Home Entertainment Celebrities

കരിക്ക് ടീമിൽ നിന്ന് മറ്റൊരു വിവാഹം; സാമർഥ്യശാസ്ത്രത്തിന് നന്ദി പറഞ്ഞ് പ്രണയം വെളിപ്പെടുത്തി നടി സ്‌നേഹ ബാബു

220

മലയാളത്തിൽ യൂട്യൂബ് വെബ് സീരീസുകൾ കിടിലനായി ഒരുക്കി ഒരുപാട് ആരാധകരെ സൃഷ്ടിച്ച ടീമാണ് കരിക്കിന്റേത്. ഈയടുത്തായി കരിക്ക് താരങ്ങൾ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരുന്നു. അർജുൻ രത്തൻ വിവാഹിതനായതോടെ അടുത്തത് ആരുടെ വിവാഹമാണെന്നാണ് ആരാധകരും ചോദിച്ചിരുന്നത്.

ഇപ്പോഴിതാ കരിക്ക് ടീമിലെ മറ്റൊരു അംഗം കൂടി വിവാഹത്തിലേക്ക് കടക്കുകയാണ്. കരിക്ക് സീരീസുകളിൽ മാത്രമല്ല സിനിമകളിലും മുഖം കാണിച്ചിട്ടുള്ള നടി സ്‌നേഹ ബാബുവാണ് വിവാഹിതയാകാൻ പോകുന്നത്.

Advertisements

സ്‌നേഹയുടെ ഭാവിവ വരനും കരിക്ക് ടീമിൽ നിന്നുള്ള വ്യക്തിയാണ്. ഛായഗ്രാഹകനായ അഖിൽ സേവ്യറാണ് വരൻ. കരിക്കിന്റെ തന്നെ സാമർത്ഥ്യ ശാസ്ത്രം എന്ന സീരിസിന്റെ ക്യാമറ കൈകാര്യം ചെയ്തിരുന്നത് അഖിലായിരുന്നു.

ALSO READ- ഭാര്യ എന്ന ബന്ധം നമുക്ക് എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാവുന്ന ഒന്നാണ്; എന്നാൽ.. വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ

സ്‌നേഹ ബാബു തന്നെയാണ് അഖിലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് വിവാഹ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ‘സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദിയെന്നാണ് സ്‌നേഹയുടെ കുറിപ്പ്. ഈ സീരിസിന്റെ സെറ്റിൽ വച്ചാണ് ഇവർ പ്രണയത്തിലായതെന്നാണ് സൂചന.

പതിവ് തമാശകളിൽ നിന്നും വ്യത്യസ്തമായി അൽപം സീരിയസായ വിഷയം കൈകാര്യം ചെയ്ത സാമർത്ഥ്യശാസ്ത്രത്തിൽ പ്രധാന വേഷത്തിൽ സ്‌നേഹ എത്തിയിരുന്നു.

ALSO READ- ഇഷ്ടമുണ്ടായിട്ടല്ലേ, പക്ഷേ ചെയ്‌തേ പറ്റൂ, പമ്പില്‍ പെട്രോളടിക്കുന്ന ജോലി ചെയ്ത് മനോജ് കെ ജയന്‍, വൈറലായി വീഡിയോ

പ്രണയം അറിയിച്ചുള്ള സ്‌നേഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് അടിയിൽ കരിക്ക് ഫാമിലിയിലെ അംഗങ്ങൾ തന്നെ ആശംസയുമായി എത്തിയിട്ടുണ്ട്. അർജുൻ രത്തൻ, ശബരീഷ്, നീലിൻ സാൻഡ്ര തുടങ്ങിയവർ എല്ലാം ആശംസകൾ അറിയിക്കുകയാണ്.

കരിക്കിന്റെ ഹിറ്റ് സീരീസുകൾ മാത്രമല്ല, ഇൻസ്റ്റഗ്രാം റീൽസുകളിലും സ്‌നേഹ സജീവമാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേമായ വേഷങ്ങളിൽ സ്‌നേഹ എത്തിയിരുന്നു. ടിക് ടോക്കിലൂടെ വീഡിയോ ചെയ്ത് വൈറലായ സ്‌നേഹ അതുവഴിയാണ് കരിക്ക് ടീമിലും എത്തിയത്.

Advertisement