Home Entertainment Celebrities

ജീവിതം മുഴുവന്‍ നശിപ്പിച്ചിട്ടാണ് പോയത്, എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാമെന്ന് പഠിപ്പിച്ചു, ഒരാള്‍ പോയാല്‍ മറ്റൊരാള്‍, ഇപ്പോള്‍ അത്രേയുള്ളൂ, ദിയ പറയുന്നു

8133

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്.

Advertisements

നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഒക്കെയായി ദിയയ്ക്കും ഉള്ളത്.

Also Read: എല്ലാ കളികളും നിര്‍ത്തി, ശീലങ്ങളെല്ലാം മാറി, രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് റഹ്‌മാന്‍ പറയുന്നു

ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇപ്പോഴിതാ ദിയയുടെ പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവിതം ഒന്നേയുള്ളൂവെന്നും ഒരു ബോയ്ഫ്രണ്ടുണ്ടെന്ന് കരുതി അയാള്‍ പറയുന്നതെല്ലാം കേട്ട് സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ലെന്നും അതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടെന്നും ദിയ പറയുന്നു.

അവനേക്കാള്‍ നല്ലൊരാളെ കിട്ടിയാല്‍ അയാള്‍ക്കൊപ്പം വേണം ജീവിക്കാന്‍. താന്‍ ഇതുവരെ ഒരാളെ ബോറടിക്കുന്നുവെന്ന് പറഞ്ഞ് ഒരു റിലേഷന്‍ഷിപ്പില്‍ നിന്നും ഇറങ്ങിപ്പോന്നിട്ടില്ലെന്നും 100ശതമാനം സിന്‍സിയറായിരുന്നുവെന്നും ദിയ പറയുന്നു.

Also Read: തിയ്യേറ്ററില്‍ കുതിപ്പ്, വന്‍ വിജയം തീര്‍ത്ത് ജയിലര്‍, സംവിധായകനെ അഭിനന്ദിച്ച് സാക്ഷാല്‍ കമല്‍ഹാസനും

തനിക്ക് കുറേ ബോയ്ഫ്രണ്ട്‌സ് ഉണ്ടായിട്ടുണ്ട്. തന്റെ ജീവിതം മുഴുവനും നശിപ്പിച്ചാണ് അവര്‍ പോയതെന്നും ചിരിച്ച് കളിച്ച് നടന്ന തന്നെ എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാം എന്ന് ബോയ്ഫ്രണ്ട്‌സ് പഠിപ്പിച്ചിട്ടുണ്ടെന്നും തനിക്ക് ഇപ്പോള്‍ ആരോടും ദേഷ്യമില്ലെന്നും ദിയ പറയുന്നു.

Advertisement