Home Entertainment Celebrities

‘അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി കാണാൻ പോകുന്നത്’; താരത്തിന്റെ വാക്കുകൾ സത്യമാകുന്നോ? ഓട്ടിസം ബാധിച്ച കുട്ടി വരച്ച അയ്യപ്പന്റെ ചിത്രം ഉണ്ണി മുകുന്ദന്റേത്

275

മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് ഉണ്ണി മുകുന്ദൻ. തുടക്കാലം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും എല്ലാം ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. എന്നാൽ അടുത്തകാലത്തായി നായനായി മാത്രമാണ് ഉണ്ണി മുകുന്ദൻ എത്താറുള്ളത്.

തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ കടന്നു പോകുന്നത്. അഭിനയത്തിന് പുറമേ നിർമ്മാണത്തിലേക്കും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

Advertisements

ഉണ്ണി മുകുന്ദൻ നിർമ്മിച്ച് നായകനായി അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ മേപ്പടിയാൻ, ഷെഫിക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകൾ എല്ലാം തകർപ്പൻ വിജയം നേടിയെടുത്തിരുന്നു.

ALSO READ- എന്റെ അമ്മ മ രി ച്ചെന്നാണ് പറഞ്ഞിരുന്നത്; പതിനാലാം വയസിലാണ് ജീവിച്ചിരിപ്പുണ്ട് എന്ന സത്യമറിഞ്ഞത്; വലിയ ഷോക്കായിരുന്നു, പിന്നീട് വാശിയായി: ലക്ഷ്മിപ്രിയ

ഇതിൽ മാളികപ്പുറം 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. ചിത്രത്തിൽ അയ്യപ്പനായി ആണ് ഉണ്ണി മുകുന്ദൻ എത്തിയത്. ഇപ്പോൾ മലയാളികളുടെ മനസ്സിൽ അയ്യപ്പൻ എന്നാൽ തന്റെ രൂപം ആണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ‘ഇനി ഓരോ മണ്ഡലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ്’- എന്നാണ് ഉണ്ണി പറഞ്ഞിരുന്നത്.

ഇപ്പോഴിതാ താരത്തിന്റെ വാക്കുകൾ സത്യമായതുപോലെ തോന്നിപ്പിക്കുന്ന ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞപ്പോൾ, ആ കുട്ടി ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിലെ ചിത്രമാണ് വരച്ചിരിക്കുന്നത്.

ALSO READ- ജീവിതം മുഴുവന്‍ നശിപ്പിച്ചിട്ടാണ് പോയത്, എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാമെന്ന് പഠിപ്പിച്ചു, ഒരാള്‍ പോയാല്‍ മറ്റൊരാള്‍, ഇപ്പോള്‍ അത്രേയുള്ളൂ, ദിയ പറയുന്നു

കുട്ടിയുടെ അമ്മ സന്തോഷത്തോടെ പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റ് ഉണ്ണി മുകുന്ദന്റെ ശ്രദ്ധയിൽ എത്തുകയും അദ്ദേഹം ഈ കുറിപ്പ് പങ്കിടുകയും ചെയ്തിരിക്കുകയാണ്. മകൾ വരച്ച ചിത്രവുമായി ഉമ രാജീവ് എന്ന അമ്മയാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.

കുട്ടിയുടെ അമ്മയുടെ പോസ്റ്റ് ഇങ്ങനെ: ”ഇന്നത്തെ ദിവസം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെയാണ്, എന്റെ കുട്ടിക്ക് ഓട്ടിസം എന്ന അസുഖമുണ്ട്. ഇപ്പോൾ അവൾ അതിൽ നിന്നും ഏകദേശം പുറത്തുവന്നിരിക്കുന്നു. അവൾ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. ഇന്ന് രാവിലെ ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞു.”

”അപ്പോൾ അവൾ വരച്ച ചിത്രമാണ് താഴെയുള്ളത്. അവളുടെ മനസിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും. എൻറെ അനഘ ആദ്യമായി തിയറ്ററിൽ വന്നിരുന്ന കണ്ട സിനിമ മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. കഴിയുമെങ്കിൽ ഷെയർ ചെയ്യാമോ. ഉണ്ണി മുകുന്ദൻ ഇത് കാണാൻ ഇടയായാൽ എൻറെ കുഞ്ഞിന് കിട്ടുന്ന വലിയ സമ്മാനമാകും അത്.”

ഈ കുറിപ്പാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഉണ്ണി മുകുന്ദനെ അഭിനന്ദിക്കുന്നത്.

Advertisement