Home Entertainment Celebrities

ഒന്നോ രണ്ടോ പിള്ളേർ ആണെങ്കിൽ ഓർത്തു വയ്ക്കാം ഇതിപ്പോ നാലെണ്ണം ഇല്ലേ;സ്വന്തം ഇഷ്ടമാണ് മക്കളുടെ ഇഷ്ടമെന്ന് കരുതിയെന്ന് കൃഷ്ണകുമാർ

919

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

Advertisements

അതേ സമയം കൃഷ്ണക ുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇപ്പോൾ യൂറോപ്പിൽ അവധിക്കാലം ആസ്വദിക്കുകയാണ് കൃഷ്ണകുമാറും കുടുംബവും.

ALSO READ- ‘എന്റെ സുന്ദരിയായ മോണലിന്റെ ഓർമ്മയിൽ’; അകാലത്തിൽ വിട പറഞ്ഞ സഹോദരിയുടെ ഓർമ്മയിൽ തേങ്ങി സിമ്രാൻ

കൃഷ്ണകുമാറിന്റെ മകൾ ദിയ പങ്കുവെച്ച രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം വീഡിയോയിൽ എത്തിയ ദിയ അച്ഛനാണോ അമ്മയ്ക്കാണോ തന്റെ കാര്യങ്ങൾ ഒക്കെ കൂടുതൽ അറിയുന്നത് എന്ന്
ടെസ്റ്റ് ചെയ്യുകയാണ്.

വളരെ ലളിതമായ തമാശ ചോദ്യങ്ങളാണ് ദിയ ഗെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ ഇഷ്ട നിറം ഏതാണെന്നു ആയിരിന്നു ആദ്യ ചോദ്യം. ഇതിനു ഉത്തരം ശരിയായി അമ്മ സിന്ധു പറഞ്ഞപ്പോൾ അച്ഛന്റെ മറുപടി നീല നിറം എന്നായിരുന്നു. ഇത് കേൾക്കുമ്പോൾ തന്നെ സിന്ധു അദ്ദേഹത്തോട് ‘ഇത് കിച്ചൂന്റെ ഇഷ്ട നിറം അല്ലെ ദിയയുടെ അല്ലല്ലോ’ എന്ന് പറയുന്നുണ്ട്.

ALSO READ- ആദ്യ കാമുകൻ ജീ വനൊ ടുക്കി, ശേഷം സിമ്പുവിനോട് പിണങ്ങി ധനുഷിനെ വിവാഹം ചെയ്തു; ഐശ്വര്യ രജനികാന്തിന്റെ പ്രണയങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ

ഇതോടെ മറുപടി ആയി അദ്ദേഹം പറഞ്ഞത് ‘അച്ഛനിഷ്ടപ്പെടുന്നത് ഒക്കെ എന്റെ മക്കൾ ഇഷ്ടപെടും എന്ന് ഞാൻ വിചാരിച്ചു’ എന്നാണ്. അടുത്ത ചോദ്യമായി ദിയ തന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്നു ചോദിച്ചപ്പോൾ സ്വന്തം ബ്ലഡ് ഗ്രൂപ്പ് ആയിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.

‘അച്ഛന് നന്നായി അറിയുന്നത് അച്ഛനെ തന്നെയാണ്’ എന്ന് ദിയ ഇതിന് തിരി ച്ച ടി കൊടുത്തു. എന്നാൽ, ‘ബാക്കി പിള്ളേരുടെ ബ്ലഡ് ഗ്രൂപ്പ് എന്താണെന്ന് പറഞ്ഞിട്ട് ബാക്കി ഗെയിം മതി’ എന്നാണ് സിന്ധു പറഞ്ഞത്. ഇതിനോടും രസകരമായി കൃഷ്ണകുമാർ മറുപടി പറയുകയാണ്.

‘ഒന്നോ രണ്ടോ പിള്ളേർ ഒക്കെയാണേൽ ഇതൊക്കെ ഓർത്തു വയ്ക്കാം ഇതിപ്പോ നാലെണ്ണം ഇല്ലേ’ എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ആരാധകരും ീ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement