വെങ്കിടേഷിന് ഒപ്പം വാര്‍ഫിലിമല്‍ ദുല്‍ഖര്‍ സര്‍മാന്‍, ഒരുങ്ങുന്നത് കുഞ്ഞിക്ക കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ചിത്രം

34

സൂപ്പര്‍ഹിറ്റ് ചിത്രം മഹാനടിയിലൂടെ തെലുങ്കു സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ സല്‍മാന്‍ ടോളിവുഡില്‍ മറ്റൊരു സിനിമയ്ക്ക് ഒരുങ്ങുന്നതായി സൂചന.

Advertisements

കരിയറില്‍ ഇതുവരെ ദുല്‍ഖര്‍ ചെയ്യാത്ത തരത്തിലുള്ള ചിത്രമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്.

പിരീഡ് യുദ്ധ ചിത്രമായിരിക്കും ഇതെന്നും വെങ്കിടേഷും മുഖ്യവേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തെലുങ്കിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു പുതുമുഖ സംവിധായകനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ദുല്‍ഖറും വെങ്കടേഷ് ഇതിനകം രണ്ടിലേറെ തവണ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിക്കാന്‍ ആണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രം.

Advertisement