ഇവിടെ മൂന്നും നാലും കോടിവാങ്ങുന്ന മഹാനടന്‍മാര്‍ പ്രഭാസിനെ കണ്ടുപഠിക്കണം; സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ കടകംപള്ളി

27

മലയാളത്തിലെ മഹാനടന്‍മാര്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയതിനെ മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ പ്രതികരണം. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisements

തിരുവനന്തപുരത്ത് വച്ച് നടന്ന പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച ‘കെയര്‍ കേരള’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പ്രഭാസിനെ മാതൃകയാക്കാന്‍ ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സഹായിച്ചിരുന്നു തെലുങ്ക് സിനിമാ ലോകം. നടന്‍ രാംചരണ്‍ തേജ 60 ലക്ഷം രൂപയും 10 ടണ്‍ അരിയും നല്‍കും.

ഭാര്യ ഉപാസന കാമിനേനി 1.20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി യോ വിസാഗ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്‍ പ്രഭാസ് 1 കോടി രൂപ നല്‍കും. നടന്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്.

നടന്‍ കമലഹാസനും വിജയ് ടിവിയും ചേര്‍ന്ന് 50 ലക്ഷവും, കാര്‍ത്തിയും സൂര്യയും ചേര്‍ന്ന് 25 ലക്ഷം, തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു. തമിഴ് താരസംഘടന അഞ്ച് ലക്ഷം രൂപയും നല്‍കി.

മലയാള സിനിമാ മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ധനസഹായം നല്‍കിയിരുന്നു.സിനിമാനടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷമാണ് സംഭാവന നല്‍കിയത്. മോഹന്‍ലാലും 25 ലക്ഷം രൂപ നല്‍കിയിരുന്നു. നിവിന്‍ പോളിയും 25 ലക്ഷം രൂപ നല്‍കിയിരുന്നു.

Advertisement