Home Entertainment Celebrities

കാത്തിരിപ്പിനൊടുവില്‍ റോബിന്റെ അരികിലേക്ക് തിരിച്ചെത്തി ആരതി, ഇത്തവണ കൂടെ മറ്റൊരാളുമുണ്ട്

136

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ റോബിന്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്.

എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു. ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Advertisements

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

Also Read: എല്ലാറ്റിന്റെയും തുടക്കം പ്രേമത്തില്‍ നിന്ന്, മേരിയില്ലായിരുന്നുവെങ്കില്‍ സിനിമാജീവിതം ഉണ്ടാകുമായിരുന്നില്ല,മനസ്സുതുറന്ന് അനുപമ പരമേശ്വരന്‍

ഇപ്പോള്‍ ഇരുവരുടേയും വിവാഹദിനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരാണ് റോബിനും ആരതിക്കും. ഇരുവരും പങ്കുവെക്കാറുള്ള വീഡിയോയും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

ഇപ്പോഴിതാ പുതിയ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് റോബിന്‍. സിനിമാഷൂട്ടിങ്ങിനായി പോയ ആരതി തന്റെ അരികിലേക്ക് തിരിച്ചെത്തിയ സന്തോഷമാണ് റോബിന്‍ പങ്കുവെച്ചത്. റോബിനും ആരതിക്കും ഒപ്പം പുതിയ ഒരു അതിഥി കൂടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Also Read: മമ്മൂക്ക വലിയ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്, ഞാന്‍ ഒരു ചെറിയ ലോഡ്ജിലും, അന്ന് മനസ്സില്‍ ഒരു കാര്യം ഉറപ്പിച്ചു, ധ്രുവം സിനിമയിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിക്രം

അത് മറ്റാരുമല്ല, അവതാരക വീണ മുകുന്ദനാണ്. മൂവരും ഒന്നിച്ചുള്ള ഒരു ഫണ്ണി വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ റോബിന്‍ പോസ്റ്റ് ചെയ്തത്. ഇവര്‍ ഒന്നിച്ചുള്ള അഭിമുഖത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റോബിന്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

Advertisement