Home Entertainment Celebrities

സുരേഷ് ഗോപിയുടെ ഇടപെടല്‍, വര്‍ഷങ്ങളായി ശല്യം ചെയ്യുന്ന ആളെ അറസ്റ്റുചെയ്തുവെന്ന് പ്രവീണ, പുറത്തിറങ്ങിയാല്‍ കുടുംബം നശിപ്പിക്കുമെന്നാണ് പറഞ്ഞതെന്നും പേടിയോടെ വെളിപ്പെടുത്തി താരം

87

ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായും സഹനടിയായും എല്ലാം തിളങ്ങു നിന്നിരുന്ന താരമാണ് നടി പ്രവീണ. നിരവധി സിനിമകളില്‍ വേഷമിട്ട താരത്തിന് പക്ഷേ നായികയായി വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. നായകന്മാരുടെ അനിയത്തിയായും നായികയായും സിനിമകളില്‍ പ്രവീണ എത്തിയിരുന്നു.

Advertisements

പിന്നീട് സിരീയലകുളിലേക്ക് തിരഞ്ഞ താരം കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. സിനിമയിലൂടെ എത്തി പിന്നീട് സീരിയല്‍ രംഗത്തും സൂപ്പര്‍ നായികയായി തിളങ്ങുക ആയിരുന്നു പ്രവീണ. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്.

Also Read:വിവാഹശേഷം ചാവി കൊടുത്ത പാവയെപ്പോലെ ഞാന്‍ ഓടിക്കൊണ്ടിരിക്കുകയാണ്; തന്റെ മക്കളെ കുറിച്ച് ദിവ്യ ഉണ്ണി

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവീണയുടെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ട് ഉണ്ടാക്കി ഒരാള്‍ താരത്തിന്റെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവത്തില്‍ പ്രതികരിക്കുകയാണ് താരം.

തന്നെയും കുടുംബത്തെയും അഞ്ച് വര്‍ഷത്തോളമായി വേട്ടയാടിയ വ്യക്തിയെ പിടികൂടിയെന്നാണ് പ്രവീണ പറയുന്നത്. നാല് പേരടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തിയാണ് അവനെ പിടികൂടിയതെന്നും പോലീസിനെ കണ്ടപ്പോള്‍ അവന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും മകനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ അവന്റെ അമ്മയും കുറേ ശ്രമിച്ചിരുന്നുവെന്നും പ്രവീണ പറയുന്നു.

Also Read;കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോള്‍ ഒരു ഏറ്റുമുട്ടലിനും നില്‍ക്കാതെ ഇറങ്ങി വന്ന ജാസി; ജി വേണുഗോപാല്‍ പറയുന്നു

തമിഴ് സീരിയലുകള്‍ കണ്ടിട്ട് തന്നോടുള്ള ആരാധനയാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ കാരണമെന്നാണ് അവന്‍ പറയുന്നത്. താന്‍ എപ്പോഴും അവനോട് സംസാരിക്കണമെന്നാണ് അവന്‍ പറയുന്നതെന്നും ഇപ്പോള്‍ സുരേഷ് ഗോപി ഇടപെട്ടതോടെയാണ് അവനെ അറസ്റ്റ് ചെയ്തതെന്നും പ്രവീണ പറയുന്നു.

അവനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെയാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്നും എന്നാല്‍ അയാള്‍ പുറത്തിറങ്ങിയാല്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയില്ലെന്നും തന്റെ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പ്രവീണ പറയുന്നു.

Advertisement