജയിയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നുപറയുകയാണ് രശ്മിക മന്ദാന.

താന്‍ എവിടെ ചെന്നാലും ക്രഷ് ആരാണെന്നോ ചോദിച്ചാല്‍ വിജയ് എന്നാണ് തന്റെ മറുപടിയെന്നും നടി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ‘വാരിസി’ന്റെ ഓഡിയോ ലോഞ്ച് പരിപാടിയ്ക്കിടെയാണ് രശ്മിക ഇഷ്ടം വീണ്ടും തുറന്നുപറഞ്ഞത്.

ALSO READ- സാന്ത്വനത്തില്‍ നിന്നും പിന്‍മാറിയിട്ടില്ല; വിവാഹം കഴിഞ്ഞെങ്കിലും ‘സാന്ത്വന’ത്തില്‍ എത്തും; അമ്മുവിനെ സ്‌ക്രീനില്‍ കാണിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ വരുമെന്ന് കല്യാണി സുനില്‍

‘വിജയ് സാറെന്ന് പറഞ്ഞാല്‍ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. അത് എല്ലായിടത്തും ഞാന്‍ പോയി പറഞ്ഞിട്ടുണ്ട്. എനിക്ക് നുണ പറയാനൊന്നും അറിയില്ല. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷ് ആരാണെന്നോ ചോദിച്ചാല്‍ വിജയ് സാറെന്ന് ഞാന്‍ പറയും.’- രശ്മിക തുറന്നുപറയുന്നു.

വിജയ് സാറിനൊപ്പമുള്ള വാരിസ് അനൗണ്‍സ് ചെയ്തപ്പോള്‍ സിനിമ ചെയ്യാന്‍ പറ്റുമോ എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ തനിക്ക് വിജയ് സാറിനെ കാണണം, അത്രേയേയുള്ളു. ശല്യപെടുത്തുകയൊന്നുമില്ല ഒരു സൈഡില്‍ ഇരുന്ന് കണ്ടിട്ട് പൊക്കോളാം എന്നാണ് വംശി സാറിനോട് പറഞ്ഞതെന്നാണ് രശ്മികയുടെ വാക്കുകള്‍.

ALSO READ- ‘സൂര്യ കേരളത്തില്‍ എത്തുന്നതിന് മുമ്പ് ഞാനറിയും; പക്ഷെ, ഫാന്‍ ആണെങ്കിലും ഞാന്‍ കാണാന്‍ പോകില്ല’; കാരണം പറഞ്ഞ് അനുശ്രീ

സിനിമയുടെ പൂജക്കിടയില്‍ വിജയ് സാറിനോട് സംസാരിക്കാന്‍ വളരെയധികം തയാറെടുപ്പോടെയാണ് പോയതെന്നും സാറിന്റെ അടുത്ത് പോയി എങ്ങനെയിരിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ തന്നെ എന്തൊരു ക്യൂട്ട് ആയിരുന്നു. ഷൂട്ടിംഗ് ടൈമില്‍ മുഴുവന്‍ സാറിനെ നോക്കികൊണ്ടിരിക്കുകയിരുന്നു എന്നും രശ്മിക പറഞ്ഞു.

Advertisement