എല്ലാറ്റിന്റെയും തുടക്കം പ്രേമത്തില്‍ നിന്ന്, മേരിയില്ലായിരുന്നുവെങ്കില്‍ സിനിമാജീവിതം ഉണ്ടാകുമായിരുന്നില്ല,മനസ്സുതുറന്ന് അനുപമ പരമേശ്വരന്‍

98

മലയാളത്തിന്റെ യുവ നായകന്‍ നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് നടി അനുപമ പരമേശ്വരന്‍.

ചിത്രത്തില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ സിനിമ രംഗത്തേക്ക് ചുവടുവച്ച് ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റ് ആയി മാറിയിരുന്നു. നിരവധി ആരാധകരുടെ മനം കവരാന്‍ താരത്തിന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സാധിച്ചു.

Advertisements

തുടര്‍ന്ന് മലയാളത്തില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും ഒട്ടനവധി അവസരങ്ങളാണ് ലഭിച്ചത്. തുടക്കം മലയാള സിനിമയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ കൂടുതലും സിനിമകള്‍ താരം ചെയ്യുന്നത് തെലുങ്കിലാണ്.

Also Read: മമ്മൂക്ക വലിയ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്, ഞാന്‍ ഒരു ചെറിയ ലോഡ്ജിലും, അന്ന് മനസ്സില്‍ ഒരു കാര്യം ഉറപ്പിച്ചു, ധ്രുവം സിനിമയിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിക്രം

തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് ഇന്ന് അനുപമ. കാര്‍ത്തി കേയ 2 ആയിരുന്നു താരത്തിന്റേ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സെപ്റ്റംബര്‍ 23 ന് ഈ ചിത്രം മലയാളത്തിലേക്ക് മൊഴി മാറ്റി റിലീസ് ചെയ്യും.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അനുപമ നല്‍കിയ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് സിനിമാജീവിതം ഉണ്ടാക്കി തന്ന സിനിമയാണ് പ്രേമമെന്നും, പ്രേമത്തിലെ മേരി ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് സിനിമാജീവിതം ഉണ്ടാവില്ലായിരുന്നുവെന്നും അനുപമ പറയുന്നു.

Also Read: പർദ്ദയിൽ കഴിയാനാണ് ഇഷ്ടം, ഇനി ഗ്ലാമർ വേഷങ്ങളിലേക്ക് ഇല്ല, അതീവ ഗ്ലാമറ്സ്സ് റോളുകൽ ചെയ്തിരുന്ന നടി മോണിക്കയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് മേരിയെന്നും എല്ലാത്തിന്റെയും തുടക്കം പ്രേമമായിരുന്നുവെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ സജീവമാകാത്തത് നല്ല കഥകള്‍ തേടിയെത്താത്തത് കൊണ്ടാണെന്നും തെലുങ്കില്‍ നിന്നും നല്ല അവസരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement