എന്റെ അമ്മ മ രി ച്ചെന്നാണ് പറഞ്ഞിരുന്നത്; പതിനാലാം വയസിലാണ് ജീവിച്ചിരിപ്പുണ്ട് എന്ന സത്യമറിഞ്ഞത്; വലിയ ഷോക്കായിരുന്നു, പിന്നീട് വാശിയായി: ലക്ഷ്മിപ്രിയ

139

മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയ താരം മിനിസ്‌ക്രീനിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല.

മലയാള ടെലിവിഷൻ ഷോയായ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ ലക്ഷ്മി തന്റെ പേജിലൂടെ പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളുമെല്ലാം വാർത്തയിൽ നിറയാറുണ്ടായിരുന്നു.

Advertisements

ഇടയ്ക്ക് രാഷ്ട്രീയപരമായ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന്റെ പേരിൽ ലക്ഷ്മിയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മിപ്രിയ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. തന്റെ കുടുംബത്തെ കുറിച്ച് താരം മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം അമ്മയെ കുറിച്ച് ലക്ഷ്മി സംസാരിക്കുന്നതാണ് ചർച്ചയാകുന്നത്.

ALSO READ- ജീവിതം മുഴുവന്‍ നശിപ്പിച്ചിട്ടാണ് പോയത്, എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാമെന്ന് പഠിപ്പിച്ചു, ഒരാള്‍ പോയാല്‍ മറ്റൊരാള്‍, ഇപ്പോള്‍ അത്രേയുള്ളൂ, ദിയ പറയുന്നു

മുൻപ് അമൃത ടിവിയിലെ എം ജി ശ്രീകുമാറിന്റെ പരിപാടി ആയിരുന്ന പറയാം നേടാം എന്ന പ്രോഗ്രാമിൽ ലക്ഷ്മി വന്നപ്പോഴാണ് തന്റെ വിവാഹത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും സംസാരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛനും അമ്മ യും വേർ പിരി്ഞ്ഞിരുന്നു.

പിന്നീട് തന്നോട് അമ്മ മരിച്ച് പോയി എന്ന് പറഞ്ഞാണ് അച്ഛന്റെ വീട്ടുകാർ തന്നെ വളർത്തിയത്. താൻ അച്ഛനെ അവസാനമായി കാണുന്നത്, കല്യാണത്തിന് മുമ്പ് പതിനാറാമത്തെ വയസിലാണ്. അതിന് മുൻപ് പതിനാലാം വയസിലാണ് ഞാൻ അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നതെന്ന് ലക്ഷ്മി വെളിപ്പെടുത്തുന്നു.

ALSO READ- എല്ലാ കളികളും നിര്‍ത്തി, ശീലങ്ങളെല്ലാം മാറി, രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് റഹ്‌മാന്‍ പറയുന്നു

തനിക്ക് രണ്ടര വയസുള്ളപ്പോൾ അമ്മ മരിച്ചു പോയി എന്നാണ് പറഞ്ഞിരുന്നത്. ജീവിച്ചിരിപ്പുണ്ടെന്ന് കേട്ടപ്പോൾ തനിക്ക് വലിയ ഷോക്കായിരുന്നു. ് അത് ഉൾക്കൊള്ളാൻ പറ്റിയില്ല. പിന്നീട് അമ്മയെ കണ്ടെത്തണമെന്ന് വാശിയായി. ഒടുവിൽ അമ്മയെ അന്വേഷിച്ച് കണ്ടെത്തി. എന്നാൽ അമ്മയ്ക്ക് തന്നെ ഉൾക്കൊള്ളാനായില്ല. അതിന്റെ മനശാസ്ത്രം എന്തെന്ന് അറിയില്ല. ഒരു വൈരുധ്യം ഉള്ളൊരു അമ്മയാണ് തന്റെ അമ്മയെന്ന് ലക്ഷ്മി പ്രിയ പറയുന്നു.

തന്റെ അമ്മയ്ക്ക് തന്റെ ചേച്ചിമാരെ ഉൾക്കൊള്ളാൻ പറ്റുന്നത് പോലെ, അവരെ സ്‌നേഹിക്കാൻ പറ്റുന്നത് പോലെ ഒരിക്കലും തന്നെ ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. ആ മന ശാസ്ത്രം ് ഈ നിമിഷം വരെ മനസിലായിട്ടില്ല. കണ്ണകലുമ്പോൾ മനസ് അകലും പറയുന്നത് പോലെയാണെന്ന് തോന്നുന്നു. കുറെ വർഷങ്ങൾക്ക് മുമ്പ് വരെ അമ്മയെ കാണാനൊക്കെ എനിക്ക് തോന്നി യിരുന്നു.

അമ്മ ഇപ്പോഴുമുണ്ട്. ചെറുപ്പമാണ്, സന്തോഷവതിയാണ്, കായംകുളത്തുണ്ട്. ജനിച്ച തറവാടിന്റെ അടുത്ത് തന്നെ വീട് വച്ച് വളരെ സന്തോഷത്തോടെ അവർ ഇന്ന് ജീവിക്കുന്നെന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്. മുൻപ് ഇടയ്‌ക്കൊക്കെ കാണാൻ പോയിരുന്നെങ്കിലും വളരെ മോശമായാണ് പെരുമാറിയിരുന്നത്. ഇടയ്ക്ക് വിളിക്കുമായിരുന്നു. അപ്പോഴും സ്‌നേഹത്തോടെ പെരുമാറില്ല. ഒരിക്കൽ ഒച്ചയെടുത്ത് ദേഷ്യത്തോടെ സംസാരിച്ചതോടെ താൻ വിളിക്കുന്നതും ഉപേക്ഷിച്ചെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

അങ്ങനെ ഒരാൾ ഉണ്ടെന്ന് വിചാരിച്ചങ്കെിലല്ലേ കുഴപ്പമുള്ളു. അത്തരത്തിൽ ഒരാൾ ഇല്ലെന്ന് കരുതിയാൽ പിന്നെ ഒന്നും പ്രശ്നമല്ല. ഞാനിപ്പോൾ അങ്ങനെയാണ് വിശ്വസിക്കുന്നതെന്ന് ലക്ഷ്മിപ്രിയ പറയുകയാണ്.

മകളുടെ പ്രായമുള്ള കീർത്തിയോട് എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത്

Advertisement