വിവാഹശേഷം ചാവി കൊടുത്ത പാവയെപ്പോലെ ഞാന്‍ ഓടിക്കൊണ്ടിരിക്കുകയാണ്; തന്റെ മക്കളെ കുറിച്ച് ദിവ്യ ഉണ്ണി

135

ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തി ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ദിവ്യ ഉണ്ണി. വിവാഹിത ആയതോടെ ദിവ്യ സിനിമ ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ തന്റെ മക്കളെ കുറിച്ചാണ് ദിവ്യ ഉണ്ണി പറയുന്നത്.

Advertisements

സത്യത്തില്‍ കല്യാണത്തിന് ശേഷം ചാവി കൊടുത്ത പാവയെ പോലെ ഞാനിങ്ങനെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് തന്റെ ജീവിതത്തെ പറ്റി നടി പറഞ്ഞത്. എന്റെ 20 കളുടെ അവസാനത്തിലാണ് അര്‍ജ്ജുനും മീനാക്ഷിയും ജനിക്കുന്നത്.

പിന്നീട് 38 ആം വയസ്സില്‍ ഇളയ മകള്‍ ഐശ്വര്യ ഉണ്ടായി. മൂന്നാമത്തെ പ്രസവത്തിന് ശേഷം തിരികെ നൃത്തത്തിലേക്ക് സജീവമായി വരുന്നത് ഇരുപത് പോലെ അത്ര എളുപ്പമല്ലായിരുന്നു. പിന്നെ എല്ലാ കാര്യത്തിനും മാതാപിതാക്കള്‍ കൂടെ ഉണ്ടായിരുന്നു.

ജീവിതത്തിലെ ഇന്റന്‍സ് ആയ ചില നിമിഷങ്ങളില്‍, സിംപിളായി വലിയ കാര്യങ്ങള്‍ അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തു വേണമെങ്കിലും നീ തീരുമാനിച്ചോ, എന്തിനും ഒപ്പമുണ്ടെന്നാണ് പറഞ്ഞത്.

ഇക്കാര്യം സിംപിളാണ്. പക്ഷേ, വലിയ വാക്കുകളാണ് അത്. അതുകൊണ്ട് ഞാന്‍ എടുത്ത ചില തീരുമാനങ്ങളുണ്ട്. അതാണ് എന്നെ മുന്നോട്ടു കൊണ്ടു പോയത് ദിവ്യ ഉണ്ണി പറഞ്ഞു.

Advertisement