വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്ത് വീട്ടിലേക്ക് വരരുത്; മമ്മൂട്ടി നൽകുന്ന ഉപദേശത്തെ കുറിച്ച് ദുൽഖർ സൽമാൻ

1679

സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരം ജസ്ലീൻ റോയലുമായി ഒന്നിച്ച ആൽബമായ ‘ഹീരിയേ’ വൈറലാവുകയാണ്. ഇതിന്റെ പ്രമോഷന്റെ ഭാഗമായി ദുൽഖർ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ പിതാവ് മമ്മൂട്ടിയെ കുറിച്ചും ഭാര്യ അമാൽ സൂഫിയയെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

Advertisements

തനിക്ക് തീര പദവി ഉണ്ടെങ്കിലും അത് ഭാര്യ വലിയ കാര്യമായി കാണുന്നില്ലെന്നാണ് ദുൽഖർ പറയുന്നത്. സ്ത്രീ ആരാധകരുടെയും മറ്റും സാമീപ്യം ഭാര്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിനോടാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്.

ALSO READ- കരിക്ക് ടീമിൽ നിന്ന് മറ്റൊരു വിവാഹം; സാമർഥ്യശാസ്ത്രത്തിന് നന്ദി പറഞ്ഞ് പ്രണയം വെളിപ്പെടുത്തി നടി സ്‌നേഹ ബാബു

താനൊരു അഭിനേതാവോ താരമോ ആണെന്ന് തന്റെ ഭാര്യ പൂർണ്ണമായി അംഗീകരിച്ചതായി കരുതുന്നില്ല. താൻ ഒരു ജോലിക്ക് പോകുന്നു തിരിച്ചു വരുന്നു എന്ന് മാത്രമേ അവൾ വിചാരിക്കുന്നുള്ളൂ. ഒരിക്കൽ ഒരാൾ തനിക്കൊപ്പം ഒരു ഫോട്ടോ പോസ് ചെയ്യാൻ വന്നപ്പോൾ ഭാര്യ ആശ്ചര്യപ്പെടുക പോലും ചെയ്‌തെന്നും ദുൽഖർ പറഞ്ഞു.

നിങ്ങൾ വീട്ടിൽ എന്താണെന്ന് തനിക്കറിയാം. നിങ്ങളെ നടനായി സ്‌ക്രീനിൽ മാത്രമേ പ്രേക്ഷകർ കാണുന്നുള്ളൂ. യഥാർത്ഥ ദുൽഖറിനൊപ്പം ജീവിക്കുന്നയാളാണ് താൻ എന്ന് ഭാര്യ പറയുമെന്നും ദുൽഖർ പറയുന്നു.

ALSO READ-ഭാര്യ എന്ന ബന്ധം നമുക്ക് എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാവുന്ന ഒന്നാണ്; എന്നാൽ.. വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ

അതേസമയം, സീനിയർ താരമായ പിതാവ് താങ്കളുടെ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്താറുണ്ടോ എന്ന ചോദ്യത്തിന് കൂടുതൽ സിനിമകൾ ചെയ്യാൻ മമ്മൂട്ടി പലപ്പോഴും തന്നോട് നിർദേശിക്കാറുണ്ടെന്നാണ് ദുൽഖർ മറുപടി നൽകിയത്.

ഒരു വർഷത്തിൽ ഏകദേശം അഞ്ച് സിനിമകൾ അദ്ദേഹം ചെയ്യും. താൻ എട്ട് ഒമ്പത് മാസം ദൈർഘ്യമുള്ള പ്രോജക്ടുകളിലാണ് സാധാരണഗതിയിൽ പ്രവർത്തിക്കുന്നത്. അതിനാൽ, വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്താൽ വീട്ടിലേക്ക് വരാൻ കഴിയില്ല എന്നാണ് അദ്ദേഹം എന്നോട് പറയാറുള്ളതെന്നും ദുൽഖർ പറയുകയാണ്.

അഭിലാഷ് ജോഷിയുടെ കിങ് ഓഫ് കൊത്ത, നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന വെബ് സീരീസായ ഗൺസ് ആൻഡ് ഗുലാബ്സ് എന്നിവയാണ് ദുൽഖറിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രോജക്ടുകൾ.

Advertisement